വിവേക് നഗറില്‍ തീപിടിത്തം ഉണ്ടായ ആശുപത്രിയില്‍ അടിയന്തര സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ ഉള്ള വാതിലുകള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്
ദില്ലി വിവേക് നഗറില്‍ തീപിടിത്തം ഉണ്ടായ ആശുപത്രിയില്‍ അടിയന്തര സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ ഉള്ള വാതിലുകള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്.
ഡോക്ടര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല, കണ്ടെത്തിയത് ഗുരുതര നിയമ ലംഘനങ്ങള്‍
കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് ശുപാര്‍ശ നല്‍കി. ആശുപത്രി പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യം കെട്ടിടത്തില്‍ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചട്ടങ്ങളും പാലിച്ചില്ല. റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റാണ് ആശുപത്രിയാക്കി മാറ്റിയത്. ലൈസന്‍സ് മാര്‍ച്ച് 31 ന് അവസാനിച്ചതെന്നും പൊലീസ് കണ്ടെത്തി.
കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ നവജാത ശിശുക്കൾക്കായുള്ള ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ ഏഴ് കുട്ടികൾ പൊള്ളലേറ്റുമരിച്ച സംഭവത്തിന് പിന്നാലെ ആശുപത്രി ഉടമ അറസ്റ്റിൽ. ന്യൂ ബോൺ ബേബി കെയർ ആശുപത്രി ഉടമ പശ്ചിംവിഹാർ സ്വദേശി നവീൻ കിച്ചിയെയാണ് ഡൽഹി പോലീസ് ഞായറാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത് സംഭവം നടന്ന ഉടൻ ജയ്പുരിലേക്ക് കടന്ന ഇയാളെ മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നവീൻ ഡൽഹിയിൽ മറ്റ് പല ആശുപത്രികളും നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ ഡോക്ടർ ആകാശിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു ആശുപത്രിയിൽ വൻ തീപ്പിടിത്തമുണ്ടായത്. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അനധികൃത ഓക്സിജൻ റീഫില്ലിങ് സെന്ററിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട 12 കുഞ്ഞുങ്ങളെ നിസ്സാര പരിക്കുകളോടെ മറ്റൊരാശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.