എല്ലാത്തിനും വേണ്ടി എല്ലാം മറന്നുള്ള പരക്കംപാച്ചിലില്‍ നഷ്ടങ്ങള്‍ ചാലു കീറി ഒഴുകുന്നതു നാം മനസ്സിലാക്കണം. മനുഷ്യരായി ജീവിക്കണമെങ്കില്‍ മനുഷ്യത്വം വളര്‍ത്തിയെടുക്കണം. മനുഷ്യരെപ്പോലെ ജീവിക്കാത്തവന്‍ വ്യാജമനുഷ്യനാണെന്നു ഷേക് സ്പിയര്‍ പറഞ്ഞിട്ടുണ്ട്.
അപരനും കൂടിയുള്ളതാണു ഞാന്‍ അധിവസിക്കുന്ന ഭൂമിയും സംവിധാനങ്ങളുമെന്നും സകലത്തിനും ഉടയവനായി തമ്പുരാനുണ്ടെന്നു തിരിച്ചറിയാന്‍ നമുക്കിന്നു വൈമനസ്യമാണ്.
നന്മകൾ മനുഷ്യരില്‍ നിന്നു കൈമോശം വന്നതിലെ നഷ്ടബോധമാണു തൃപ്തിയില്ലാത്തവിധം ഓടുന്ന മനുഷ്യരില്‍ ഇന്നു കാണുന്നത്.
ആയിരം പേരെ ആയിരം യുദ്ധങ്ങളില്‍ ജയിക്കുന്നതിനേക്കാള്‍ സ്വയം ജയിക്കുന്നതാണ് ഏറ്റവും വലിയ ജയമെന്നാണു ശ്രീബുദ്ധന്‍ പറഞ്ഞിരിക്കുന്നത്. തന്നോടു തന്നെയുള്ള യുദ്ധത്തില്‍ പരാജയപ്പെടുന്നതിന്‍റെ 'ഫല'ങ്ങളാണ് ആനുകാലികമായ വാര്‍ത്തകളുടെയെല്ലാം അടിസ്ഥാനം.
ഒന്നാമതെത്താനുള്ള മത്സരത്തില്‍ ഒന്നുമല്ലാതായി മാറുന്ന ദയനീയത...ചുറ്റുമുള്ളവരുടെ പരാജയമാണ് എന്‍റെ വിജയമെന്ന ഒരു മിഥ്യാധാരണ നമ്മില്‍ പടരുന്നു. അതുകൊണ്ടു തന്നെ ആരും ആരെയും വിശ്വാസത്തിലെടുക്കുന്നില്ല. ഞാന്‍ മാത്രമുള്ള ലോകം മുഴുവന്‍ സ്വന്തം ശാസ്ത്രമേശയില്‍ സ്വന്തം വിരല്‍ത്തുമ്പില്‍ തുള്ളിക്കളിക്കുമ്പോഴും ഇതെല്ലാം എനിക്കു വേണ്ടി മാത്രമുള്ളതാണെന്ന ഒരു അഹം നമുക്കു വന്നുപെട്ടിരിക്കുന്നു . അഥവാ ഞാന്‍ ജീവിക്കേണ്ടതിലേക്കുള്ള ഈയാംപാറ്റകള്‍ മാത്രമാണു മറ്റുള്ളവരെന്നു ധരിച്ചുവശാകുന്നു.
ഇന്ന് ഏതു കാര്യവും 'സ്വന്തം ഇരിപ്പില്‍' നടന്നു കിട്ടുന്ന ആപ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞു അഥവാ രൂപപ്പെടുത്തിയെടുത്തു.
അതും എനിക്കു വേണ്ടിയാണെന്നുള്ള ഒരു അഹങ്കാരം നമുക്കുണ്ട്. വെള്ളം, ഭക്ഷണം, വസ്ത്രം, യാത്രകള്‍, വാഹനം, വൈദ്യുതി, ഫോണ്‍ വിനോദങ്ങള്‍ തുടങ്ങി പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമായ അനവധി നിരവധി കാര്യങ്ങള്‍ പരസഹായം കൂടാതെ ചെയ്യാമെന്നതു നമ്മുടെ സഹിഷ്ണുതക്കു ക്ഷതമേല്പിച്ചു.
അപരനും കൂടിയുള്ളതാണു ഞാന്‍ അധിവസിക്കുന്ന ഭൂമിയും സംവിധാനങ്ങളുമെന്നും സകലത്തിനും ഉടയവനായി തമ്പുരാനുണ്ടെന്നു തിരിച്ചറിയാന്‍ നമുക്കിന്നു വൈമനസ്യമാണ്. മറ്റുള്ളവരെ അംഗീകരിക്കാനോ ആദരിക്കാനോ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാനോ നമുക്കത്ര താത്പര്യം പോരാ; ഒപ്പം ഒരു ചിന്തകൂടി നമ്മുടെ മനസ്സിലുണ്ട്. ആരുടെയും സഹായമില്ലെങ്കിലും ഞാന്‍ ജീവിക്കുമെന്ന്.
പരാശ്രയമില്ലാത്തതിനാണു സ്വാശ്രയം എന്നു പറയുന്നതെന്നും നാം വിചാരിക്കുന്നു. ചുറ്റുമുള്ളതിനെയെല്ലാം തന്നിലേക്ക് ആകര്‍ഷിച്ചു ചേര്‍ക്കുന്ന ഞാനെന്ന ഭാവം സൃഷ്ടിക്കുന്ന ഒരു കാന്തികവലയം നമുക്കുതന്നെ അപകടമാകുന്നതിലെ നേര്‍കാഴ്ചയാണ് ആധുനികവാര്‍ത്തകളുടെ ശീര്‍ഷകത്തില്‍ തെളിയുന്നത്.
ഞാനാരാണ് ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുമെങ്കില്‍ ജീവിതത്തിന്‍റെ സങ്കീര്‍ണത കുറക്കാം. ഒരു പരിധി വരെ ഞാന്‍ ആരുമല്ലെന്നുള്ള ഒരു തിരിച്ചറിവാണ് ആവശ്യം. ആരെങ്കിലുമാണെങ്കില്‍ തന്നെ അതു പടച്ചവന്റെ ദാനം ആണെന്നും തിരിച്ചറിയണം. ഈ തിരിച്ചറിവില്‍ നമുക്ക് അഹങ്കരിക്കാനൊന്നുമില്ലെന്നുള്ള ഒരു വിവേകത്തിലേക്ക് എത്തിപ്പെടാനാകും.
മാധ്യമങ്ങളിലൂടെ നാം കണ്ടും വായിച്ചുമെടുക്കുന്ന വാര്‍ത്തകളുടെ അന്തഃസത്തയില്‍ ദൈവാവബോധം നഷ്ടപ്പെട്ട വെറും മനുഷ്യരൂപങ്ങളെ കണ്ടുമുട്ടാനാകും! എന്തിനാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ പതറുന്ന ആധുനികമനുഷ്യരെ കാണുന്നില്ലേ? ദാഹശമനത്തിന് ഒരു ഗ്ലാസ് വെള്ളം മതിയെന്നിരിക്കെ 'കടലിനെ വാങ്ങാന്‍' നടക്കുന്ന ഓട്ടം മനുഷ്യരുടെ സ്വൈര്യജീവിതത്തെ താറുമാറാക്കുന്നു.
ദൈവത്തിന്‍റെ ഛായാസാദൃശ്യങ്ങള്‍ നമ്മില്‍നിന്നും നാം തന്നെ നഷ്ടമാക്കുന്നു; ഒപ്പം അന്യരിലെ ദൈവികമായദര്‍ശനം സാദ്ധ്യമാകാതെയും പോകുന്നു. എല്ലാത്തിനും വേണ്ടി എല്ലാം മറന്നുള്ള പരക്കംപാച്ചിലില്‍ നഷ്ടങ്ങള്‍ ചാലു കീറി ഒഴുകുന്നതു നാം മനസ്സിലാക്കണം.
മനുഷ്യരായി ജീവിക്കണമെങ്കില്‍ മനുഷ്യത്വം വളര്‍ത്തിയെടുക്കണം. മനുഷ്യരെപ്പോലെ ജീവിക്കാത്തവന്‍ വ്യാജമനുഷ്യനാണെന്നു ഷേക് സ്പിയര്‍ പറഞ്ഞിട്ടുണ്ട്. ഇന്നു വ്യാജം എന്നത് സമസ്ത മേഖലയിലും കടന്നുകൂടിയ പദമാണ്. അടിസ്ഥാന കാരണം നമ്മുടെ ശുദ്ധമനഃസാക്ഷിക്കേറ്റ ക്ഷതമാണ് അഥവാ മനഃസാക്ഷിയില്ലായ്മയാണ്.
നന്മകൾ മനുഷ്യരില്‍ നിന്നു കൈമോശം വന്നതിലെ നഷ്ടബോധമാണു തൃപ്തിയില്ലാത്തവിധം ഓടുന്ന മനുഷ്യരില്‍ ഇന്നു കാണുന്നത്. എല്ലാവരെയും മനുഷ്യരായി കാണുമ്പോള്‍ നൊമ്പരവും കണ്ണീരും പരസ്പരം തിരിച്ചറിയും; ക്രൂരത ഉണ്ടാകുകയില്ല. സ്വയം നിയന്ത്രിച്ചു നാമൊരു ദൈവാന്വേഷിയാകുമ്പോള്‍ അടുത്തു നില്ക്കുന്നവരില്‍ കൂടി സത്യത്തെ കാണാനും ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കാനുമാകും.