ലോ കപ്രശസ്ത ചോക്ലേറ്റ് നിർമാതാക്കളായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പില്‍ ചത്ത എലി കണ്ടത്തി. സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്.
ചോക്ലേറ്റ് സിറിപ്പില്‍ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉല്പന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തില്‍പ്രതികരണവുമായി കമ്ബനി തന്നെ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രം കണ്ട് നിരവധി പേരാണ് പ്രതികരണം നടത്തിയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പില്‍ ചത്ത എലിയെ കണ്ടെത്തിയ വിവരം പ്രാമി ശ്രീധർ അറിയിച്ചത്. നിങ്ങള്‍ എല്ലാവരും കണ്ണുതുറന്ന് കാണണമെന്ന അഭ്യർഥനയോടെയാണ് അവർ ചിത്രം പങ്കുവെച്ചത്. സ്പൂണില്‍ സിറപ്പെടുത്ത് ഒഴിച്ചപ്പോള്‍ എലിയുടെ രോമങ്ങള്‍ അതില്‍ ഉണ്ടായിരുന്ന കാര്യവും പ്രാമി ശ്രീധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബ്രൗണി കുക്കീസിനൊപ്പം ഉപയോഗിക്കുന്നതിനാണ് ഹെർഷെയുടെ സിറപ്പ് വാങ്ങിയത്. സീല്‍ തുറന്ന് സിറപ്പൊഴിച്ചപ്പോള്‍ അതില്‍ എലിയുടെ രോമങ്ങള്‍ കണ്ടു. തുടർന്ന് ഡിസ്പോസിബിള്‍ ഗ്ലാസിലേക്ക് സിറപ്പ് മാറ്റിയപ്പോഴാണ് ചത്ത എലിയെ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. സിറപ്പ് രുചിച്ചു നോക്കിയ രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പരാതിയറിയിക്കാൻ കമ്ബനിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും അവർ പറഞ്ഞു.
ഇവരുടെ പോസ്റ്റ് വൈറലായതോടെ ഇക്കാര്യത്തില്‍ പ്രതികരിച്ച് കമ്ബനി രംഗത്തെത്തി. സംഭവത്തില്‍ ക്ഷമാപണം നടത്തിയ ഹെർഷെ ബോട്ടിലിന്റെ മാനുഫാക്ചറിങ് കോഡ് കമ്ബനിയുടെ ഇമെയില്‍ ഐഡിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കമ്ബനിയില്‍ നിന്നും ബന്ധപ്പെടുമെന്ന അറിയിപ്പും ഹെർഷെ നല്കി.