നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ ആവാത്തതാണ് ചായ. ചായ പലർക്കും ഒരു വികാരം തന്നെയാണ്, ദിവസവും രണ്ടും മൂന്നും ചായ കുടിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്.
തേയില ശരീരത്തിന് ഉൻമേഷം നല്‍കുന്നുണ്ട്. നമ്മള്‍ ചായ ഇടുമ്ബോള്‍ സാധാരണ ചെയ്യുന്നതെന്താണ് ? തിളച്ച വെള്ളത്തിലേക്ക് തേയില പൊടിയും പഞ്ചസാരയും ഒക്കെ ചേർക്കും . അല്ലങ്കില്‍ പാലില്‍ ചേർക്കും. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും. പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ് പറയുന്നത്. ഇവയെല്ലാം പോയിക്കഴിഞ്ഞാല്‍ പിന്നെ ചായ കുടിച്ചാല്‍ ഉന്മേഷം കിട്ടില്ലത്രെ. .ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കില്‍ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്. പഞ്ചസാരയുടെ കെമിക്കല്‍ സ്വഭാവം ചായയുടെ അസല്‍ രുചിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.
ഇനി നമുക്ക് എങ്ങനെ നല്ലൊരു ചായയിടാം എന്ന് നോക്കാം. നന്നായി വെള്ളം തിളപ്പിക്കണം. ഇതിലേക്ക് തേയില പൊടി ചേർക്കണം. എന്നിട്ട് അത് ഗ്യാസില്‍ നിന്ന് മാറ്റി രണ്ട് മിനിറ്റ് അടച്ച് വയ്ക്കണം. പിന്നീട് ഇതിലേക്ക് പാല്‍ തിളപ്പിച്ച് ചേർക്കണം. പഞ്ചസാര അത് കഴിഞ്ഞ് ചേർക്കണം. എന്നാല്‍ നല്ല അസല്‍ ചായ കുടിക്കാം. നമുക്ക് ചായ ഒരു പാനിയമല്ല. ഒരു വികാരമാണ്. അത് ഉണ്ടാക്കുക എന്നത് ഒരു കലയാണ്. മാനസിക പിരിമുറക്കം വരുമ്ബോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായക്ക് കഴിയും.
ചായ നല്ല ഉന്മേഷം നൽകുമെങ്കിലും ചായ അധികമായാൽ അത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഓർക്കുന്നത് നല്ലതാണ്. അതുപോലെ പഞ്ചസാരയുടെ അമിത ഉപയോഗവും ശരീരത്തിന് നല്ലതല്ല.
ചായ തയ്യാറാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ചായപ്പൊടിയിലും പാലിലും മറ്റു കെമിക്കലുകൾ ഒന്നുമില്ല എന്ന് ഉറപ്പിക്കേണ്ടതുണ്ട്. വിപണിയിൽ ലഭ്യമായ ചില പാക്കറ്റ് പാലുകളിലും പല കെമിക്കലുകളും ചേർക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.