ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യാത്രയും മാനസീക ആരോഗ്യവും

യാത്രയും മാനസീക ആരോഗ്യവും 



"നിനക്ക് തലയ്ക്കു നല്ല സുഖമില്ല അല്ലെ ??? .. അതെന്താ അങ്ങനെ ചോദിച്ചത് ?? അല്ല നീ സൈക്യാട്രിസ്റ്റിനെ കാണാൻ നിൽക്കുന്നത് കണ്ടു...!! "


പലപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭാഷണത്തിന്റെ ഒരേടാണ് ഇത്.


മാനസീക ആരോഗ്യത്തെ പറ്റി നമ്മുടെ പൊതു സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ അവബോധത്തിന്റെ ഒരു ഉദാഹരണം എടുത്തുകാണിച്ചു എന്ന് മാത്രം. തലയ്ക്കു സുഖമില്ലാത്തവർ മാത്രം പോകുന്ന ഇടമാണ് മാനസിക ആരോഗ്യ കേന്ദ്രം. ഒരിക്കൽ പോയി കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ മാനസീക രോഗി എന്ന് മുദ്രകുത്തും. സമൂഹത്തിൽ നിന്ന് മാറ്റി നിർത്തും ..ഈ പേടികൊണ്ടു മാനസീക ആരോഗ്യ വിദഗ്ധനെ കാണുവാൻ മടിക്കുന്ന മനുഷ്യർ.. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്ന ഒരു നാട്ടിലെ കാര്യമാണ് ഇതെന്ന് ഓർക്കുമ്പോൾ നമ്മൾ നാണിച്ചു തല താഴ്ത്തണം.


തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനമായി ആചരിച്ചു തുടങ്ങിയത്. മാനസീക ആരോഗ്യത്തെ പറ്റി അവബോധം വരുത്തുവാൻ ആണ് ഈ ദിനം കൊണ്ടാടുന്നത്.


പഠനങ്ങൾ സൂചിപ്പിക്കുന്നത് ലോകത്താകമാനം 970 ദശലക്ഷം ആളുകൾ പല രീതിയിലുള്ള മാനസീക സംഘർഷങ്ങളിൽ കൂടി കടന്നു പോകുന്നുണ്ട്. നാലിൽ ഒരാൾ ജീവിതത്തിൽ എപ്പോഴെങ്കിലും മാനസീക സംഘർഷങ്ങൾ അനുഭവിച്ചിട്ടുണ്ട് . ഇതിൽ 14.3% അല്ലെങ്കിൽ എട്ടു ദശലക്ഷം ആളുകൾ ആണ് മാനസീക സംഘർഷങ്ങളിൽ മരണപ്പെടുന്നത്.


അടുത്തിടെ കേരളത്തിൽ ഒരാൾ ആത്മഹത്യാ ചെയ്തതിന്റെ കാരണം പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നു എന്നും പറഞ്ഞാണ്. പല മാധ്യമങ്ങളും സമൂഹീക മാധ്യമങ്ങളും ആ വാർത്ത ഏറ്റെടുത്തു പശ്ചിമഘട്ട സംരക്ഷണത്തെ പറ്റി വലിയ വാർത്തകളും ചർച്ചകളും തുറന്നു വെച്ചു. ആത്മഹത്യ ചെയ്ത ആളുടെ മാനസീക നിലയെ പറ്റിയും ഇത്തരം ആത്മഹത്യകൾ തടയുവാൻ വേണ്ട നടപടികളെ പറ്റിയും ആരും സംസാരിച്ചു കണ്ടില്ല. 


കോവിഡ് കാലത്തു വീട്ടിൽ ഇരുന്നുള്ള ജോലിയും ലോക്ക്ഡൗണും എല്ലാം പലതരത്തിലുള്ള മാനസീക സമ്മർദ്ദങ്ങൾക്ക് കാരണം ആയി എന്ന് വേണം കരുതാൻ. കുടുംബ ബന്ധങ്ങളിലും സുഹൃത് ബന്ധങ്ങളിലും ഈ സമ്മർദ്ദങ്ങൾ വിള്ളൽ വീഴ്ത്തിയാലും സമൂഹം എന്ത് കരുതും എന്ന് ഭയന്നു പലരും ചികിത്സ നേടാൻ മടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്  


ലോകത്തിൽ തന്നെ ഏറ്റവും അധികം ആത്മഹത്യ നിരക്കുള്ള നാടുകൾ ആണ് ഞാൻ താമസിക്കുന്ന സ്വീഡൻ ഉൾപ്പെടുന്ന സ്കാന്ഡിനേവിയൻ രാജ്യങ്ങൾ. മതങ്ങൾ ഇല്ലാത്തതിനാൽസ്കാന്ഡിനേവിയയിൽ ആത്മഹത്യ കൂടുന്നു എന്നൊരു വാദഗതി പല മതവിശ്വാസികളും ഉയർത്തുന്നുണ്ട്. അങ്ങനെയുള്ള വാദങ്ങൾ ശരിയാണ് എങ്കിൽ മതങ്ങൾ ശക്തമായുള്ള രാജ്യങ്ങളിൽ ആത്മഹത്യാ കുറയേണ്ടതല്ലേ എന്നൊരു മറു വാദം നിരീശ്വര വാദികൾ ഉയർത്തുന്നുണ്ട്.


സ്കാന്ഡിനേവിയയിലെ കഠിനമായ കാലാവസ്ഥയും ഒറ്റപ്പെട്ട ജീവിതവും പലരെയും വിഷാദ രോഗത്തിലേക്കു തള്ളി വിടുന്നു എന്ന് വേണം കരുതാൻ. മനുഷ്യൻ ഒരു സാമൂഹീക ജീവിയാണ്. സ്കാന്ഡിനേവിയയുടെ വടക്കൻ പ്രദേശങ്ങൾ പരിശോധിച്ചാൽ ഒരു ചതുരശ്ര കിലോമീറ്ററിൽ ഒരു വീടോ അതിൽ കുറവോ ഉള്ള പ്രദേശങ്ങൾ. ഒറ്റക്കുള്ള താമസവും ആറു മാസത്തെ ഇരുട്ടും , വൈറ്റമിൻ ഡി യുടെ അഭാവവും എല്ലാം പലരെയും വിഷാദ രോഗതികിലേക്കും ആത്മഹത്യയിലേക്കു തള്ളി വിടുന്നു എന്ന് വേണം കരുതാൻ.


2016ൽ സ്വീഡിഷ് സർക്കാർ ഒരു നാഷണൽ മെന്റൽ ഹെൽത്ത് സ്ട്രാറ്റജി അവതരിപ്പിച്ചു.2020ൽ അതിൽ പല ഭേദഗതികളും വരുത്തുകയുണ്ടായി. കഴിഞ്ഞ മുപ്പതു വർഷത്തിൽ ആത്മഹത്യാ നിരക്കിൽ ഏതാണ്ട് അറുപതു ശതമാനത്തോളം കുറവ് വരുത്തുവാൻ സർക്കാരിന്റെ പല നടപടികളും സഹായിച്ചു എന്നാണ് കണക്കുകൾ സൂചിപിപ്പിക്കുന്നത്.1990 ൽ ലക്ഷത്തിൽ 28.2 ആളുകൾ ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ 2021ൽ 17.4 ലേക്ക് കുറക്കുവാൻ പല സർക്കാർ നടപടികൾ വഴി സാധിച്ചിട്ടുണ്ട്.


2008ൽ സ്വീഡിഷ് പാർലമെന്റിൽ അവതരിപ്പിച്ച ആത്മഹത്യ തടയുന്നതിനുള്ള ദേശീയ കർമ്മ പദ്ധതി ഫലം കാണുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.മാനസീക ആരോഗ്യത്തെ പറ്റിയുള്ള അവബോധം വളർത്തുവാൻ വിദ്യാഭ്യാസ രംഗത്തും ജോലി സ്ഥലങ്ങളിലും പല നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. മറ്റു രോഗങ്ങളെ പോലെ തന്നെയാണ് വിഷാദരോഗങ്ങളെ മനുഷ്യർ നോക്കി കാണുന്നത്. മുൻപൊരിക്കൽ ജോലി ചെയ്തിരുന്ന സ്ഥലത്തു കൂടെ ജോലി ചെയ്തിരുന്ന ആൾ കുറച്ചു നാളേക്ക് അവധിയിൽ പ്രവേശിക്കുകയുണ്ടായി. പിന്നീട് സുഹൃത്തിനോട് ചോദിച്ചപ്പോൾ ഞാൻ കുറച്ചു നാൾ വിഷാദ രോഗത്തിന് അടിമ ആയിരുന്നു അതുകൊണ്ടാണ് ജോലിക്കു വരാതിരുന്നത് എന്ന് വളരെ കൂൾ ആയിട്ടാണ് മറുപടി പറഞ്ഞത്. ഇതേ അവസ്ഥ നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കൂ .


2021ൽ ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 12 ശതമാനമാണ്. 1967 ശേഷം ഉണ്ടായ ഏറ്റവും അധികം ആത്മത്യാ നിരക്കാണ് 2021 ൽ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.മാനസീക സംഘർഷങ്ങൾ അനുദിനം വർധിച്ചു വരുന്നു എന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് ഈ നിരക്കുകൾ. 


യാത്രകൾ പോകുന്നത് ഒരു പരിധി വരെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കുവാൻ സഹായിക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.യാത്രകളിൽ കൂടി ലഭിക്കുന്ന വ്യത്യസ്തവും പുതിയതുമായ അനുഭവങ്ങളിൽ കൂടി മാനസീക സമ്മർദ്ദം കുറക്കുവാൻ സാധിക്കും എന്നാണ് നേച്ചർ ജേർണൽ 2020ൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.പ്രകൃതിയിൽ കാണുന്ന മാറ്റങ്ങൾ ആസ്വദിക്കുന്നത് മനുഷ്യരിൽ സന്തോഷത്തിനു കാരണമാകും എന്നും ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ അവധി എടുത്തു യാത്രപോകന്നവരിൽ വിഷാദ രോഗം മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണു എന്നാണ് മറ്റൊരു കണ്ടുപിടുത്തം 


മാനസീക ആരോഗ്യത്തെ പറ്റിയുള്ള കൃത്യമായ അറിവ് ചെറിയ പ്രായത്തിൽ തന്നെ വളർത്തി എടുക്കേണ്ടത് അത്യാവശ്യമാണ്. . . അതിനു പുറമെ ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും അതിനു വേണ്ടിയുള്ള അവബോധം , വിദ്യാഭ്യാസ രംഗത്തു കാതലായ മാറ്റങ്ങളും കൃത്യമായ സർക്കാർ ഇടപെടലുകളും ഈ രംഗത്ത് വന്നെങ്കിൽ മാത്രമേ നമുക്ക് ഈ രംഗത്തു മുന്നേറാൻ സാധിക്കൂ.


Samuel Ginu 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ അറിയാം

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ ... 🅰🆁🇮🆅 🅰🆁🇴🅶🅨🅰🅼 എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക. ∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ‌ഒഴിവാക്കാം. ∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്. ∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട. ∙ ആവശ്യമുള്ളപ്പോൾ മറ്റുള്ള‌വരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ ‌കുറയ്ക്കും. ∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു ‌മനസ്സിനോടു പറയാം. മാനസികസമ്മർദം ഉണ്ടോ ? എങ്കിൽ അവോയ്ഡ് ∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ ‌പറയാൻ പഠിക്കുക. ഓള്‍ട്ടർ ∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും. അഡാപ്റ്റ് ∙ മാനസിക സമർദമുണ്ട...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ ഒരു വ്യക്തിക്ക് ഇഷ്ടമില്ലാത്തതോ അയാൾക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തതോ ആയ ഒരാളെ മാനസ്സികമായി അലോരസപ്പെടുത്തുന്ന സാഹചര്യത്തിൽ  മനുഷ്യനിൽ ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു വികാരമാണ് ദേഷ്യം.  പ്രശസ്‌ത അമേരിക്കൻ സാഹിത്യകാരൻ മാർക്ക്‌ ട്വിൻ നിന്റെ വാക്കുകൾ പ്രകാരം ദേഷ്യം എന്നത് ഒരു ആസിഡ് പോലെയാണ്, അത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുപ്പിയേക്കാൾ പകർന്ന് നൽകപ്പെടുന്ന വസ്തുക്കൾക്ക് വേദന ഉളവാക്കുന്നു എന്നത്. നമ്മുടെ വീട്ടിലോ, സുഹൃത്തുക്കൾക്കിടയിലോ, ജോലി സ്ഥലത്തോ എവിടെത്തന്നെ ആയാലും ഒരു പരിധിക്കപ്പുറം ആരും നമ്മോട് ദേഷ്യപ്പെടുന്നത് നമുക്ക് അംഗീകരിക്കാൻ ആവുന്നതല്ല. ഒരു വ്യക്തിയെ ഏറ്റവും നെഗറ്റീവ് ആയി ബാധിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒരു വികാരമാണ് ദേഷ്യം.  പലപ്പോഴും നമ്മുടെ ഉള്ളിലെ ദേഷ്യത്തെത്തന്നെയോ നമ്മുടെ ചുറ്റുമുള്ളവർ ദേഷ്യപ്പെടുമ്പോഴോ നമുക്കതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കുവാൻ കഴിയാറില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ അവരുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം, അവർ ദേഷ്യപ്പെടുന്ന ശൈലി, അതിൻ്റെ കാഠിന്യം ഇവയെല്...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്  പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പഴങ്ങളില്‍ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒന്നാണ് പപ്പായ, ഇത് കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. മൃദുവും മധുരമുള്ളതുമായ ഈ പഴത്തില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളുമുണ്ട്. രാവിലെയാണ് പപ്പായ കഴിക്കാന്‍ പറ്റിയ സമയം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ദിവസവും എഴുന്നേറ്റ് വെറുംവയറ്റില്‍ പപ്പായ കഴിച്ചാല്‍ എണ്ണമറ്റ ഗുണങ്ങള്‍ ലഭിക്കും.  പപ്പായ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ. മലബന്ധം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സുഖമാകുന്നു... ഒഴിഞ്ഞ വയറ്റില്‍ ഒരു കപ്പ് പപ്പായ ജ്യൂസ് കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹന എന്‍സൈമുകളുടെ സാന്നിധ്യം മൂലം മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്താനും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ ആരോഗ്യത്തിന്.....

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...