ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് .
നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്.
വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരം
വിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ
ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്
നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് ..
പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ
വിട്ടുവീഴ്ച കൊണ്ട് പലതും
നേടാൻ കഴിയും .
നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല.
അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്.
ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്.
ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു ക്ഷമ പോലും പറയാനൊ പിന്നീട് ജീവിതത്തിൽ അവസരം ലഭിച്ചെന്ന് വരില്ല.
പരസ്പരം പോരായ്മകൾ
കാര്യമാക്കാതെ പരിഭവങ്ങൾ പ്രകടിപ്പിക്കാതെ വിട്ടുവീഴ്ചയിലൂടെ എന്നും ഇണങ്ങി നിൽക്കാൻ കൊതിക്കുമ്പോൾ
ആ ബന്ധങ്ങൾക്ക് നാം അറിയാതെ തന്നെ നമ്മുടെ മനസ്സിൽ വലിയൊരു സ്ഥാനം വന്നിട്ടുണ്ടാവും.. പരസ്പരമുള്ള
കുറ്റപ്പെടുത്തലുകൾ
ഒഴിവായി നിറയെ സ്നേഹം നിറഞ്ഞു നില്പുണ്ടാകും അതിൽ ..
ജീവിതത്തിൽ നമുക്ക് ഉയർച്ച ഉണ്ടാകണമെങ്കിൽ വേദനിക്കേണ്ടി വരും. ചിലപ്പോൾ ദുഃഖിക്കേണ്ടി വരും..നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും .കാരണം വിജയം അറിയാൻ പരാജയപ്പെടേണ്ടി വരും.നേട്ടത്തിനായി നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാകും . ജീവിതം മൂല്യങ്ങൾ അറിയാൻ വേദനിക്കേണ്ടിയും വരും . ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിക്കുന്നത് വേദന , നഷ്ടം ,ദുഃഖം എന്നിവയിലൂടെയാണ് .
ബാല്യം മുതല്‍ മരണം വരെ അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക് ഉടമയാണ് മനുഷ്യൻ. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് വിരാമമിടുന്നത് മണ്ണ് മാത്രമായിരിക്കും. അഥവാ മരണത്തോടെ മാത്രമെ മനുഷ്യന്റെ അത്യാഗ്രഹം അവസാനിക്കുകയുള്ളൂ.
അലസവും, വിരസവുമായിട്ടുള്ള നാളുകളെ മറന്നുകൊണ്ട് അവയെ ജീവിതത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുക.വ്യക്തതയുള്ള തന്റെ ജീവിതത്തിൽ അറിയാനുള്ളതും, ചെയ്യാനുള്ളതുമായ കർത്തവ്യങ്ങളെ ആത്മാർത്ഥമായി തന്നെ സ്വീകരിക്കുക.
ഏറ്റവും വലിയ സന്തോഷത്തിന് കാത്തു നിൽക്കാതെ നമ്മുടെ ജീവിതത്തിൽ കിട്ടുന്ന ചെറിയ ചെറിയ സന്തോഷങ്ങൾ ആസ്വദിച്ചു മുന്നോട്ടു പോവുക.
ചങ്കോട് ചേർത്ത് പതിയെ ചങ്കിടിപ്പായി മാറിയ ചിലർ നിസാര കാര്യങ്ങളിൽ വലിയ കാരണങ്ങൾ കണ്ടെത്തി അകലം പാലിച്ചേക്കാം..അപ്പോഴും നമ്മൾ നമ്മുടെ യാത്ര തുടരും...കാരണം, ഈ ജീവിതം വളരെ വളരെ ചെറുതാണ്... തളർന്നിരിക്കാൻ സമയമില്ലെടോ...