ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്കി കേന്ദ്ര സർക്കാർ. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (സേർട്ട്-ഇൻ) ആണ് ആൻഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ പ്രശ്നങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണില്‍ നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനും സാധിച്ചേക്കും.
ആൻഡ്രോയിഡ് 12, 12എല്‍, 13, 14 വേർഷനുകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഈ ഒ.എസുകളില്‍ പ്രവർത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്ന ഒരു കോടിയിലേറെ ആളുകള്‍ ഇന്ത്യയിലുണ്ട്. ഇവരെല്ലാം ഭീഷണിയിലാവും. ആൻഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാല്‍കോം, ആം എന്നീ കമ്ബനികളുടെ ഭാഗങ്ങളില്‍ പ്രശ്നങ്ങളുണ്ട്. ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്ഡേറ്റുകളിലും ഒ.എസിലും പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇക്കാരണത്താല്‍ സാംസങ്, റിയല്‍മി, ഷാവോമി, വിവോ ഉള്‍പ്പടെയുള്ള ബ്രാന്റുകളുടെ ഫോണുകളില്‍ സുരക്ഷാ പ്രശ്നമുണ്ട്. പ്രശ്നങ്ങളെ കുറിച്ച് ഈ ഫോണ്‍ ബ്രാൻഡുകള്‍ക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പലരും പുതിയ സുരക്ഷാ അപ്ഡേറ്റുകള് പുറത്തിറക്കിയിട്ടുണ്ട്. വരുംആഴ്ചകളില്‍ എല്ലാവർക്കും അപ്ഡേറ്റ് എത്തിയേക്കും. ഇതിനായി സെറ്റിങ്സില്‍ സിസ്റ്റം അപ്ഡേറ്റില്‍ പുതിയ അപ്ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.