മറ്റൊരാളുമായി നമ്മളെ താരതമ്യപ്പെടുത്തുമ്പോൾ ആണ് പലപ്പോഴും നമ്മുടെ കഴിവുകൾ പോലും കുറവുകൾ ആയി നമുക്ക് അനുഭവപ്പെടുന്നത്
ഈ പ്രവൃത്തിയുടെ ഉദ്ദേശ്യമെന്ത്, ഈ കർമം എന്നെ എന്താക്കിത്തീർക്കും, ഇത് ആർക്കെങ്കിലും ഉപകാരപ്പെടുമോ അതോ ഹാനികരമാകുമോ, ഇതു ചെയ്യാതിരുന്നാൽ എന്തെങ്കിലും നഷ്ടം സംഭവിക്കുമോ തുടങ്ങിയ വിചാരങ്ങളിലൂടെ വേണം ഓരോ പ്രവർത്തനവും രൂപീകരിക്കാൻ.
ഓരോ കർമത്തിന്റെയും അനുയോജ്യതയും പ്രയോജനവും തീരുമാനിക്കപ്പെടുന്നത് അനന്തരഫലം എന്ത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നാണ്.
തങ്ങൾ നിരന്തരം ചെയ്യുന്ന പ്രവൃത്തികളിലൂടെയാണ് ഓരോരുത്തരും അവരവരായിത്തീരുന്നത്.
ഒരു കാര്യം ശരിയായി ചെയ്യുന്നതിൽ അതിന്റെ പ്രക്രിയ മാത്രമാണ് പ്രധാനം. ശരിയായ കാര്യം മാത്രം ചെയ്യണമെങ്കിൽ ലക്ഷ്യവും മാർഗവും ഒരുപോലെ ശുദ്ധമാകണം.
സ്വന്തം ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. കാരണം നമ്മൾ പുറമേ കാണുന്നതല്ല എല്ലാവരുടെയും ജീവിതവും.നമുക്ക് ലഭിച്ചിട്ടുള്ള അവസരങ്ങളും അനുഗ്രഹങ്ങളും എന്താണെന്ന് നാം മനസ്സിലാക്കാതെയാണ് മറ്റുള്ളവരുടെ ജീവിതവുമായി നമ്മളെ അസൂയയോടെ താരതമ്യം ചെയ്യുന്നത്.
മറ്റൊരാളുമായി നമ്മളെ താരതമ്യപ്പെടുത്തുമ്പോൾ ആണ് പലപ്പോഴും നമ്മുടെ കഴിവുകൾ പോലും കുറവുകൾ ആയി നമുക്ക് അനുഭവപ്പെടുന്നത്.നമ്മൾ സ്വയം മനസ്സിലാക്കാൻ ആദ്യം പഠിക്കണം.
നമ്മുടെ ന്യൂനതകൾ കണ്ടെത്തി പരിഹരിക്കണം ..
എങ്കിൽ ജീവിതത്തിൽ വീണുപോയാലും തീർച്ചയായും അതിലും ശക്തിയായി തിരിച്ചെഴുന്നേൽക്കാൻ കഴിയും.
കാര്യങ്ങളെല്ലാം ഭാഗ്യത്തിന് വിട്ട് കൊടുത്തു കൊണ്ട്, വിജയം ഒരു സുപ്രഭാതത്തിൽ പടികയറി വരുമെന്ന് വിശ്വസിച്ച് അലംഭാവം പൂണ്ടിരിക്കുന്നവർ, വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്
നാം ഒന്ന് ചുറ്റുപാടും ശ്രദ്ധിച്ചുനോക്കൂ ..അവിടെ ചെറുമരങ്ങൾ കാറ്റിൽ ഉലഞ്ഞാടി ജീവിതം ആഘോഷിക്കുന്നു. അടുത്തുനിൽക്കുന്ന ആൽമരത്തെ നോക്കി തങ്ങളുടെ ജീവിതത്തെ താരതമ്യം ചെയ്യുന്നില്ല. നമ്മുടെ ജീവിതവും സന്തോഷപൂർവ്വം മുന്നോട്ടു കൊണ്ടുപോകാനുള്ള രഹസ്യമാണത്.
ജീവിതം ചിലർക്ക് വെറും താരതമ്യപ്പെടുത്തൽ മാത്രമാണ് . അവർ മറ്റുള്ളവരുടെ സന്തോഷത്താൽ തന്റെ സന്തോഷത്തിനെ ലഘൂകരിക്കുന്നവരും മറ്റുള്ളവരുടെ ദുഃഖത്താൽ തന്റെ ദുഃഖത്തെ ഇല്ലാതാക്കുന്നവരുമാണ്.
ജീവിതത്തിൽ നമുക്ക് ലഭിച്ചതായാലും , കൂടെയുള്ളത് എന്തായാലും , ആരായാലും ഒന്നും ഒരിക്കലും മറ്റൊന്നിനോട് താരതമ്യം ചെയ്യരുത്.
ഒരിക്കലും മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യരുത് . കാരണം നമ്മുടെ കഴിവുകൾ ഒരുപക്ഷേ ആ താരതമ്യ ചിന്തകളിൽ മുങ്ങി പോയേക്കാം.മിച്ചം ലഭിക്കുന്നത് നിരാശ മാത്രമാകും.നമ്മൾ താരതമ്യം ചെയ്യേണ്ടത് മറ്റുള്ളവരുമായിട്ടല്ല. നമ്മുടെ കഴിഞ്ഞ കാലത്തെ "ഞാനു "മായിട്ടാവണം .
നമ്മൾ ഒരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും മോശമായ കാര്യം അയാളെ മറ്റൊരാളുമായി താരതമ്യംചെയ്യലാണ്.
നമ്മളേക്കാൾ ഉന്നതങ്ങളിലുള്ളവരെ കാണുമ്പോൾ നമുക്ക് അപകർഷതാബോധം തോന്നാം .നിങ്ങളൊന്നു
താഴേക്ക് നോക്കൂ ...
അപ്പോൾ മനസ്സിലാകും
നമ്മുടെ താഴെയുള്ളവരുടെ ദൈന്യതകൾ...