മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങൾ
നിലവിലെ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളു. നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനുള്ള സമയപരിധി കൂടിയാണ് മാര്‍ച്ച് 31. ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴയടച്ച് നിങ്ങളുടെ പോക്കറ്റ് കാലിയാവുക തന്നെ ചെയ്യും.
മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങൾ...
1. ആധാര്‍ പാന്‍കാര്‍ഡ് ലിങ്കിങ്
മാര്‍ച്ച് 31 നകം പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് മാത്രമല്ല 1000 രൂപ പിഴയും ഈടാക്കും. കൂടാതെ പാന്‍ കാര്‍ഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ 10,000 രൂപ പിഴ ഒടുക്കേണ്ടിയും വരും.
2. ടാക്സ് സേവിംഗ്സ് നിക്ഷേപങ്ങള്‍
പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ടാക്സ് സേവിംഗ് സ്ഥിരനിക്ഷേപം തുടങ്ങി നികുതി ഇളവ് ലഭിക്കുന്നതിനുളള നിക്ഷേപങ്ങള്‍ക്കുള്ള അവസാന തിയ്യതിയും മാര്‍ച്ച് 31 ആണ്. 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളാണിത്.
3. പോസ്റ്റ് ഓഫീസ് ആര്‍ഡി
നിങ്ങള്‍ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി) അക്കൗണ്ട് ഉടമയാണെങ്കില്‍ മാസത്തിലെ ഒന്നാം തീയതിക്കും പതിനഞ്ചാം തീയതിക്കും ഇടയില്‍ ഓപ്പണ്‍ ചെയ്യുന്ന അക്കൗണ്ടുകള്‍ക്ക് അതത് മാസത്തിലെ പതിനഞ്ചാം തീയതിക്ക് മുമ്പ് തന്നെ പ്രതിമാസ വിഹിതം നിക്ഷേപിക്കേണ്ടതാണ്. പതിനാറാം തീയതിയും അതിനുശേഷവും തുറക്കുന്ന അക്കൗണ്ടുകള്‍ക്ക് മാസാവസാന ദിവസത്തിനുള്ളിലും വിഹിതം നിക്ഷേപിക്കണം. ഏതെങ്കിലും മാസത്തില്‍ തുക ക്രെഡിറ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍, വീഴ്ച വരുത്തുന്ന ഓരോ മാസത്തിനും 100 രൂപ നിക്ഷേപിക്കണം, കുറഞ്ഞത് നാല് ഡിഫോള്‍ട്ടുകള്‍ ആണ് അനുവദിക്കുക. അതിനാല്‍, നിങ്ങളുടെ ആര്‍ഡി ഇന്‍സ്റ്റാള്‍മെന്റ് നിക്ഷേപിച്ചിട്ടില്ലെങ്കില്‍, മാര്‍ച്ച് 31-നകം തന്നെ ചെയ്യുക.
4. വ്യക്തിഗത വിവരങ്ങള്‍ സ്ഥിരീകരിക്കുക
ഉപഭോകതാക്കള്‍ എന്‍എസ്‌ഇ എന്‍എംഎഫ് പ്ലാറ്റ്‌ഫോമില്‍ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണ്. മാര്‍ക്കറ്റ് റെഗുലേറ്റര്‍ പ്രകാരം, മാര്‍ച്ച് 31-നകം എന്‍എസ്‌ഇ എന്‍എംഎഫ് പ്ലാറ്റ്‌ഫോമില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും പരിശോധിച്ച് നിര്‍ബന്ധമായും വെരിഫൈ ചെയ്യുക
5. പിപിഎഫിലേക്ക് 500 രൂപ
പിപിഎഫ് അക്കൗണ്ട് സജീവമായി നിലനിര്‍ത്തുന്നതിന്, എല്ലാ സാമ്പത്തിക വര്‍ഷവും നിങ്ങളുടെ പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. മ്ിനിമം തുക നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങകില്‍ നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും.മാത്രമല്ല, അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഓരോ വര്‍ഷവും 50 രൂപ പിഴയും ഈടാക്കും. പിഴ അടച്ച്, ആവശ്യമായ ഏറ്റവും കുറഞ്ഞ തുക നിക്ഷേപിക്കുകയും ചെയ്താല്‍ അക്കൗണ്ട് വീണ്ടും സജീവമാകും.
6. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുക
2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ നിങ്ങള്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍, അവസാന തീയതി മാര്‍ച്ച് 31 ആണെന്ന് ഓര്‍്ക്കുക. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ 10,000 രൂപ പിഴ അടക്കേണ്ടി വരും. ഈ തീയതിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ഐടിആര്‍ ഫയല്‍ ചെയ്യാത്തതിന്, പിഴക്ക് പുറമെ, ഐടിആര്‍ ഫയല്‍ ചെയ്യുന്ന തീയതി വരെയുള്ള പലിശ അടയ്ക്കേണ്ടിയും വരും. മാത്രമല്ല ഐടിആര്‍ ഫയല്‍ ചെയ്യാത്തതിന് ആദായനികുതി വകുപ്പിന്റെ വകയായി പ്രോസിക്യൂഷന്‍ നടപടികളുമുണ്ടാകും
7. എന്‍പിഎസിലേക്കുള്ള മിനിമം തുക നിക്ഷേപിക്കാം
എന്‍പിഎസ് വരിക്കാര്‍ അക്കൗണ്ട് ആക്ടീവായി നിലനിര്‍ത്തുന്നതിനായി എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) ടയര്‍ 1 അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ നല്‍കണം, എന്നാല്‍ ടയര്‍ 2 അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. മിനിമം നിക്ഷേപതുക നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും. സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിന്, വരിക്കാരന്‍ ഏറ്റവും കുറഞ്ഞ സംഭാവനയായ 500 രൂപ അടക്കേണ്ടതുണ്ട്.