അപകട സാധ്യത കൂടുന്നു ; റോഡിലും വേണം മുന്‍കരുതലുകള്‍
മഴ തകർത്തുപെയ്യുന്ന സാഹചര്യത്തില്‍ റോഡ് അപകട സാധ്യതകള്‍ കൂടുതലാണ്. എന്നതിനാല്‍ തന്നെ പ്രതിരോധിക്കാൻ ചില മുൻകരുതലുകള്‍ എടുക്കേണ്ടതുണ്ട്. മഴക്കാലങ്ങളില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഹൈഡ്രോ എഫക്‌ട് മൂലം വാഹനങ്ങള്‍ തെന്നിപ്പോകാൻ സാധ്യതയുള്ളതിനാല്‍ വേഗത കുറച്ചും ശ്രദ്ധയോടുകൂടിയും വാഹനങ്ങള്‍ ഓടിക്കേണ്ടതാണ്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
▪️അപകടങ്ങള്‍ കുറയ്ക്കുന്നതിനായി വാഹനത്തിന്റെ ക്ലച്ച്, ബ്രേക്ക്, സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കല്‍ ആൻഡ് ഇലക്‌ട്രിക്കല്‍ സിസ്റ്റം പരിശോധിച്ച് അവയുടെ പ്രവര്‍ത്തനം നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.
▪️തേഞ്ഞുപോയ ടയറുകള്‍ വെച്ചുള്ള ഡ്രൈവിംഗ് പാടില്ല.
▪️വാഹനത്തിന്റെ ഒരു ടയര്‍ വെള്ളത്തിലും മറ്റൊരു ടയര്‍ ഗ്രിപ്പുള്ള പ്രതലത്തിലുമായി വാഹനം ഓടിക്കുമ്പോള്‍ വാഹനത്തിന്റെ വേഗത കുറയ്ക്കണം.
▪️ഹെഡ് ലൈറ്റുകള്‍ മങ്ങിയതാണെങ്കില്‍ മഴക്കാലങ്ങളില്‍ അത് മാറ്റേണ്ടതാണ്.
▪️ബസ്സ്, കാര്‍ പോലുള്ള വാഹനങ്ങളില്‍ വൈപ്പിങ് സിസ്റ്റം 100 ശതമാനം ഉറപ്പുവരുത്തണം. കേടായ വൈപ്പറുകള്‍ മാറ്റുകയും വൈപ്പറിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യണം.
▪️രാത്രികാലങ്ങളില്‍ ബ്രേക്കിംഗ് ലൈറ്റുകള്‍, മറ്റു ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.
▪️സാധാരണ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കിട്ടുന്ന ബ്രേക്ക് എഫിഷ്യൻസി മഴക്കാലങ്ങളില്‍ ലഭിക്കാത്തതിനാല്‍ വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തും.