എന്റെ പൊന്നേ, എന്തൊരു വിലയാ; വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണ്ണ വില..
കൊച്ചി: സ്വര്‍ണ്ണം എന്നത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളില്‍ ഒന്നാണ്. കേവലം ഒരു ആഭരണം എന്ന നിലയില്‍ മാത്രമല്ല, മികച്ച നിക്ഷേപ മാര്‍ഗം കൂടിയാണ് സ്വര്‍ണ്ണം.
സ്വര്‍ണത്തോടുള്ള മലയാളികളുടെ താല്‍പര്യത്തിലും അതിന്റെ മൂല്യത്തിലും പ്രകടമായ വളര്‍ച്ച കഴിഞ്ഞ കുറേക്കാലമായി കാണാൻ സാധിക്കും. സ്വര്‍ണ്ണ വില ഓരോ ദിവസവും മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഒരു ദിവസം വില ഉയര്‍ന്നാല്‍ മറ്റൊരു ദിവസം വില കുറയും. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടം മനസ്സിലാക്കി സ്വര്‍ണം വാങ്ങുന്നതും നിക്ഷേപിക്കുന്നതും ആണ് ഏറ്റവും നല്ലത്.
സ്വര്‍ണവിലഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 44,000ന് മുകളിൽ
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ പുതിയ ഉയരം കുറിച്ചത്. നിലവില്‍ 44,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 5545 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക്ആയിരത്തിലധികം രൂപ വര്‍ധിച്ച സ്വര്‍ണവില തുടര്‍ന്നുള്ള രണ്ടുദിവസം ഇടിഞ്ഞ് 44000ല്‍ താഴെ എത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.
തുടര്‍ന്നുള്ളദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്നത്.