ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവർ മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ



പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക .
എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത്‌ എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്‌'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്‌.


മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിന് ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീതജ്ഞനായി മാറിയ ബിഥോവനെക്കുറിച്ചാണ് ടീച്ചര്‍ വിധിയെഴുതിയിരുന്നത്.


ഐന്‍സ്റ്റൈന്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അധ്യാപിക പറഞ്ഞതും മറ്റൊന്നല്ല. 'ആലോചനയില്‍ മന്ദഗതിക്കാരനാണിവന്‍. മണ്ടന്‍ സ്വപ്നങ്ങളില്‍ കുരുങ്ങിപ്പോയവനാണിവന്‍'. നാലാം വയസ്സു വരെ വര്‍ത്തമാനം പറഞ്ഞിട്ടില്ലാത്ത, ഏഴുവയസ്സു വരെ വായിക്കാനാവാത്ത ഐന്‍സ്റ്റൈന്‍ സ്വന്തം പരിശ്രമത്തിലൂടെ ശാസ്ത്രത്തിന്റെ അത്ഭുതലോകത്ത് ഇന്നും അജയ്യന്‍. മുന്നില്‍ തരണം ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ ചിലര്‍ നെടുവീര്‍പ്പിട്ട് പിന്‍വാങ്ങുന്നു.


അഭിമുഖീകരണത്തില്‍ നിന്നാണ് ജയത്തിലേക്കുള്ള പാത വെട്ടുന്നത്. പിന്തിരിഞ്ഞോടല്‍ പരാജയം അംഗീകരിക്കലാണെന്ന് മനസ്സിലാക്കുന്നവര്‍, മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. പലവട്ടം പരാജയപ്പെട്ടിട്ടും കടക്കാരനായി മാറിയിട്ടും പിന്‍വാങ്ങാതെ മുന്നോട്ട് നീങ്ങി. പില്‍ക്കാലത്ത് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പര്യായമായി മാറിയ ഹെന്റി ഫോര്‍ഡ് ഒരാളിന്റെ വളര്‍ച്ചയില്‍ മുന്നിലെത്തുന്ന വൈതരണികളെക്കുറിച്ച് പറയുന്നു. 'നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് കണ്ണെടുത്തു മാറ്റുമ്പോള്‍ കാണുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നിങ്ങളുടെ പ്രതികൂല സാഹചര്യങ്ങള്‍'.ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു.ലക്ഷ്യം എന്തെന്ന് തീരുമാനിച്ച്‌ മുന്നേറുന്നയാള്‍ ചുറ്റുവട്ടത്തെ പ്രതികൂലമെന്ന് വിധിക്കുന്നില്ല.
മറ്റുള്ളവരെ പഴിചാരുന്നില്ല.



പഠിക്കാന്‍ തീരുമാനമെടുത്ത, എന്തു പഠിക്കണമെന്ന് അചഞ്ചലമായ മനസ്സോടെ മനസ്സില്‍ കാണുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നില്‍ ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രം തെളിയുന്നു. ലക്ഷ്യമുറപ്പിച്ച്, തന്നില്‍ വിശ്വാസമര്‍പ്പിച്ച് തളരാതെ മുന്നോട്ട് നീങ്ങിയ റിച്ചാര്‍ഡ് ഹൂക്കര്‍ എന്ന അമേരിക്കൻ എഴുത്തുകാരന്റെ അനുഭവകഥ ഇതിന് ഉദാഹരണമാണ്. ഏഴുവര്‍ഷം പാടുപെട്ട് ഹൂക്കര്‍ ഒരു നോവലെഴുതി: മാഷ്. അത് യുദ്ധത്തെ പരിഹാസം കൊണ്ട് ആലേഖനം ചെയ്ത ഒരു നോവലായിരുന്നു; ആക്ഷേപഹാസ്യത്തിന് ഒരു പുതുഭാഷ്യം നല്‍കിയ നോവല്‍. ഹൂക്കര്‍ നോവല്‍ പ്രസിദ്ധീകരണത്തിന് പ്രസാധകരെ തേടി. ഒന്നല്ല, ഇരുപത്തിയൊന്ന് പ്രസാധകര്‍ ആ നോവല്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ മൊറേ എന്ന പ്രസിദ്ധീകരണശാല ഒരു പരീക്ഷണത്തിന് മുതിര്‍ന്ന്, നോവല്‍ പുറത്തിറക്കി. 'മാഷ്' ഇന്ന് ദശലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചിരിക്കുന്നു. പ്രശസ്ത ടിവി സീരിയലിന് ആ കഥ കേന്ദ്രബിന്ദുവാക്കിയതും ഒരു ചലച്ചിത്രം നിര്‍മിച്ചതും പിന്നീടുണ്ടായ അത്ഭുതങ്ങള്‍.



ആത്മവിശ്വാസം കൈവിടാതെ അധ്വാനിക്കുന്നവര്‍ വിജയം കൊയ്യുന്നു. പരാജയങ്ങളില്‍ നിന്നുള്ള അത്ഭുത വിജയങ്ങളിലേക്കുള്ള വഴി സുഗമമാവണമെന്നില്ല. കടുത്ത യാതനകളെയും ദുരവസ്ഥകളെയും അഭിമുഖീകരിച്ചാല്‍ മാത്രമേ വിജയശിഖരം കീഴടക്കാനാവൂ. വിജയം സകലരും ആഗ്രഹിക്കുന്നുണ്ട്. വിജയപഥം തേടുമ്പോള്‍ ഒരാള്‍ എളുപ്പത്തിലതിലെത്തിച്ചേരുന്നില്ല. പലരും, വിജയരഥത്തിലേറിയവര്‍ പലവട്ടം പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട് എന്നത് മറക്കുന്നു. വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ച്, കരുത്തു നേടി മുന്നോട്ട് നടന്നവര്‍ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്.


വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു സന്ദേശം ഇങ്ങനെ : 'നിങ്ങള്‍ മറന്നേക്കാനിടയുണ്ടെങ്കില്‍ തന്നെയും, നിങ്ങള്‍ പലതവണ പരാജയപ്പെട്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ആദ്യമായി നടക്കാന്‍ തുനിഞ്ഞപ്പോള്‍ നിങ്ങള്‍ കാലിടറി വീണിരുന്നു. നീന്താന്‍ ആദ്യം വെള്ളത്തിലേക്ക് ചാടിയപ്പോള്‍ മുങ്ങിപ്പോയിരുന്നു.' പലര്‍ക്കും പരാജയങ്ങളില്ലെങ്കില്‍ ഒരു വിജയം ഉണ്ടാവുന്നില്ലെന്നതാണ് സത്യം. പരാജയമില്ലാതെ നേടുന്ന വിജയത്തിന് ആസ്വാദ്യതയും കുറയുന്നു. 'അരുനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ നേടിയെടുക്കുന്ന വിജയങ്ങള്‍ക്കാണ് കൂടുതല്‍ മാധുര്യം' എന്ന് ചൈനീസ് പഴമൊഴി. കയ്പ്പുറ്റ അനുഭവങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് മാധുര്യമേറെയായിരിക്കും. കഠിനശ്രമങ്ങള്‍ക്കൊടുവില്‍ ലക്ഷ്യപ്രാപ്തി നേടുമ്പോള്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ഏറുന്നു. പലവട്ടം മുട്ടുകുത്തി വീണ്, വീണ്ടും വീണ്ടും ശ്രമിച്ച്, ഒടുവില്‍ കൈകുത്തിയെഴുന്നേറ്റ് നിന്ന് നടക്കാനാവുമ്പോള്‍ ഒരു കുട്ടി എത്രത്തോളം ആഹ്ളാദിക്കുന്നുവെന്നത് നമ്മള്‍ കാണുന്നതല്ലേ?


ഒരു തവണ വിജയിക്കാൻ നൂറു തവണ പരാജയപ്പെട്ടിട്ടുണ്ടാകും. ഒരു ശരിയിലേക്കെത്താൻ ആയിരം തെറ്റുകൾ വരുത്തിയിട്ടുണ്ടാകും . അവസാനത്തെ ഒരു ശരി കാണാനും അഭിനന്ദിക്കാനും ഒരുപാട്‌ പേർ ഉണ്ടാകും . എന്നാൽ മുമ്പ്‌ ആരുമറിയാതെ നീന്തിക്കയറിയ സങ്കടക്കടലുകൾ , പരിഹാസങ്ങൾ ഇവക്കൊന്നും വിലയിടാൻ ആർക്കുമാവില്ല.
 എത്തിയ ഉയരത്തിൽ തുടരണമെങ്കിൽ ഇച്ഛാശക്തിയും നിരന്തര പരിശ്രമവും വേണം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ അറിയാം

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ ... 🅰🆁🇮🆅 🅰🆁🇴🅶🅨🅰🅼 എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക. ∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ‌ഒഴിവാക്കാം. ∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്. ∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട. ∙ ആവശ്യമുള്ളപ്പോൾ മറ്റുള്ള‌വരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ ‌കുറയ്ക്കും. ∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു ‌മനസ്സിനോടു പറയാം. മാനസികസമ്മർദം ഉണ്ടോ ? എങ്കിൽ അവോയ്ഡ് ∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ ‌പറയാൻ പഠിക്കുക. ഓള്‍ട്ടർ ∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും. അഡാപ്റ്റ് ∙ മാനസിക സമർദമുണ്ട...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ ഒരു വ്യക്തിക്ക് ഇഷ്ടമില്ലാത്തതോ അയാൾക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തതോ ആയ ഒരാളെ മാനസ്സികമായി അലോരസപ്പെടുത്തുന്ന സാഹചര്യത്തിൽ  മനുഷ്യനിൽ ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു വികാരമാണ് ദേഷ്യം.  പ്രശസ്‌ത അമേരിക്കൻ സാഹിത്യകാരൻ മാർക്ക്‌ ട്വിൻ നിന്റെ വാക്കുകൾ പ്രകാരം ദേഷ്യം എന്നത് ഒരു ആസിഡ് പോലെയാണ്, അത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുപ്പിയേക്കാൾ പകർന്ന് നൽകപ്പെടുന്ന വസ്തുക്കൾക്ക് വേദന ഉളവാക്കുന്നു എന്നത്. നമ്മുടെ വീട്ടിലോ, സുഹൃത്തുക്കൾക്കിടയിലോ, ജോലി സ്ഥലത്തോ എവിടെത്തന്നെ ആയാലും ഒരു പരിധിക്കപ്പുറം ആരും നമ്മോട് ദേഷ്യപ്പെടുന്നത് നമുക്ക് അംഗീകരിക്കാൻ ആവുന്നതല്ല. ഒരു വ്യക്തിയെ ഏറ്റവും നെഗറ്റീവ് ആയി ബാധിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒരു വികാരമാണ് ദേഷ്യം.  പലപ്പോഴും നമ്മുടെ ഉള്ളിലെ ദേഷ്യത്തെത്തന്നെയോ നമ്മുടെ ചുറ്റുമുള്ളവർ ദേഷ്യപ്പെടുമ്പോഴോ നമുക്കതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കുവാൻ കഴിയാറില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ അവരുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം, അവർ ദേഷ്യപ്പെടുന്ന ശൈലി, അതിൻ്റെ കാഠിന്യം ഇവയെല്...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്  പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പഴങ്ങളില്‍ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒന്നാണ് പപ്പായ, ഇത് കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. മൃദുവും മധുരമുള്ളതുമായ ഈ പഴത്തില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളുമുണ്ട്. രാവിലെയാണ് പപ്പായ കഴിക്കാന്‍ പറ്റിയ സമയം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ദിവസവും എഴുന്നേറ്റ് വെറുംവയറ്റില്‍ പപ്പായ കഴിച്ചാല്‍ എണ്ണമറ്റ ഗുണങ്ങള്‍ ലഭിക്കും.  പപ്പായ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ. മലബന്ധം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സുഖമാകുന്നു... ഒഴിഞ്ഞ വയറ്റില്‍ ഒരു കപ്പ് പപ്പായ ജ്യൂസ് കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹന എന്‍സൈമുകളുടെ സാന്നിധ്യം മൂലം മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്താനും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ ആരോഗ്യത്തിന്.....

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...