തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എളുപ്പ പണികള്‍ നോക്കുന്നവരാണ് നമ്മള് കൂടുതല്‍ പേരും. എന്നാല്‍, ഇത്തരം എളുപ്പ പണികള്‍ ചിലപ്പോള്‍ നമുക്ക് തന്നെ വിനയാകും.അങ്ങനെയൊന്നാണ് മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. മുട്ട അധികം നാള് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിനു ഒട്ടും ഗുണകരമല്ല.
മുട്ടയിലെ അപകടകാരിയാണ് സാല്‍മൊനല്ല എന്ന ബാക്ടീരിയ. ഈ ബാക്ടീരയകള്‍ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്. ഫ്രിഡ്ജില്‍ അധികനാള്‍ സൂക്ഷിച്ച മുട്ട ആരോഗ്യത്തിനു ദോഷകരമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. കൂടുതല്‍ ദിവസങ്ങൾ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
ഒരു മുട്ടയുടെ ആയുസ്സ് മൂന്നാഴ്ചക്കാലമാണ്. ഈ കാലയളവിനുള്ളിലാണ് മുട്ട ഉപയോഗിക്കാന്‍ കഴിയുന്നത്. അതിനു ശേഷം പാകം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല മുട്ടയിലെ ഗുണങ്ങള്‍ ഈ കാലയളവിനു ശേഷം നഷ്ടമാകുകയും ചെയ്യുന്നു.
ആദ്യത്തെ രണ്ടാഴ്ച മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് പറയപ്പെടുന്നത്. അതേസമയം അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന മുട്ട വേഗത്തില്‍ കേടാകാനും മുട്ടയുടെ ഗുണാംശം നഷ്ടമാകാനും ഇതു കാരണമാകുന്നു. കടയില്‍ നിന്നു വാങ്ങുന്ന മുട്ട കുറച്ചധികം ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം. എന്നാല്‍ ഫ്രിഡ്ജില്‍ നിന്നും മുട്ട പാകം ചെയ്യാന്‍ എടുക്കും മുൻപ് കുറച്ചു നേരം പുറത്തുവയ്ക്കുന്നത് നല്ലതാണ്.
ഫ്രിഡ്ജില്‍ വച്ച ഏതു വസ്തുക്കളും പുറത്തെടുത്ത് അതേപടി ഉപയോഗിക്കരുത്. പുറത്തുവച്ച് സാധാരണ ഊഷ്മാവിലേക്ക് ആ പദാര്‍ത്ഥം എത്താനുള്ള സമയം നല്‍കണം. ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടന്‍ പാചകം ചെയ്താല്‍ ആഹാരം ദഹിക്കാന്‍ പ്രയാസമാകും. അതിനാല്‍ മുട്ട ഫ്രഷായി തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മുട്ട ഫ്രിഡ്ജില്‍ വയ്ക്കുമ്ബോള്‍ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ടയുടെ കൂര്‍ത്ത ഭാഗം ആയിരിക്കണം താഴെ വരേണ്ടത്. അല്ലെങ്കില്‍ മുട്ട പെട്ടന്ന് കേടു വരാൻ സാധ്യതയുണ്ട്.
കടകളിൽ നിന്നും വാങ്ങിക്കുന്ന മുട്ടകളുടെ പുറത്ത് പലപ്പോഴും മാലിന്യങ്ങൾ കാണാറുണ്ട്. അങ്ങനെയുള്ള മാലിന്യങ്ങൾ ഉണ്ടെങ്കിൽ അത് നല്ല രീതിയിൽ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഫ്രിഡ്ജിനുള്ളിൽ അത് വെക്കാൻ പാടുള്ളൂ.
ഫ്രിഡ്ജിന്റെ ഡോർ തുറക്കുമ്പോഴും അടക്കുന്ന സമയത്തും മുട്ടകൾ താഴെ വീണു പൊട്ടാത്ത രീതിയിൽ വേണം അത് സൂക്ഷിക്കാൻ. ചെറിയ കുട്ടികൾ ഒക്കെയുള്ള വീടുകൾ ആണെങ്കിൽ പലപ്പോഴും കുട്ടികൾ ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഫ്രിഡ്ജിന്റെ ഡോറുകൾ തുറക്കുന്നതും അടക്കുന്നതും.