മംഗളൂരു: വീടിനു മുകളിലേക്കു മതിലും മരങ്ങളും വീണ് മാതാപിതാക്കളും രണ്ടു മക്കളും മരിച്ചു. കര്‍ണാടകയിലെ ഉള്ളാള്‍ മുന്നൂര്‍ വില്ലേജിലെ മദനി നഗറില്‍ ഇന്നലെ പുലര്‍ച്ചെയാണ് ദുരന്തം.
പോര്‍ട്ടിലെ ജീവനക്കാരനായ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിഹാന (11) എന്നിവരാണു മരിച്ചത്. അയല്‍വാസിയായ അബൂബക്കറിന്‍റെ വീടിന്‍റെ മതിലാണ് യാസിറും കുടുംബവും താമസിക്കുന്ന ഓടിട്ട വീടിനു മുകളിലേക്ക് ഇടിഞ്ഞുവീണത്. പിന്നാലെ രണ്ടു കമുകുകളും വീടിനു മുകളിലേക്കു വീണു.
മൂന്ന് മൃതദേഹങ്ങളാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം പുറത്തെടുത്തെടുത്തത്. അഗ്നിശമനസേനയും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് നാലാമത്തെ മൃതദേഹം പുറത്തെടുത്തത്. റിഹാനയും റിയാനയും നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളാണ്. ആറുവർഷം മുമ്പാണ് യാസിറും കുടുംബവും ഉള്ളാളിൽ വീടെടുത്ത് താമസം തുടങ്ങിയത്.
റിഫാനയും റിഹാനയും നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളാണ്. മൂത്തമകള്‍ റഷീന വിവാഹിതയായി കേരളത്തിലെ ഭര്‍തൃവീട്ടിലാണു താമസം. റഷീന ബക്രീദ് ആഘോഷത്തിനായി ഉള്ളാളിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നു. ചൊവ്വാഴ്ചയാണ് ഭര്‍തൃവീട്ടിലേക്കു മടങ്ങിയത്. ആറു മാസം മുമ്ബാണ് യാസിറും കുടുംബവും ഈ വീട് വാങ്ങി താമസം തുടങ്ങിയത്.
രണ്ടു വര്‍ഷം മുമ്ബും ഇതേ വീടിനു മുകളില്‍ മതിലിടിഞ്ഞു വീണിരുന്നുവെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചിരുന്നില്ല. അയല്‍വാസിയായ അബൂബക്കറും കുടുംബവും മംഗളൂരുവിലാണ് താമസം.