ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മോട്ടിവേഷൻ ചിന്തകൾ

ഒരു പുതിയ പ്രഭാതം, പുതിയ നീ! ☀️ ഇന്ന്, നിങ്ങളുടെ ജീവിത പുസ്തകത്തിലെ ഒരു പുതിയ പേജ് തുറന്നിരിക്കുന്നു. ഈ പുത്തൻ ദിനത്തിൽ നിങ്ങൾ എന്ത് കുറിക്കാൻ പോകുന്നു? ഓർക്കുക, നിങ്ങളുടെ ഭാവിയുടെ ശില്പി നിങ്ങളാണ്. നിങ്ങളും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള ലോകവുമാണ് നിങ്ങളുടെ നാളെ എങ്ങനെയായിരിക്കണമെന്ന് നിർണ്ണയിക്കുന്നത്.  എന്നാൽ അതിനെല്ലാം മുമ്പ്, ഒരു കാര്യം നിങ്ങളുടെ ഹൃദയത്തിൽ ഉറപ്പിക്കുക: "ഈ ദിവസം എന്റേതാണ്!" ഇത് ഉണർന്നെണീക്കേണ്ട സമയമാണ്. നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാനും പുതിയ തുടക്കങ്ങൾ കുറിക്കാനുമുള്ള സുവർണ്ണാവസരമാണിത്.  കഴിഞ്ഞകാല പരാജയങ്ങളെക്കുറിച്ചോ, കൈവിട്ടുപോയ അവസരങ്ങളെക്കുറിച്ചോ ചിന്തിച്ച് സമയം പാഴാക്കാനുള്ള ദിവസമല്ല ഇന്ന്. മറിച്ച്, പുതിയ പ്രതീക്ഷകളും ആവേശവും നിറയുന്നൊരു പ്രഭാതമാണിത്! ഈ ദിവസം നിങ്ങൾക്ക് എങ്ങനെ കൂടുതൽ പ്രയോജനപ്പെടുത്താം?   പോസിറ്റീവായി ചിന്തിക്കുക: ശുഭകരമായ ചിന്തകളോടെ ഓരോ നിമിഷത്തെയും സമീപിക്കുക   സ്വയം സമയം കണ്ടെത്തുക: നിങ്ങളുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കുമായി അല്പസമയം മാറ്റിവെക്കുക.   ലക്ഷ്യങ്ങളിലേക്ക് ഒരു ചുവട് വെക്കുക: നിങ്ങളുടെ സ്വപ്നങ്ങള...

നിങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

പല വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജില്‍ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പില്‍ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്ബോള്‍ ഇതില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇറച്ചി സൂക്ഷിക്കുമ്ബോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. 1. തണുപ്പില്‍ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്ബോള്‍ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കില്‍ എളുപ്പത്തില്‍ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തില്‍ ഇറച്ചിയിലുണ്ടാകുന്ന അണുക്കള്‍ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 2. തണുപ്പില്‍ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്ബോള്‍ ഉള്‍ഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉള്‍ഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്ബോള്‍ ചില...

മോട്ടിവേഷൻ ചിന്തകൾ

നമ്മുടെ ആഗ്രഹങ്ങൾ.... നക്ഷത്രങ്ങളെ ഉന്നം വച്ചാല്‍ മാത്രമേ തൊട്ടടുത്ത കുന്ന് വരെയെങ്കിലും നിങ്ങളുടെ ബാണം പോകുകയുള്ളു. അയ്യോ, അത്രയും വലിയ ആഗ്രഹങ്ങള്‍ ഒന്നും പാടില്ല എന്നു വിചാരിച്ച്, വില്ല് താഴ്ത്തിക്കൊണ്ടേ പോയാല്‍ ബാണം നിങ്ങളുടെ പാദങ്ങളിലെ വിരലുകളെയായിരിക്കും മുറിപ്പെടുത്തുക. പിന്നെ, എന്തിനാണു നിങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുന്നത്? നിങ്ങളുടെ ആഗ്രഹങ്ങള്‍ വളര്‍ന്നു വലുതായിനില്‍ക്കട്ടെ.അത്യാഗ്രഹിയാവുക എന്നു  പറയുന്നില്ല. ആഗ്രഹങ്ങള്‍ വലുതായിരിക്കട്ടെ എന്നു മാത്രമേ  പറയുന്നുള്ളൂ. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. ഒരിക്കല്‍ ഒരാൾ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഏതു സ്റ്റേഷനില്‍ നിന്നാലും അദ്ദേഹം താഴെയിറങ്ങി നില്‍ക്കും. തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ അദ്ദേഹം കയറും. ചെറിയ സ്റ്റേഷനെന്നോ വലിയ സ്റ്റേഷനെന്നോ ഒരു വ്യത്യാസവുമില്ല. രണ്ടു മിനിട്ടു നിന്നാലും മതി, അയാള്‍ ഇറങ്ങിക്കയറുമായിരുന്നു. മുന്‍വശത്തിരുന്ന സഹയാത്രികനു സസ്പെന്‍സ് സഹിക്കാനായില്ല. അയാള്‍ ചോദിച്ചു, "നിങ്ങളെ കണ്ടാല്‍ ക്ഷീണിതനായി തോന്നുന്നുവല്ലോ. നിങ്ങളുടെ കൂടെ വന്നവരാരെങ്...

മോട്ടിവേഷൻ ചിന്തകൾ

ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് . നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്. വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരം വിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ  ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്  നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് .. പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ  വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും . നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല. അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്. ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു...