കളിച്ചുകൊണ്ടിരിക്കെ മതിൽ തകർന്ന് ദേഹത്തേക്ക് വീണു; ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം
പഴക്കം ചെന്ന മതിലിന് താഴെയിരുന്ന് കുട്ടി കളിക്കുകയായിരുന്നു. ഇതിനിടെയാണ് മതിൽ ഇടിഞ്ഞ് തലയിലേക്ക് വീണത്. കുട്ടിയെ ഉടൻ തന്നെ തൃശൂർ അമല മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മതിലിനടുത്തു കുട്ടികള്‍ കളിക്കുന്നതിനിടെയാണു സംഭവം. ദേവീഭദ്രയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇവരും മതിലിനടിയില്‍ പെട്ടെങ്കിലും പരുക്ക് സാരമുള്ളതല്ല.