എല്ലാവരും മറ്റുള്ളവരിൽ നിന്നു പ്രശംസ ആഗ്രഹിക്കുന്നു. അതിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവരുമുണ്ട്.ലക്ഷ്യം ലൈക്കും ഷെയറും കുടുതൽ കിട്ടുക സന്തോഷിക്കുക.
ചിലർ മറ്റുള്ളവരുടെ കുറവുകളോ വൈകല്യങ്ങളോ പെരുപ്പിച്ചു കാട്ടി സന്തോഷിക്കുന്നു. മറ്റൊരാളുടെ നന്മകളും മേന്മകളും പ്രതിഫലിപ്പിക്കുന്നവർ അപൂർവമായേ കാണുകയുള്ളു.
സൗഹൃദ സംഭാഷണങ്ങളിലും ചർച്ചകളിലും മറ്റുള്ളവരെ വിമർശിക്കാനാണ് മിക്കവർക്കും താല്പര്യം. മറ്റുള്ളവരുടെ കുറവുകൾ എടുത്തു കാണിക്കുന്നത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വരുമുണ്ട്.
കുറവുകൾ തേടി നടക്കാതെ അവരിലെ നന്മ കണ്ടെത്തി, അഭിനന്ദിച്ചിരുന്നെങ്കിൽ ആത്മവിശ്വാസത്തോടെ ഏവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയുമായിന്നു . ഈ സന്ദർഭത്തിനു യോജിച്ച ഒരു കഥ സൂചിപ്പിക്കാം.
പണ്ടൊരു രാജാവ് തന്റെ ഛായ ചിത്രം കൊട്ടാരത്തിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചു. തൻറെ കാല ശേഷം തന്റെ കാലിനും കണ്ണിനുമുള്ള വൈകല്യം ചിത്രകാരന്മാർ വരയ്ക്കാൻ ഇടയാക്കുമെന്ന് അദ്ദേഹത്തിനു തോന്നി.
രാജാവ് വലിയ തോതിൽ വിളംബരം നടത്തിയിട്ടും പടം വരയ്ക്കാൻ ആരും മുന്നോട്ടു വന്നില്ല. കാരണം മറ്റൊന്നുമല്ല സത്യസന്ധമായി വരച്ചാൽ രാജാവിൻറെ വൈകല്യം കൂടി വരക്കേണ്ടിവരും. രാജാവ് കോപിഷ്ഠനാകും ശിക്ഷിക്കപ്പെടുകയും . ചെയ്യും. എങ്കിലും ഒരാൾ ആ വെല്ലുവിളി ഏറ്റെടുത്തു.
അയാൾ വരച്ച ചിത്രം കണ്ടു രാജാവും ജനങ്ങളും അത്ഭുതപ്പെട്ടു. രാജാവ് കുതിരപ്പുറത്തിരുന്ന് ഒരു കണ്ണടച്ചു കൊണ്ട് വില്ലു കുലക്കുന്ന ചിത്രം . രാജാവിനെ ഒരു വശം മാത്രം കാണുന്ന ചിത്രത്തിൽ വൈകല്യം ഒട്ടും തിരിച്ചറിയാൻ കഴിയില്ല. രാജാവ് ചിത്രകാരനെ അഭിനന്ദിച്ചു സമ്മാനങ്ങൾ നൽകി ആദരിച്ചു .
കുറവുകളെ ഒളിപ്പിക്കേണ്ടതില്ല.അത് ശരിയായി വെളിപ്പെടുത്തിയാൽ മനോഹരമാകുമെന്നല്ലേ ചിത്രകാരൻ ആ ചിത്രത്തിലുടെ വെളിപ്പെടുത്തിയത്.
ലോകം കീഴടക്കിയവർക് കുറവുകൾ ഇല്ലാതിരുന്നില്ല .എല്ലാവർക്കും കുറവുകളുണ്ടാവും സ്വയം അതു അംഗീകരിക്കുക. അറിയാതെ പോയ കുറവുകളെക്കുറിച്ച് നിരാശപ്പെടുകയുമരുത്.
കുറവുകളെ ഓർത്തു വിഷമിക്കാതെയിരിക്കുക തൻറെ കഴിവുകൾ ഉയർത്തി കാട്ടുമ്പോൾ . കുറവുകൾ ആരും ശ്രദ്ധിക്കുകയില്ല .കുറവുകളെ കുറിച്ചു വിഷമിക്കാതെ കഴിവുകൾ ഉയർത്തി കൊണ്ടുവരാൻ
ശ്രമിച്ചുകൊണ്ടേയിരിക്കുക.
KHAN KARICODE
CON PSYCHOLOGIST