വെളുത്തുള്ളി ചായയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്
ഇഞ്ചിച്ചായ, നാരങ്ങച്ചായ, ഗ്രീന്‍ ടീ അങ്ങനെ പലതരം ചായകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണും. എന്നാല്‍ വെളുത്തുള്ളി കൊണ്ടുള്ള ചായയെക്കുറിച്ച് പലരും കേട്ടുകാണാന്‍ സാധ്യതയില്ല. കാരണം മറ്റൊന്നുമല്ല, ആദ്യം പറഞ്ഞ ചായകളൊക്കെ തന്നെ നമ്മുടെ പതിവുകളില്‍ വല്ലപ്പോഴുമെങ്കിലും കടന്നുവരാറുള്ളതാണ്. എന്നാല്‍ 'വെളുത്തുള്ളിച്ചായ' അങ്ങനെ സാധാരണഗതിയില്‍ ആരും പരീക്ഷിക്കാറില്ലെന്നതാണ് സത്യം.
വെളുത്തുള്ളിയുടെ അനേകം ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും നിങ്ങളുടെ ദഹനവ്യവസ്ഥയെ നന്നാക്കുന്നതിനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് വെളുത്തുള്ളി. നിങ്ങളുടെ ഭക്ഷണത്തിൽ ഈ ചേരുവ ചേർത്തുകൊണ്ട് മാത്രമല്ല, വെളുത്തുള്ളി ചായ കുടിക്കുന്നതിലൂടെയും നിങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും.
വെളുത്തുള്ളി, നമുക്കറിയാം എത്രയോ ഗുണങ്ങളുള്ള ഒന്നാണ്. അതുകൊണ്ട് തന്നെയാണ് നമ്മുടെ അടുക്കളകളില്‍ വെളുത്തുള്ളിക്ക് എപ്പോഴും ഒരു പ്രധാനസ്ഥാനം നമ്മള്‍ മാറ്റിവയ്ക്കുന്നതും.
നമ്മുടെ ഭക്ഷണത്തില്‍ വെളുത്തുള്ളിക്ക് പ്രധാനമായ പങ്ക് വഹിക്കാനുണ്ട്.
നമ്മുടെ ഭക്ഷണങ്ങളിലെ ഒരു പ്രധാന ചേരുവയാണ് വെളുത്തുള്ളി. പ്രാചീന കാലം മുതൽ മനുഷ്യർ വെളുത്തുള്ളിയുടെ ഗുണങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഉണക്കിപ്പൊടിച്ചും, എണ്ണയായും ഒക്കെ നാം വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്.
മിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കുന്നതിന് പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. അതുപോലെ തന്നെയാണ് വെളുത്തുള്ളിച്ചായയുടെ കാര്യവും. വെളുത്തുള്ളിയുടെ എല്ലാ ഗുണങ്ങളും ലഭ്യമാക്കാന്‍ ഇത് ഒന്നാന്തരമാണ്.
വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ ലഭിക്കാൻ വേണ്ടി ചിലർ അവ ചൂട് വെള്ളത്തിലിട്ട് വെറും വയറ്റിൽ സേവിക്കാറുണ്ട്. എന്നാൽ എല്ലാവർക്കും ഈ വിധത്തിൽ വെളുത്തുള്ളി സേവിക്കാൻ ഇഷ്ടമായി എന്ന് വരില്ല. അത്തരക്കാർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് വെളുത്തുള്ളി ചായ.
വെളുത്തുള്ളിയും നാരങ്ങയും തേനും ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ഈ വെളുത്തുള്ളി ചായ. ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ മൂലം സാധാരണ ചായ കുടിക്കാൻ വയ്യാത്തവർക്ക് ഏറ്റവും യോജിച്ചതാണ് വെളുത്തുള്ളി ചായ. ആന്റിബാക്‌ടീരിയ – ആന്റി വൈറൽ ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ചായയിൽ അൽപ്പം കറുവാപ്പട്ടയും ഇഞ്ചിയും ചേർത്താൽ ഇതിന്റെ ഗുണം ഇരട്ടിക്കും.
വെളുത്തുള്ളിയിൽ വിറ്റാമിൻ സി അടങ്ങിയതിനാൽ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. വെളുത്തുള്ളി ചായ നമ്മുടെ ഊർജ്ജത്തിന്റെ തോത് വർധിപ്പിക്കും.
വെളുത്തുള്ളിയിൽ വിറ്റാമിൻ സി അടങ്ങിയതിനാൽ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും. പ്രമേഹത്തിലേക്ക് വഴി തെളിക്കുന്ന അമിനോ ആസിഡ് ഹോമോസിസ്റ്റൈൻ തോത് കുറയ്ക്കാനും വെളുത്തുള്ളി ചായയ്ക്ക് സാധിക്കും.
വെളുത്തുള്ളി ചായ തയ്യാറാക്കാനായി ഒരു കപ്പ് വെള്ളം ചൂടാക്കി അതിലേക്ക് ഇഞ്ചിയും ഒരു ടീസ്പൂൺ വെളുത്തുള്ളിയും കുറച്ച് കുരുമുളകും ചതച്ച് ഇടുക. അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ച് ചൂടോടെ കുടിക്കാം. കറുവാപ്പട്ടയും നാരങ്ങയും ചേർത്താൽ രുചിയും പോഷക ഗുണങ്ങളും വർദ്ധിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.