✒️ചരിത്രത്തിൽ ഇന്ന്✒️04-02-2023✍🏻
🔅🔅🔅🔅🔅🔅🔅🌟🔥🌟🔥🌟🔥🌟
ഇന്ന് 2023 ഫെബ്രുവരി 04 (1198 മകരം 21) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
📝📝📝📝📝📝📝📝
കലണ്ടർ പ്രകാരം ഫെബ്രുവരി 04 വർഷത്തിലെ 35-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 330 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 331).
📝📝📝📝📝📝📝📝
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
♾️♾️♾️♾️♾️♾️♾️♾️
*💠ലോക കാൻസർ ദിനം
*💠അന്താരാഷ്ട്ര പിസ്കോ സോർ ദിനം
*💠മനുഷ്യ സാഹോദര്യത്തിന്റെ അന്താരാഷ്ട്ര ദിനം
*💠വിമോചന ദിനം
*💠ദേശീയ ക്വാക്കർ ദിനം
*💠പീഡന നിർമാർജന ദിനം
*💠സ്വാതന്ത്ര്യദിനം (ശ്രീലങ്ക)
*💠റോസ പാർക്ക് ദിനം (യുഎസ്എ)
*💠ദേശീയ ഹെംപ് ദിനം (യുഎസ്എ)
*💠വിമോചന പ്രസ്ഥാന ദിനം (അംഗോള)
*💠ദേശീയ പിസ്കോ സോർ ദിനം (പെറു)
*💠ദേശീയ സ്റ്റഫ്ഡ് മഷ്റൂം ദിനം (യുഎസ്എ)
*💠ദേശീയ ഭവനങ്ങളിൽ നിർമ്മിച്ച സൂപ്പ് ദിനം (യുഎസ്എ)
*💠പിതൃദിനം (ഇറാൻ , സൊമാലിയ , സുഡാൻ , മൗറിറ്റാനിയ)
ചരിത്ര സംഭവങ്ങൾ
♾️♾️♾️♾️♾️♾️♾️
*🌐1789 ```ജോർജ്ജ് വാഷിങ്ടൺ ആദ്യ അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
*🌐1859```ജർമൻ പുരാവസ്തു വിദഗ്ധർ സിനൽ ബൈബിൾ ,ചരിത്ര നിധിയായ ഗ്രീക്ക് ബൈബിളിന്റ കയ്യെഴുത്ത് പ്രതി കണ്ടെടുത്തു.
*🌐1861```അടിമത്തം നിലനിർത്തുന്ന 6 യു.എസ് രാജ്യങ്ങൾ ചേർന്ന് കോൺഫെഡറേഷൻ ഓഫ് സ്റേററ്റ് ഓഫ് അമേരിക്ക രൂപീകരിച്ചു. 1865 വരെ നിലനിന്നു.
*🌐1862 ```ലോകത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിലൊന്നായ ബകാർഡി (Bacardi), ക്യൂബയിൽ പ്രവർത്തനമാരംഭിച്ചു.
*🌐1899```ഫിലിപ്പൈൻസും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചു.
*🌐1916```ബനാറസ് ഹിന്ദു സർവകലാശാല ഉദ്ഘാടനം… ഗാന്ധിജി ഇന്ത്യയിൽ പങ്കെടുത്ത ആദ്യ പൊതു ചടങ്ങ്.
*🌐1924 ```ആദ്യത്തെ വിന്റർ ഒളിമ്പിക്സ് ഫ്രാൻസിലെ ചമോണിക്സിൽ തുടങ്ങി.
*🌐1948```ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
*🌐1959```ഇസ്രായേൽ ചെമ്പ് അയിര് കയറ്റുമതി ചെയ്യാൻ തുടങ്ങി.
*🌐1969```യാസർ അറഫാത്ത്, പാലസ്തീൻ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
*🌐1976 ```ഗ്വോട്ടിമാലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തിൽ 22,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
*🌐1980 ```കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ റാണിപത്മിനി കടലിലിറക്കി.
*🌐1990```എറണാകുളം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചു.
*🌐1999 ```ഹ്യൂഗൊ ഷാവേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
*🌐2003 ```യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെർബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി.
*🌐2004```മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്‌ബുക്ക് ആരംഭിച്ചു.
*🌐2004```മരണമടഞ്ഞ് 13 വർഷത്തിന് ശേഷം ഡൽഹി ഹൈക്കോടതി ബോഫോഴ്സ് കേസിൽ രാജീവ് ഗാന്ധിയെ കുറ്റ വിമുക്തനാക്കി.
*🌐2007 ```ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
*🌐2007 ```കേരള സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി.
*🌐2008```ഇറാനിലെ ആദ്യത്തെ ബഹിരാകാശ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
*🌐2014```സ്‌കോട്ട്‌ലൻഡിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കി.
*🌐2016 ```മൊറോക്കോയിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് തുറന്നു.
*🌐2018```ലഘു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് ജപ്പാൻ വിജയകരമായി വിക്ഷേപിച്ചു.
✍🏻:അനൂപ് വേലൂർ