നിങ്ങൾക്ക് എന്താണ് ഇത്ര കോപം?
പതിവുപോലെ കലഹത്തിന് ശേഷം ഭർത്താവ് ക്ഷമ പറയാൻ വന്നപ്പോൾ ഭാര്യ ചോദിച്ചു.
എനിക്ക് അറിയില്ല കൊച്ചു കൊച്ചു കാര്യങ്ങൾക്ക് എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്നു.
ഇനി നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ ഒരു
ആണിയെടുത്തു ഈ മരത്തിൽ അടിക്കുക.
ദേഷ്യം മാറുമ്പോൾ ആണി പിഴുതെടുക്കുക.
ഭർത്താവ് പിന്നീട് എല്ലാദിവസവും അപ്രകാരം ചെയ്തു.
ഒരു വർഷത്തിന് ശേഷം അവൾ അയാളെ ആ മരത്തിന്റെ സമീപത്തേക്ക് കൊണ്ടു പോയി.
ഈ മരത്തിൽ എന്തെങ്കിലും കാണുന്നുണ്ടോ?
അവൾ ചോദിച്ചു.
അയാൾ മരത്തെ സൂക്ഷിച്ചു നോക്കി.
മരത്തിൽ നിറയെ പോതുകൾ.
ചിലതിനു വളരെ വലുപ്പം കൂടുതൽ.
അത് പലതും ദ്രവിച്ചു അതിന്റെ കാതൽ കാണാവുന്ന രൂപത്തിൽ.
അയാൾക്ക് ഒന്നും മനസ്സിലായില്ല.
അവൾ പറഞ്ഞു ഇതുപോലെ ആണ് നിങ്ങൾ എന്നെ വഴക്ക് പറയുമ്പോൾ സംഭവിക്കുന്നത്.
ഓരോ തവണയും വഴക്ക് പറയുമ്പോൾ അതെന്റെ ശരീരത്തെ മുറിവേൽപ്പിക്കുന്നു.
പലപ്പോഴും ആ മുറിവുകൾ പഴുത്തു വൃണമാകുന്നു.
നിങ്ങൾ അതു മറന്നു പോകുമെങ്കിലും അതെന്റെ മനസ്സിൽ ഉണങ്ങാതെ കിടക്കുന്നു.
അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.
ഇനി കാര്യമറിയാതെ ഇനി താൻ അവളോട് കോപിക്കില്ലെന്ന് അയാൾ തീരുമാനമെടുത്തു.
ഇന്ന് പല പങ്കാളികളും മാനസികമായി അകന്നു പോകുന്നതിന്റെ പ്രധാന കാരണം പങ്കാളികളിലൊരാളുടെ കോപമാണ്.
അയാളുടെ കോപത്തിന്റെ കാരണം പങ്കാളികൾ തിരിച്ചറിയാറു പോലുമില്ല.
കോപം വരുമ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ വിളിച്ചു പറഞ്ഞു പങ്കാളിയെ മാനസികമായി പീഡിപ്പിക്കും.
പങ്കാളിയുടെ മാതാപിതാക്കളെ അവഹേളിച്ചു സംസാരിക്കും.
പങ്കാളിയുടെ കുറവുകൾ ചൂണ്ടിക്കാട്ടി കുറ്റപെടുത്തും
പറഞ്ഞു പോയ വ്യക്തി തന്റെ കോപം മാറുമ്പോൾ പറഞ്ഞതെല്ലാം മറന്നു പോകുന്നു.
എന്നാൽ കോപത്തിനിരയായ വ്യക്തിക്ക് ഇതു എളുപ്പം മറന്നു കളയാൻ സാധിക്കുകയില്ല.
തന്റെ പങ്കാളിയുടെ ഉള്ളിലെ തന്നോടുള്ള വെറുപ്പിന്റെ ആഴം തിരിച്ചറിയുന്ന വ്യക്തിക്ക് പിന്നീട് മനസ്സ് തുറന്നു സ്നേഹിക്കുവാൻ സാധിച്ചെന്നു വരില്ല.
പിന്നീടുള്ള അവരുടെ സ്നേഹം അഭിനയമായിരിക്കും.
അതുകൊണ്ട് ഓർക്കുക പങ്കാളിയെ വേദനിപ്പിക്കുമ്പോൾ അവർക്കും ഒരു മനസ്സുണ്ട്.
അതിനെ മുറിവേല്പിച്ചാൽ അതു ഉണക്കിയെടുക്കാൻ എളുപ്പം സാധിച്ചെന്നു വരില്ല.
അത് ചിലപ്പോൾ അവരെ നമുക്ക് നഷ്ടപ്പെടുത്തിയേക്കാം.
Krishna Das