മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; നിയന്ത്രണംവിട്ട് കടലില്‍ ഒഴുകി; കുടുങ്ങിയത് 45 പേർ; മുഴുവൻ ആളുകളെയും രക്ഷിച്ചു
മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; നിയന്ത്രണംവിട്ട് കടലില്‍ ഒഴുകി; കുടുങ്ങിയത് 45 പേർ; മുഴുവൻ ആളുകളെയും രക്ഷിച്ചു..
കടലില്‍ മത്സ്യബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലില്‍ കുടുങ്ങിയ ഇൻബോഡ് വള്ളവും 45 തൊഴിലാളികളെയും ഫിഷറീസ് സുരക്ഷാ ബോട്ടില്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
താനൂര്‍ ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിന് പോയ കോര്‍മ്മൻ കടപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'സിറാജ്' എന്ന ഇൻബോഡ് വള്ളമാണ് പ്രൊപ്പല്ലര്‍ തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് കടലില്‍ ഒഴുകിയത്.
ഇതില്‍ 45 തൊഴിലാളികളാണുണ്ടായിരുന്നത്. അപകടവിവരം ലഭിച്ചയുടൻ പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍നിന്നും മറൈൻ എൻഫോഴ്സ്മെൻറും റസ്ക്യൂ ഗാര്‍ഡുമാരും സുരക്ഷാ ബോട്ടുമായി പുറപ്പെട്ട് ഇവരെ സുരക്ഷിതമായി പൊന്നാനി ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു.