ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമോ കുറയുമോ? തടിയുള്ളവർക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ
ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കാക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് വിറ്റാമിൻ ഇ കൂടുതലുള്ള ബദാം മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈന്തപ്പഴം, ബദാം എന്നിവ പ്രഭാതഭക്ഷണത്തിന് ഒരു മികച്ച ബദലാണ്.
ബദാം,മുന്തിരി, അണ്ടിപ്പരിപ്പ്, പിസ്ത, അത്തിപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമായതു കൊണ്ട് തന്നെ ദഹനത്തിന് വളരെ നല്ലതാണു ഡ്രൈ ഫ്രൂട്‌സ്.
കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കാന്‍സര്‍, പ്രമേഹം, നാഡീരോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ഇതില്‍ വിറ്റാമിനുകളോടൊപ്പം തന്നെ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍, തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
അതോടൊപ്പം തന്നെ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഉണക്കപ്പഴങ്ങളില്‍ അമിത ഊര്‍ജ്ജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നാണ് പറയാറുളളത്. എന്നാല്‍ അങ്ങനെയല്ല, ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്നുമാത്രമല്ല ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് അമിത വണ്ണം കുറയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.