കുടുംബവിസ അനുവദിക്കാത്തത് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി : കുവൈത്തില്‍ കുടുംബ വിസാ നിയന്ത്രണങ്ങള്‍ നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ.ആദര്‍ശ് സ്വൈക പറഞ്ഞു.
ഈ വിഷയം കുവൈത്ത് അധികാരികള്‍ ഉടനെ പരിഹരിക്കുമെന്ന് കരുതുന്നതായും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കുവൈത്തില്‍ ഇന്ത്യൻ സംസ്‌കാരത്തിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മേളകളില്‍ കുവൈത്തി കലാകാരന്മാരുട പങ്കാളിത്തം പ്രതീക്ഷിക്കുന്നു. നിലവില്‍ കുവൈത്തില്‍ 26 ഇന്ത്യൻ വിദ്യാലയങ്ങളിലായി 60,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കുവൈത്ത് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡല്‍ഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി കൂടിയാലോചിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡ്, എണ്ണ, പ്രകൃതി വാതകം, വൈദ്യുതി, മണ്ണ് സംസ്കരണം എന്നീ മേഖലകളില്‍ ഇന്ത്യൻ കമ്ബനികള്‍ ഉന്നത നിലവാരത്തിലുള്ള നിരവധി പദ്ധതികള്‍ കുവൈത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ- സുരക്ഷാ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിന്റെ വളര്‍ച്ചയും അദ്ദേഹം എടുത്തുപറഞ്ഞു.