ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണുള്ളത് (ഐ.എസ്.എസ്).
മുമ്ബ് നാസയുടെ യാത്രികയായി പലകുറി ബഹിരാകാശത്തേക്ക് കുതിക്കുകയും 342 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട് അവർ. ഇക്കുറി സ്വകാര്യ കമ്ബനിയായ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് 58കാരിയായ സുനിത ഐ.എസ്.എസിലേക്ക് പോയത്. കൂടെ, ബുച്ച് വില്‍മോർ എന്ന മറ്റൊരു യാത്രികനും.
ജൂണ്‍ അഞ്ചിന് യാത്ര തിരിക്കുമ്ബോള്‍, ഒരാഴ്ച തങ്ങി മടങ്ങാനായിരുന്നു പദ്ധതി. പക്ഷെ, എൻജിൻ പണിമുടക്കിയതോടെ മടക്കയാത്ര 18ലേക്ക് മാറ്റി. എൻജിനിലെ ഹീലിയം ചോർച്ച പിന്നെയും തുടർന്നപ്പോള്‍ അഞ്ചു ദിവസം കൂടി ഐ.എസ്.എസില്‍ തങ്ങാൻ തീരുമാനിച്ചു.
അതും പരാജയപ്പെട്ടു; ജൂണ്‍ 26ന് മടങ്ങാനുള്ള ശ്രമവും വിഫലമായയോടെ കാര്യങ്ങള്‍ അല്‍പം ആശങ്കയിലേക്ക് വഴിമാറിയിരിക്കുന്നെന്നാണ് റിപ്പോർട്ടുകള്‍. സ്റ്റാർലൈനർ പോലൊരു പേടകത്തിന് പരമാവധി അവിടെ പിടിച്ചുനില്‍ക്കാനാകുക 45 ദിവസമാണ്; മറ്റു സ്പേസ് ഏജൻസികളുടെ സഹായത്തോടെ 72 ദിവസം വരെ മുന്നോട്ടുപോകാനായേക്കും. അതിനുതന്നെ കടമ്ബകള്‍ ഏറെയാണ്.
എന്താണ് സംഭവിച്ചത്?
ജൂൺ അഞ്ചിനാണ് സുനിത വില്യംസിനേയും ബച്ച് വിൽമോറിനേയും വഹിച്ച് ബോയിങ് സ്റ്റാർലൈനർ പേടകം വിക്ഷേപിച്ചത്. ബോയിങ് നിർമിച്ച ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണിത്. ഭാവി വിക്ഷേപണ ദൗത്യങ്ങൾക്ക് സ്റ്റാർലൈനർ പേടകം എത്രത്തോളം പ്രാപ്തമാണെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. പേടകം വിജയകരമായി നിലയവുമായി ബന്ധിപ്പിക്കാനും സഞ്ചാരികൾക്ക് നിലയത്തിലെത്താനും സാധിച്ചിരുന്നുവെങ്കിലും യാത്രയിലുടനീളം ഹീലിയം ചോർച്ച ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു.
ഇപ്പോഴത്തെ പ്രതിസന്ധി
സ്റ്റാർലൈൻ പേടകത്തിൽ 5 തവണ
ഹീലിയം വാതകചോർച്ച ഉടലെടുത്തു.
28 ട്രസ്റ്ററുകളിൽ ചിലതിന് തകരാർ
സുരക്ഷിതമായി തിരികെയെത്താൻ
കുറഞ്ഞത് 14 ത്രസ്റ്ററുകൾ വേണം
എത്രനാൾ കഴിയേണ്ടി വരും?
യഥാർത്ഥത്തിൽ വെറും ഒമ്പത് ദിവസം മാത്രമാണ് ദൗത്യത്തിന്റെ ദൈർഘ്യം. ജൂൺ 13 ന് ഇരുവരും ഭൂമിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. ഹീലിയം ചോർച്ചയും ത്രസ്റ്ററുകളുടെ പ്രശ്നങ്ങളും കാരണം തിരിച്ചിറക്കം വൈകുകയും സഞ്ചാരികൾക്ക് കൂടുതൽ ദിവസങ്ങൾ നിലയത്തിൽ കഴിയേണ്ടതായും വന്നു. ജൂൺ 26 നാണ് ഏറ്റവും ഒടുവിൽ തിരിച്ചിറങ്ങാൻ നിശ്ചയിച്ച തീയ്യതി. എന്നാൽ അതുണ്ടായില്ല. പുതിയ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സാധാരണ നിലയിൽ 45 ദിവസങ്ങളോളം നിലയത്തിൽ തുടരാൻ സ്റ്റാർലൈനർ പേടകത്തിന് സാധിക്കും. ബാക്കപ്പ് സിസ്റ്റങ്ങൾ ഉപയോഗിച്ച് 72 ദിവസം വരെ ഇത് ദീർഘിപ്പിക്കുകയും ചെയ്യാം. എന്നാൽ പരീക്ഷണ ദൗത്യത്തിനുപയോഗിച്ച പേടകം അതിന് പ്രാപ്തമാണോ എന്ന് വ്യക്തമല്ല. ഇന്ധന ചോർച്ച വലിയൊരു വെല്ലുവിളിയാണ്.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നാസയും ബോയിങ് സംഘവും. വിശദമായപരിശോധനകൾക്ക് ശേഷമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവൂ. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും അത് പരിശോധിക്കാനുമുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നാണ് നാസ അധികൃതർ പറയുന്നത്.
രക്ഷിക്കുമോ സ്പെസ്എക്സ്
ഐലോൺ മാസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പെസ്എക്‌സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്. എന്നാൽ, അതിൻ്റെ ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിൻ്റെയും നിലപാട്. രാജ്യാന്തര നിലയത്തിലേക്ക് ആളുകളെ കൊണ്ടുപോയി തിരികെയെത്തിച്ചിട്ടുള്ള കമ്പനിയാണ് സ്പെയ്സ് എക്സ് എക്സ്.
സുനിത വില്യംസ്
ഇന്ത്യൻ വംശജ. 1998ൽ നാസയുടെ ബഹിരാ കാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടു
ഇതിനു മുൻപ് 2006ലും 2012ലും ബഹിരാകാശത്ത്.
കൂടുതൽ നേരം ബഹിരാകാശത്തു നടന്നു
രണ്ടാമത്തെ വനിതയെന്ന നേട്ടം
(50 മണിക്കൂർ 40 മിനിറ്റ്) കൈവരിച്ചു.
3 യാത്രകളുമായി ഇതുവരെ 343 ദിവസം
ബഹിരാകാശനിലയത്തിൽ നിന്നു.
2006ൽ 195 ദിവസം ബഹിരാകാശത്തു താമസിച്ചു.