ജീവിതത്തിൽ പരാജയിതനാണെന്നു തോന്നുന്നതു എന്തുകൊണ്ടാകാം?.
ജീവിതത്തിൽ പരാജയിതനാണെന്നു തോന്നുന്നത്, തന്നെ, തന്നെ വിശകലനം ചെയ്യുന്നതിലെ തെറ്റു കൊണ്ടാകാം. ഞാൻ പരാജിതനെന്ന ഒരു വിചാരം ഉപബോധ മനസ്സിൽ കടന്നു കൂടിയിട്ടുണ്ടാകും.
പരാജയങ്ങളിൽ നിന്നാണ് പാഠങ്ങൾ ലഭിക്കുന്നതെന്നാണ് പൊതുവെ പറയാറുള്ളത്. പലവട്ടം, പരാജയപ്പെട്ടാലെ ചില കാര്യങ്ങളിൽ വിജയം ഉണ്ടാകൂ എന്ന കാഴ്ചപ്പാടുണ്ടെങ്കിൽ പരാജയ ഭീതി ഉണ്ടാകില്ല.
പരാജയങ്ങളെ, പരാജയമായി തന്നെ കാണുക. പരാജയത്തെ നിങ്ങൾ എപ്പോൾ സമ്മതിക്കാൻ പഠിക്കുന്നുവോ, ആ നിമിഷം മുതൽ നിങ്ങൾ ജയിക്കാൻ തുടങ്ങുകയാണ്.
ജീവിതത്തെ ഒരു കളിയോ യുദ്ധമോ ആയി കാണാതിരി ക്കുക വിജയം, പരാജയം എന്ന അളവുകോൽ വച്ച് ജീവിതത്തെ കാണാതിരിക്കുക.
നമ്മൾ പ്രതീക്ഷിക്കാതെ തോൽക്കുകയും ജയിക്കുകയും ചെയ്യുന്ന പോലെ ജീവിതത്തെ ഒരു യാത്രയോടു ഉപമിക്കുക.
യാതയിൽ ചിലപ്പോൾ സൗകര്യങ്ങൾ ഉണ്ടാകാം, ഇല്ലാതിരിക്കാം. ചിലപ്പോൾ യാത്ര കഴിഞ്ഞു ചെല്ലുന്നിടത്തു ചിലപ്പോൾ നമ്മളെ വളരെ അധികം സഹായിക്കുന്ന സ്നേഹ സമ്പന്നരായ ആൾക്കാരുണ്ടായി എന്നും വരാം. ചിലപ്പോൾ കൂടെ നിന്ന് നമ്മുടെ എല്ലാം സ്വന്തമാക്കി പോകുന്ന കള്ളന്മാരുമുണ്ടാകും. എങ്കിലും നമ്മൾ യാത്ര തുടർന്ന്കൊണ്ടേ ഇരിക്കണം.
യാത്രയിൽ വിജയവും പരാജയവും ഇല്ല. എല്ലാം അനുഭവങ്ങളും ഓർമകളുമാണ്. അതിനാൽ ജീവിതത്തെ സീരിയസ്സായി കാണാതെ ജീവിതം ആസ്വദിക്കുക. എല്ലാം ശുഭമായി ഭവിക്കും.
KHAN KARICODE
CON : PSYCHOLOGIST |