ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പലസ്തീനെ പിന്തുണയ്ക്കുന്ന ഇസ്രായേലിലെ യഹൂദവി ഭാഗം..

പലസ്തീനെ പിന്തുണയ്ക്കുന്ന ഇസ്രായേലിലെ യഹൂദവി ഭാഗം..




ഒരുപക്ഷേ പലർക്കും ഇതുൾക്കൊള്ളാൻ കഴിയുന്നുണ്ടാകില്ല. യഹൂദരെല്ലാം പലസ്തീൻ വിരോധം വച്ചുപുലർത്തുന്നവരും അവരെ ശത്രുക്കളായി കണക്കുന്ന വരുമെന്നാണ് പൊതുവായ ധാരണ.


എന്നാൽ അത് സത്യമല്ല. ഇസ്രയേലിൽ മാത്രമല്ല ലോകമെമ്പാടുമുള്ള യഹൂദരിൽ നല്ലൊരുവിഭാഗം പലസ്തീനെ അനുകൂലിക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ്.


ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് അമേരിക്കയിലെ ക്യാപ്പിറ്റൽ ഹില്ലിൽ ആയിരക്കണക്കിനുവരുന്ന യഹൂദർ പലസ്തീനനുകൂലമായ പ്രകടനം നടത്തുകയുണ്ടായി. പലരുടെ കയ്യിലും പാലസ്തീൻ പതാകയുമുണ്ടായിരുന്നു. ഇസ്രായേൽ, ഗാസയിൽ നരസംഹാരമാണ് നടത്തുന്നതെന്നും ഉടനടി അതവസാനിപ്പിക്കണമെന്നും അവർ ഒന്നടങ്കം ആവശ്യപ്പെട്ടു..


ഇതോടെയാണ് യഹൂദരിലെ ഈ വേറിട്ട ശബ്ദം ലോകം ശര്ദ്ധിക്കാൻ തുടങ്ങിയത്.

'ജ്യൂസ് വോയിസ് ഫോർ പീയെസ്'  എന്ന സംഘടനയാണ് ഈ പ്രകടന ത്തിന് നേതൃത്വം നൽകിയത്. അന്ന് കുറഞ്ഞപക്ഷം 300 പേരെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്യുകയു ണ്ടായി.


നെട്യൂറി കാർട എന്ന ശക്തമായ അടിത്തറയുള്ള ഒരു സംഘടന 1938 മുതൽ യാഹൂദരുടെയിടയിൽ നിലനി ൽക്കുനിന്നുണ്ട്. ഇവർ മതപരമായി ഉറച്ച വിശ്വാസം പുലർത്തുന്ന ആളുകളാണ്. 


ശാന്തിയും സമാധാനവുമാണ് യഹൂദമതം വിഭാവനം ചെയ്യുന്നതെന്നും വിശുദ്ധ തോറാ ഗ്രന്ഥ ത്തിൽ ഉദ്ഘോഷിക്കുംപോലെ ഭൂമിയിൽ തങ്ങളുടെ രക്ഷകന്റെ വരവ് ആസന്നമാണെന്നും അന്ന് തങ്ങൾക്കുള്ള വാഗ്‌ദത്ത ഭൂമി ലഭ്യമാകുമെന്നുമാണ് അവർ വിശ്വസിക്കുന്നത്.


ഈ വിഭാഗക്കാർ ഇസ്രായേലിൽ പ്രത്യേക ഗ്രൂപ്പായാണ് കഴിയുന്നത്. ആധുനിക ജീവിതരീതികളും വിദ്യാഭ്യാസരീതികളും ഇവർ അനുകൂലിക്കുന്നില്ല. യഹൂദമതാധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസ രീതിയും വസ്ത്രധാരണവും ഭക്ഷണശൈലിയുമാണ് ഇവർ ഇന്നും പിന്തുടരുന്നത്.


പത്തൊൻപതാം നൂറ്റാണ്ടിനൊടുവിൽ ഒരു യഹൂദരാ ഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സയണിസം  രൂപപ്പെടുന്നത്. ജൂതിസവും  സയണിസവും രണ്ടും രണ്ടാണ്. സയണിസം ഇസ്രേലിനായുള്ള ഒരു ലക്‌ഷ്യം മാത്രമായിരുന്നു. 


ഇസ്രായേൽ രാഷ്ട്ര സുരക്ഷയും വികസനവും വിസ്തൃതി വർദ്ധിപ്പിക്കലും അനുകൂലിക്കുന്നവരെ സയണി സ്റ്റുകളായും അല്ലാത്തവരെ ആന്റി സയണി സ്റ്റുകളായും കണക്കാക്കപ്പെടുന്നു.അത് യഹൂദരായാലും ഏതു മതസ്ഥരായാലും.


ഇതാണ് അടിസ്ഥാനപരമായി സയണിസ്റ്റുകളെയും കടുത്ത യഹൂദ മതവിശ്വാസികളായ നെട്യൂറി കാർട വിഭാഗങ്ങളെയും വേർതിരിക്കുന്ന ഘടകം.


ഇസ്രായേൽ രാഷ്ട്രനിർമ്മണം പലസ്തീനിലുള്ള കടന്നുകയറ്റമാണെന്നും മതപരമായി ഇത് കുറ്റമാ ണെന്നും വിശ്വ സിക്കുന്നവരാണ് ആന്റി സയണിസ്റ്റുകളായ നെട്യൂറി കാർട വിഭാഗക്കാർ. ഇവരെക്കൂടാതെ യഹൂദരിൽ മറ്റു ഒന്നുരണ്ടു ചെറിയ വിഭാഗങ്ങളും ഇസ്രായേൽ രാഷ്ട്ര നിർമ്മാണത്തെ ശക്തമായി എതിർ ക്കുന്നവരാണ്.


ഇസ്രായേൽ കയ്യേറ്റം നടത്തിയതിലൂടെ പലസ്തീൻ ജനതയെ കണ്ണീരിലാഴ്ത്തി എന്ന് കരുതുന്ന ഇക്കൂട്ടർ പലസ്തീന്റെ മണ്ണിലെ ഇസ്രായേൽ അതിക്രമണം ഒട്ടും ശരിയല്ല എന്ന് വിശ്വസിക്കുന്നവരാണ്.


നാം കരുതുന്നതുപോലെയല്ല, ഇസ്രായേലിൽ പലസ്തീനെ പിന്തുണയ്ക്കുന്ന നല്ലൊരു വിഭാഗം യഹൂദരുണ്ട്. തങ്ങളാണ് യഥാർത്ഥ മതാനുയായികൾ എന്ന അഭിപ്രായക്കാരാണ് അവർ. ബ്രിട്ടൻ,ജർമ്മനി, അമേരി ക്ക എന്നീ രാജ്യങ്ങളിൽ കുടിയേറിയിട്ടുള്ള യഹൂദരിൽ വലിയൊരു വിഭാഗം ഇസ്രായേൽ രാഷ്ട്രം എന്ന ഇന്നത്തെ ചട്ടക്കൂടിനോട് വിയോജിപ്പുള്ളവരാണ്.


ഇക്കഴിഞ്ഞ നവംബർ 10 ന് ന്യൂയോർക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു സുപ്രധാന ഇന്റർവ്യൂ വിൽ യഹൂദ പൂജാരി റബ്ബി ഡോവിദ് വേസ്  പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.


റബ്ബി  ന്റെ വാക്കുകളാണ് താഴെ വിവരിക്കു ന്നത്.

" പലസ്തീനിൽ യഹൂദികളും മുസ്ലീങ്ങളും സമാധാന ത്തോടെയാണ് ജീവിച്ചിരുന്നത്. യഹൂദരിലെ സയണിസ്റ്റു കൾ രാഷ്ട്രീയലക്ഷ്യത്തോടെ ഇസ്രായേൽ എന്ന രാജ്യം നിർമ്മിച്ച് ജനങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുകയാ ണുണ്ടായത് "


" ഞങ്ങൾ 2000 വർഷം മുൻപ് പുറത്താക്കപ്പെട്ട വരാണ്. സോളമൻ രാജാവിന്റെ വെളിപാടുത്തരവ് പ്രകാരം യഹൂദി രാഷ്ട്രമോ അധികാരകേന്ദ്രമോ സ്ഥാപിക്കാൻ ഞങ്ങൾക്ക് അധികാരമില്ല എന്നതാണ്. പവിത്രഭൂമി യായ യരുശലേമിൽ അധികമായുള്ള പ്രവേശനം ഞങ്ങൾക്കു നിഷിദ്ധമാണ്. യഹൂദർ ഏതു രാജ്യത്ത് താമസി ക്കുന്നുവോ ആ രാജ്യത്തെ സ്നേഹിക്കുന്ന ഉത്തരവാദിത്വമുള്ള പൗരന്മാരായി കഴിയണമെന്നു മാണ് നിയമം."


" പുറപ്പെട്ടുപോകുന്ന യഹൂദർ മടങ്ങിവരാൻ പാടില്ല എന്നതാണ് വിശുദ്ധ ഗ്രന്ഥമായ തോറ  അനുശാസി ക്കുന്നത്. ദൈവദൂതന്റെ ആഗമനത്തോടെ യഹൂദർക്ക് അവരുടെ സ്വന്തവും വാഗ്‌ദത്തവുമായ ഭൂമി ലഭിക്കും. തങ്ങളുടെ മണ്ണിന്റെ ഉടമസ്ഥാവകാശം ദൈവമാകും അന്ന് കല്പിച്ചുനൽകുക."


" അതുകൊണ്ടുതന്നെ തോറ  ഉദ്ഘോഷിക്കും പ്രകാരം ദൈവദൂതന്റെ ആഗമനത്തിനുമുൻപായി ഒരു യഹൂദ രാഷ്ട്രം ആവശ്യമില്ല.യഹൂദമതം മറ്റു മതങ്ങളെ ദ്രോഹിക്കുന്നതിനും രക്തച്ചൊരിച്ചിലിനും തികച്ചും എതിരാണ്. ഒക്ടോബർ 7 ന് 1200 യഹൂദർ കൊല്ലപ്പെടാ ൻ കാരണം ഇസ്രയേലിന്റെ അതിക്രമണങ്ങളുടെ പ്രതിഫലനമാണ്."


" ഒന്നര നൂറ്റാണ്ടുമുമ്പ് സ്ഥാപിതമായ സയണിസം ഒരു രാഷ്ട്രീയ വ്യവസ്ഥയാണ്,മതവുമായി അതിനൊരു ബന്ധവുമില്ല. യഥാർത്ഥ യഹൂദർ ഇസ്രായേൽ എന്ന രാഷ്ട്രസിദ്ധാന്തം അംഗീകരിക്കുന്നില്ല."


ഇതായിരുന്നു റബ്ബി  ന്റെ ഇന്റർവ്യൂ. ഇത് അൽ ജസീറയും പിന്നീട് പ്രക്ഷേപണം ചെയ്തിട്ടുണ്ട്.


എന്നാൽ ഭൂരിപക്ഷം യഹൂദരും റബ്ബി  ന്റെയും നെട്യൂറി കാർട  ഉൾപ്പെടെയുള്ള പലസ്തീൻ അനുകൂല നിലപാടുകാരായ യഹൂദരുടെയും അഭിപ്രായങ്ങളൊട് വിയോജിപ്പുള്ളവരാണ് എന്നതും യാഥാർഥ്യം.


ചിത്രങ്ങൾ - വിവിധ രാജ്യങ്ങളിൽ യഹൂദർ നടത്തിയ പലസ്തീൻ അനുകൂല പ്രകടനം
 

Prakash Nair Melila

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ

ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ  മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ  ദഹന പ്രശ്നങ്ങൾ അകറ്റാൻ വേണ്ടി  ഒരുപാട് നാളുകളായി  നമ്മുടെ നാട്ടിൽ മോര് ഉപയോഗിച്ച് വരുന്നു. പണ്ടുകാലങ്ങളിൽ  മോരില്ലാത്ത വീടുകൾ ഉണ്ടാകുമായിരുന്നില്ല. എല്ലാവരും നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളുടെ ഭാഗമായി മോരും പ്രധാന വിഭവവുമായി ഉണ്ടായിരുന്നു. മോരു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.മോരിൽ കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു.  ഈ ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, എൻസൈമുകൾ എന്നിവയെല്ലാം മോരില്‌ അടങ്ങിയിരിക്കുന്നു.‌ മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക...

അമ്മായിഅമ്മ നിങ്ങളെ കുറിച്ചു പറയുന്ന അഭിപ്രായങ്ങൾ വേദനിപ്പിക്കുന്നുവോ ?.

അമ്മായിഅമ്മ നിങ്ങളെ കുറിച്ചു പറയുന്ന അഭിപ്രായങ്ങൾ വേദനിപ്പിക്കുന്നുവോ ?. വിവാഹാനന്തരം ദമ്പതികൾ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം കുറേ കാലമെങ്കിലും താമസിച്ചു വരുന്ന രീതിയാണ് കണ്ടുവരുന്നത്. പെൺകുട്ടി ചെയ്യുന്ന ചില പ്രവർത്തികൾ ഭർത്തു മാതാവിനു ഇഷ്ടമായെന്നു വരില്ല. കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കാം. ചിലർ ഒരിക്കലും നീ ഗുണം പിടിക്കില്ലായെന്ന രീതിയിൽ വളരെ മോശം വാക്കുകളും പറഞ്ഞേക്കാം. ചില പെൺകുട്ടികൾ അതു സഹിച്ചു കഴിയും. അതുൾ കൊള്ളാൻ കഴിയാതെ വരുമ്പോൾ കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. പെൺകുട്ടിയെ മാതാപിതാക്കൾ വിവാഹം കഴിച്ചയച്ചത് വളരെ ബുദ്ധിമുട്ടനുഭവിച്ചായതിനാൽ പെൺകുട്ടികൾക്ക് അവർ അനുഭവിക്കുന്ന വിഷമതകൾ മാതാപിതാക്കളോടു പറയാൻ കഴിയാതേയും വരാം. അങ്ങനെ വിഷമിക്കുന്ന ഒട്ടേറെ പെൺകുട്ടികളുണ്ട്. രണ്ട് വ്യത്യസ്ഥ കുടുംബങ്ങളിൽ ജനിച്ചു വളർന്നവർ ഒന്നിച്ച് താമസിക്കുമ്പോൾ കൂടെ താമസിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിൽ പാളിച്ചകൾ വരിക സ്വാഭാവികമാണ്. എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുവാൻ പോയാൽ അതിനേ സമയം ഉണ്ടാവു.  താൻ വളർത്തി വലുതാക്കിയ മകന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നു. ...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

സ്റ്റേജിൽ കയറി സംസാരിക്കാനും, കുറച്ച് ആളുകൾ കൂടി കഴിഞ്ഞാൽ അവിടെ എന്തെങ്കിലും ഒന്ന് പറയാനോ പേടിയുള്ളവരാണോ നിങ്ങൾ

സ്റ്റേജിൽ കയറി സംസാരിക്കാനും, കുറച്ച് ആളുകൾ കൂടി കഴിഞ്ഞാൽ അവിടെ എന്തെങ്കിലും ഒന്ന് പറയാനോ പേടിയുള്ളവരാണോ നിങ്ങൾ? സദസ്സിനെ നോക്കി രണ്ടു വാക്ക് പറയേണ്ടി വന്നാൽ ചിലർക്ക് സഭാകമ്പം കൊണ്ട് മുട്ടു വിറയ്ക്കും. പിന്നെ വാക്കുകൾ പുറത്തു വരില്ല. എത്ര പ്രോത്സാഹിപ്പിച്ചാലും, നിർബന്ധിച്ചാലും സംസാരിക്കാൻ കൂട്ടാക്കത്തവരുമുണ്ട്. പലരും അത്തരം അവസരങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുo. സഭാകമ്പം  മാറ്റിയെടുക്കാൻ മനശാസ്ത്ര വഴികളുണ്ട്. അവയിൽ ചിലതു സൂചിപ്പിക്കാം. ✅  വിജയo ആഗ്രഹിക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ ഭയം കൂടാതെ സംസാരിക്കുന്നതായി കണ്ടുവരുന്നു.ലോകം കീഴടക്കിയവരെ പരിശോധിച്ചാൽ അവരെല്ലാം നല്ല പ്രാസംഗികരായിരുന്നു എന്നു കാണാം. ആരും പ്രാസംഗികരായി ജനിച്ചിട്ടില്ല. പരിശീലനത്തിലൂടെ കഴിവ് ആർജിച്ചു എന്നു മാത്രം. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ✅ ആദ്യമായി എനിക്കു കഴിയില്ല എന്ന വിശ്വാസം മാറ്റുക .. . സ്റ്റേജിൽ കയറി നന്നായിത്തന്നെ സംസാരിച്ചിരിക്കുമെന്ന് വിശ്വസിക്കുക. മനസ്സിൽ ബോധപൂർവം തന്നെ പറയുക. കുറഞ്ഞത് ദിവസം ഏഴു പ്രാവശ്യമങ്കിലും പറയണം...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു. ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു. "രണ്ടരയടി" അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു "എന്തേ, മൂന്നരടിയാകാൻ പാടില്ലേ...?" പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു. "തണ്ണിയോളം ഉയരം താമരക്ക്" അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം. ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'. മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?" ആമസോണിൽ ഓഫറുകളുടെ ചെറുപൂരം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...