എല്ലാവരും മറ്റുള്ളവരിൽ നിന്നു പ്രശംസ ആഗ്രഹിക്കുന്നു. അതിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവരുമുണ്ട്.ലക്ഷ്യം ലൈക്കും ഷെയറും കുടുതൽ കിട്ടുക സന്തോഷിക്കുക. ചിലർ മറ്റുള്ളവരുടെ കുറവുകളോ വൈകല്യങ്ങളോ പെരുപ്പിച്ചു കാട്ടി സന്തോഷിക്കുന്നു. മറ്റൊരാളുടെ നന്മകളും മേന്മകളും പ്രതിഫലിപ്പിക്കുന്നവർ അപൂർവമായേ കാണുകയുള്ളു. സൗഹൃദ സംഭാഷണങ്ങളിലും ചർച്ചകളിലും മറ്റുള്ളവരെ വിമർശിക്കാനാണ് മിക്കവർക്കും താല്പര്യം. മറ്റുള്ളവരുടെ കുറവുകൾ എടുത്തു കാണിക്കുന്നത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വരുമുണ്ട്. കുറവുകൾ തേടി നടക്കാതെ അവരിലെ നന്മ കണ്ടെത്തി, അഭിനന്ദിച്ചിരുന്നെങ്കിൽ ആത്മവിശ്വാസത്തോടെ ഏവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയുമായിന്നു . ഈ സന്ദർഭത്തിനു യോജിച്ച ഒരു കഥ സൂചിപ്പിക്കാം. പണ്ടൊരു രാജാവ് തന്റെ ഛായ ചിത്രം കൊട്ടാരത്തിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചു. തൻറെ കാല ശേഷം തന്റെ കാലിനും കണ്ണിനുമുള്ള വൈകല്യം ചിത്രകാരന്മാർ വരയ്ക്കാൻ ഇടയാക്കുമെന്ന് അദ്ദേഹത്തിനു തോന്നി. രാജാവ് വലിയ തോതിൽ വിളംബരം നടത്തിയിട്ടും പടം വരയ്ക്കാൻ ആരും മുന്നോട്ടു വന്നില്ല. കാരണം മറ്റൊന്നുമല്ല സത്യസന്ധമായി വരച്ചാൽ രാജാവിൻറെ വൈ...