പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?
പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം'
ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്.
പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .?
ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല.
മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം തുടങ്ങി ജാതി-മത ആൺ-പെൺ വ്യത്യാസങ്ങൾ ഒന്നും കണക്കിലെടുക്കാതെ എല്ലാത്തരം ആൾക്കാരുമായി ഇടപെടുവാൻ സന്മനസ്സ് ഉള്ളവരായിരിക്കും.
വിമർശനങ്ങളെ അംഗീകരിക്കും. തെറ്റുകൾ കണ്ടാൽ തെറ്റാണെന്ന് തന്നെ പറയും.ആരെയും പേടിച്ച് തെറ്റ് ശരി എന്ന് പറയില്ല. ഇനി തെറ്റ് തന്റെ ഭാഗത്ത് ആണെങ്കിൽ അത് അംഗീകരിക്കുകയും തിരുത്തുകയും ചെയ്യും.
ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചാൽ തനിക്ക് പറ്റില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയുമില്ല . സംസാരത്തിൽ പൊതുവെ
നന്മ ഉളവാക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ ആയിരിക്കും താല്പര്യം കുടുതലുണ്ടാകുക. നീ ശരിയല്ല.അവർ അങ്ങനെ ചെയ്യരുതായിരുന്നു എന്നൊന്നും പറയില്ല. അത്തരവാക്കുകളോ മറ്റു പൊങ്ങച്ച വാക്കുകളോ പ്രവർത്തികളോ ഇവരിൽനിന്ന് ഉണ്ടാകില്ല.
ഇവർക്കൊരു സ്വയ അവബോധം ഉണ്ടായിരിക്കും.ഞാൻ ശരിയാണ്.
മറ്റുള്ളവരെല്ലാ ശരിയല്ല എന്നായിരിക്കില്ല.ഞാൻ ശരിയാണ്.നിങ്ങളും ശരിയാണെന്ന സമീപനമായിരിക്കും.
ജാഡകൾ ഇല്ലാത്തതും വിനയവും എളിമയും ലാളിത്യവും തുളുമ്പുന്ന മാനസിക നിലയിൽ നിന്നായിരിക്കും പെരുമാറ്റങ്ങൾ എല്ലാം ഉണ്ടാവുക.
ഉള്ളത് വൃത്തിയായി സൂക്ഷിച്ചുകൊണ്ട് ലളിത ജീവിതരീതി ആയിരിക്കും. തറന്റെ കാഴ്ചപ്പാടിൽ ഉറച്ചുനിന്നുകൊണ്ട് തുറന്ന മനസ്സോടെ ഇടപെടും.ഒളിച്ചുവച്ചുള്ള സംസാരമോ ഇടപെടലുകളോ ഉണ്ടാകില്ല.
മറ്റുള്ളവരുടെ സ്വകാര്യതയെ മാനിച്ചും ആരെങ്കിലും തെറ്റിപിരിഞ്ഞാലും പകയോ ദേഷ്യമോ ഒന്നും ഉണ്ടാവുകയില്ല. പാരവെക്കുകയും ചെയ്യില്ല. ബന്ധങ്ങൾ ഉണ്ടാക്കുവാനും നിലനിർത്താനും ആഗ്രഹിക്കും.എന്തെങ്കിലും തെറ്റുകുറ്റങ്ങൾ പറഞ്ഞു പിണങ്ങി മാറില്ല.
ഇത് മനസ്സിൽ വെച്ച് വിലയിരുത്തി നിങ്ങൾ എങ്ങനെയാണെന്നു മനസ്സിലാക്കുക.
KHAN KARICODE
CON PSYCHOLOGIST