ഇഫ്താർ സ്പെഷ്യൽ റെസിപി
തേങ്ങാമുറി...
🧇🥞🧈🍔🌮
റംസാൻ എന്തൊക്കെ വിഭവങ്ങൾ ഒരുക്കണമെന്ന് തീരുമാനിച്ചില്ലേ? ഇനിയും ലിസ്റ്റ് ഇട്ടിട്ടില്ലെങ്കിൽ തയ്യാറാകൂ... കിളിക്കൂട്, ചട്ടിപ്പത്തിരി, ഉന്നക്കായ്, കായ്പ്പോള എന്നിവയ്ക്കൊപ്പം സ്പെഷ്യലായി തേങ്ങാമുറി കൂടി ആയിക്കോട്ടെ. തലശ്ശേരിക്കാരുടെ സ്വന്തം വിഭവമാണ് 'തേങ്ങാമുറി.' ചായയ്ക്കൊപ്പം ഉഗ്രൻ സ്നാക്.
ഇന്നത്തെ സ്പെഷ്യൽ...തേങ്ങാമുറി...
നോമ്പ് തുറക്ക് പറ്റിയ എരിവും പുളിയുമോക്കെയുള്ള ഒരു പലഹാരമാണ് തേങ്ങാമുറി...
തേങ്ങയില്ലെങ്കിലും തേങ്ങ മുറിച്ചു വെച്ച പോലുള്ള ആകൃതി കൊണ്ടാവാം ഇതിന് തേങ്ങാ മുറി എന്ന പേര് വന്നത്..എന്തായാലും സഭവം സൂപ്പർ തന്നെയാണു ട്ടോ ഉണ്ടാക്കാത്തവർ ഒന്നുണ്ടാക്കി നോക്കൂ
തയ്യാറാക്കുന്ന വിധം
6 മുട്ട കൊണ്ട്ഉണ്ടാക്കാൻ... മുട്ട വേവിച്ച് തോട്കളഞ്ഞ് എടുക്കുക. മല്ലിയില .. പുതിനയില, ..ഒരു ചെറിയ പീസ് ഇഞ്ചി
6 പച്ചമുളക് രണ്ട് ടീസ്പൂൺ ചെറുനാരങ്ങ നീര് ഉപ്പ് ഇതെല്ലാം കൂടി നന്നായി വെള്ളം തൊടാതെ അരച്ച് എടുക്കുക. 3 പൊട്ടറ്റോ വേവിച്ചു ഉടച്ച് വെക്കുക അരച്ച കൂട്ട് വേവിച്ച പൊട്ടറ്റോ ചേർത്ത് മിക്സ് ചെയ്യുക. മുട്ട മൈദപ്പൊടിയിൽ ഉരുട്ടിയെടുക്കുക പൊട്ടറ്റോ നന്നായി പിടിച്ചിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.. ശേഷം ഓരോ മുട്ടയും പൊട്ടറ്റോ കൊണ്ട് പൊതിഞ്ഞ് ഉരുട്ടി എടുക്കുക. ഇത് 2 മുട്ട ബീറ്റ് ചെയ്തതിൽ ഡിപ്പ് ചെയ്ത് ബ്രഡ് ക്രംബ്‌സ് കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കുക. ഒന്ന് തണുത്ത ശേഷം പൊടിഞ്ഞു പോകാതെ മുറിച്ചെടുക്കാം രുചികരമായ തേങ്ങാമുറി റെഡി.