മറ്റുളളവരുടെ മുന്നിൽ വച്ചു മക്കളെ വഴക്കു പറഞ്ഞാൽ ?.
സ്വന്തം മക്കളല്ലേ അവരെ തിരുത്തുവാൻ അവകാശവും അധികാരവും തനിക്കുണ്ടെന്ന നിലയിൽ മറ്റുള്ളവരുടെ മുന്നിൽ വച്ചും വഴക്കു പറയുന്ന മാതാപിതാക്കളുണ്ട്. എന്നാൽ ഈ വഴക്കു പറച്ചിൽ ഒരു ഗുണവും ചെയ്യില്ല എന്നതാണ് സത്യം .മാത്രമല്ല കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇതു വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയേക്കാം. . പലപ്പോഴും കുട്ടികൾ വഴക്കാളിയായി മാറുവാനുള്ള സാധ്യതയേറെയാണ്. കുട്ടികളുടെ മനസ്സിൽ ഉണ്ടായ മോശം ചിത്രം മാറി വരുവാനും ബുദ്ധിമുട്ടാണ്.
ഈ സമയം അവരിലെ മാനസികനില എന്തെന്ന് രക്ഷിതാക്കൾ മനസ്സിലാക്കുന്നില്ല , മറ്റുള്ളവരുടെ മുന്നിൽ വച്ച് വഴക്കു പറയുമ്പോൾ അവർ നാണംകെട്ട പോവുകയാണ്.അത് അവരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവായി നിലനിൽക്കും - ആളുകൾക്കിടയിൽ വച്ച് മക്കളെ വഴക്കു പറയുന്ന ശീലമുണ്ടെങ്കിൽ ഉടൻ അവസാനിപ്പിക്കണം -
കൊച്ചു കുട്ടി എങ്കിലും അവർക്ക് അവരുടേതായ വ്യക്തിത്വം ഉണ്ടെന്ന കാര്യം മറക്കരുത്. വിശ്വാസമല്ലേ ഏത് ബന്ധത്തിന്റേയും കാതൽ. മാതാപിതാക്കളും മക്കളും ആകുമ്പോൾ കരുതലോടെ ആ വിശ്വാസം സൂക്ഷിക്കുകയും വേണം .
വഴക്കു പറയുമ്പോൾ അതിൻറെ പ്രത്യാഘാതം എന്തെന്ന് ശ്രദ്ധിക്കാതെ പോകുന്നതാണ് പ്രശ്ന മാകുന്നത്. നിങ്ങളിൽ വിശ്വാസം നഷ്ടപ്പെടുന്ന തോടെ പിന്നീട് പല കാര്യങ്ങളും അവർ നിങ്ങളിൽ നിന്ന് പലതും മറച്ചു വെച്ചു യെന്നും വരാം തുടർന്ന് അവർ റിബൽ ആയി മാറാനും ഇടയുണ്ട്.. നിങ്ങളോട് തിരിച്ചു പ്രതികരിക്കാൻ തുടങ്ങിയേക്കാം
കുട്ടി ഉചിതമല്ലാത്തത് ചെയ്തുവെങ്കിൽ ആളുകൾക്കിടയിൽ നിന്നും മാറി സ്വകാര്യമായി കുട്ടിയും നിങ്ങളും മാത്രമാകുമ്പോൾ പ്രശ്നത്തിന് ഗൗരവം എടുത്തു പറയാം.വഴക്ക്പറച്ചിൽ കുട്ടികളിൽ സങ്കടവും നിരാശയും അസ്വസ്ഥതയും ഉണ്ടാക്കാം കുട്ടിക്കും സ്വന്തം അഭിമാനമുണ്ടെന്ന് മനസ്സിലാക്കട്ടുക അതിനു മുറിവേൽപ്പിക്കരുത്.
കുട്ടിയെ മറ്റുള്ളവരുടെ മുന്നിൽ വച്ച് ശകാരിച്ചത് നിങ്ങൾക്കും ദ്വേക്ഷ്യം വന്നിട്ടല്ലേ. വഴക്കു പറഞ്ഞ ശേഷം നിങ്ങൾക്കും ടെൻഷൻ വന്നില്ലേ .പിന്നീട് പറയേണ്ടിയിരുന്നില്ല എന്നു തോന്നിയില്ലേ.
കുട്ടികളിൽ തെറ്റുകൾ കണ്ടാലും വികാരാവേശത്തിൽ ദേഷ്യത്തോടെ പ്രതികരിക്കരുത് പക്വതയോടെ കാര്യങ്ങൾ മനസ്സിലാക്കി പതിയെ അവരെ തെറ്റുകൾ ബോധ്യപ്പെടുത്തുന്നതാണ് ഉചിതമെന്നോർമ്മപ്പെടുത്തട്ടെ!.
KHAN KARICODE
CON PSYCHOLOGIST