പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് പൈനാപ്പിൾ പുളിശേരി വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം..
ആവശ്യമുള്ള ചേരുവകൾ...
നല്ല പഴുത്ത പൈനാപ്പിൾ-മീഡിയം വലിപ്പമുള്ള കഷണങ്ങളാക്കിയത്. - 1 1/2 കപ്പ്.
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
നല്ല കട്ട തൈര് - 2 കപ്പ്
തേങ്ങ -1 കപ്പ്
കുരുമുളക് - 3 എണ്ണം (ഓപ്ഷണൽ)
വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ
ഉലുവ - 2 നുള്ള്
കടുക് - 1/2 ടീസ്പൂൺ
എരിവുള്ള മുളകുപൊടി - കാൽ ടീസ്പൂൺ
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
ചെറിയ ജീരകം -കാൽ ടീസ്പൂൺ
ഉണക്കമുളക് - 4 എണ്ണം
മുളകുപൊടി , മഞ്ഞൾപൊടി - രണ്ടും ഒരു നുള്ളു വീതം (ആവശ്യമുണ്ടെങ്കിൽ)
താളിക്കുമ്പോൾ ഒരു കളർ വരാൻ വേണ്ടി ചേർക്കുന്നതാണ്.
വെള്ളം- 1 കപ്പ്
ഉപ്പ് ആവശ്യത്തിന്.
പഞ്ചസാര-1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ഒരു മൺചട്ടിയിൽ പൈനാപ്പിൾ രണ്ട് പച്ചമുളക് നടുവേ പിളർന്നത് , ഒരു തണ്ട് കറിവേപ്പില, മുളകുപൊടി ,മഞ്ഞൾപ്പൊടി, വെള്ളം, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര,എന്നിവ ചേർത്ത് മിക്സ് ചെയ്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ഏകദേശം 20 മിനിറ്റ് എങ്കിലും വേണ്ടിവരും പൈനാപ്പിൾ വെന്തു കിട്ടാൻ.
തേങ്ങ, ജീരകം, പച്ചമുളക്, കുരുമുളക്, അല്പം വെള്ളവും ചേർത്ത് മഷി പോലെ അരച്ചെടുക്കുക.തൈര് നല്ലതുപോലെ ഉടച്ചു എടുക്കുക.
വേവിച്ചു വെച്ച പൈനാപ്പിൾ അരപ്പു ചേർത്ത് മിക്സ് ചെയ്യുക മൂന്നാലു മിനിറ്റ് ഒന്ന് ചൂടാക്കുക പച്ചമണം മാറ്റുക . ഇതിലേക്ക് തൈര് ചേർത്ത് മിക്സ് ചെയ്യുക നല്ലപോലെ ചൂടായി കുറുകി വന്നാൽ തീ ഓഫ് ചെയ്യുക.
ചൂടായ ഓയിൽ കടുക്, ഉലുവ, ഉണക്കമുളക് കറിവേപ്പില, എന്നിവ മൂപ്പിക്കുക . ഇതിലേക്ക് മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് മിക്സ് ആക്കുക ശേഷം തീ ഓഫ് ചെയ്യുക. നേരത്തെ തയ്യാറാക്കി വെച്ച കറിയുടെ മുകളിലായി ഒഴിച്ചു കൊടുക്കുക. വളരെ സ്വാദിഷ്ടമായ പൈനാപ്പിൾ പുളിശ്ശേരി റെഡി