സിനിമ,ടെലിവിഷൻ താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
സിനിമാ, ടിവി താരം സുബി സുരേഷ് (42) അന്തരിച്ചു. കരൾ, ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി താരം ചികിത്സയിൽ കഴിയുകയായിരുന്നു. രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം ആണ് ആദ്യം അഭിനയിച്ച ചിത്രം. പിന്നീട് നിരവധി സിനിമകളിൽ സുബി അഭിനയിച്ചിട്ടുണ്ട്. ഹാസ്യപരിപാടികളിലും സുബി ശ്രദ്ധേയമായിരുന്നു.