ഓടുന്ന ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
മെക്സിക്കോ സിറ്റി: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനില്‍ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാല്‍ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകർത്തുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ അപകടം.
പലരും പാളത്തിനു സമീപം നില്‍ക്കുന്നതും ചിത്രങ്ങള്‍ പകർത്തുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ട്രെയിൻ ഇടിച്ച് വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടം കണ്ട ആളുകൾ മുഴുവൻ ഭയപ്പെടുകയും ട്രെയിൻ ഇടിയേറ്റ യുവതിയെ അവിടെ നിന്നും മാറ്റി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ വ്യക്തമാണ്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ അടുത്തുപോയിക്കൊണ്ട് ഈ രീതിയിൽ ഒക്കെ സെൽഫി എടുക്കാൻ ശ്രമിക്കുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുന്നത്.