ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ




ഭയങ്ങളെയും ആശങ്കകളെയും നമുക്ക് എങ്ങിനെ പിന്‍തള്ളാം എന്ന ചിന്തയേ അപ്രസക്തമാണ്, കാരണം യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഒന്നില്ല. മനസ്സറിയാതെ നമ്മള്‍ അവയെ സ്വയം സൃഷ്ടിച്ചു കൊണ്ടിരി ക്കുകയാണ്. നമ്മള്‍ ഉണ്ടാക്കുമ്പോഴേ അവ ഉണ്ടാകുന്നുള്ളൂ. ഇല്ലെങ്കില്‍ അവയും ഇല്ല. അതുകൊണ്ട് നിങ്ങള്‍ ചോദിക്കേണ്ടത്‌ എന്തുകൊണ്ട് മനസ്സില്‍ ഭയാശങ്കകള്‍ ഉണ്ടാവുന്നു എന്നാണ്; എങ്ങിനെ അവയെ ഇല്ലാതാക്കാമെന്നും.
 

തികച്ചും പ്രാപഞ്ചികമായ ഈ തലത്തെ മറി കടക്കാനായാല്‍ മാത്രമേ മനുഷ്യന് ഭയങ്ങളെയും ആശങ്കകളെയും അതിജീവിക്കാനാവൂ.
ഭയാശങ്കകള്‍ക്കുള്ള അടിസ്ഥാന കാരണം ഒരു നിലക്ക് പറഞ്ഞാല്‍ ഈ വിശാലമായ പ്രപഞ്ചം തന്നെയാണ് - ആദിയും അന്തവും അറിയാനാവാത്ത ഈ പാരാവാരത്തില്‍ നിങ്ങള്‍ എന്ന തീരെ ചെറിയ നിസ്സാരനായ മനുഷ്യന്‍. ഭയവും അരക്ഷിത ബോധവും ഉണ്ടാവുക സ്വാഭാവികം. “എനിക്കെന്തു സംഭവിക്കും" എന്ന ചിന്ത മനസ്സിനെ സദാ അലട്ടി കൊണ്ടിരിക്കും. താന്‍ ഈ ശരീരമാണ് എന്ന ബോധമുള്ളിടത്തോളം കാലം, അനുഭവങ്ങളൊക്കെയും ശാരീരികവും മാനസ്സികവുമായ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നിടത്തോളം കാലം, ഈ പേടിയും പരിഭ്രമവും നിങ്ങളെ വിട്ടൊഴിയാന്‍ പോകുന്നില്ല. പലര്‍ക്കും പല തോതിലും തരത്തിലുമായിരിക്കും ഇത് അനുഭവപ്പെടുന്നത്.


ജീവിതം നല്ല നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ എല്ലാവിധ ഭയാശങ്കകളും നിങ്ങള്‍ മറക്കുന്നു. താന്‍ അരക്ഷിതനാണ് എന്ന ബോധം നിങ്ങളെ അലട്ടുന്നില്ല. നാളെ ജീവിതത്തില്‍ അഹിതമായി എന്തെങ്കിലും സംഭവിച്ചാല്‍ വീണ്ടും അത് തലപൊക്കുകയായി. കാരണം അത് എപ്പോഴും നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ളതാണ്. തികച്ചും പ്രാപഞ്ചികമായ ഈ തലത്തെ മറികടക്കാനായാല്‍ മാത്രമേ മനുഷ്യന് ഭയങ്ങളെയും ആശങ്കകളെയും അതിജീവിക്കാനാവൂ. അല്ലാത്ത പക്ഷം വല്ലാത്തൊരു അരക്ഷിതത്വ ബോധം അവനെ കാര്‍ന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും.

 
ആദ്ധ്യാത്മീകമായി നിറയുമ്പോൾ ഭയം ഇല്ലാതാകുമൊ? ഏത്‌ മതം ആയാലും ആദ്ധ്യാത്മീകത എന്നതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത് ഭൗതികമായ അനുഗ്രഹങ്ങൾ ആവില്ല... മനസ്സ്‌ നിറഞ്ഞ പ്രാർത്ഥനയാണത്‌. അത്തരം ഒരു പ്രാർത്ഥനയിലുടെ കടന്നു പോകുമ്പോൾ ഭയം നമ്മെ വിട്ടു പിരിഞ്ഞേക്കാം...സാധാരണ ഗതിയില്‍ പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ചെയ്യുന്നത് "എന്നെയും എനിക്കുള്ളതിനെയോക്കെയും വഴി പോലെ കാത്തു കൊള്ളേണമേ" എന്ന് ദൈവത്തോട്‌ അപേക്ഷിക്കുകയാണ്. അതില്‍ ആദ്ധ്യാത്മീകതയുടെ അംശം ലവലേശമില്ല . അവിടെ മുഴച്ചു നില്‍ക്കുന്നത് നിലനില്‍പ്പിന്റെ പ്രശ്നം മാത്രമാണ്.


അധികം പേരും പ്രാര്‍ത്ഥിക്കുന്നതിനുള്ള പ്രധാനകാരണം ജീവിതത്തെ പറ്റിയുള്ള ആശങ്കയും പരിഭ്രമവുമാണ്. പ്രാര്‍ത്ഥന കേവലം ഒരു ചടങ്ങു മാത്രമാകുമ്പോള്‍ അത് സ്വാഭാവികമായും വിലയറ്റതാകുന്നു. എന്നാല്‍ ആത്മാര്‍ത്ഥമായും നിങ്ങളുടെ മനസ്സ് പ്രാര്‍ത്ഥനാ നിര്‍ഭരമാകുമ്പോള്‍ അതിനു തക്കതായ ഒരു സൌരഭ്യം കൈവരുന്നു.പ്രാര്‍ത്ഥനയിലൂടെ നിങ്ങള്‍ നേരും നന്മയും ആഗ്രഹിക്കുമ്പോള്‍ അതിന് വിലയുണ്ടാകുന്നു. എന്നാല്‍ സ്വന്തം നില നിൽപ്പിനു വേണ്ടി മാത്രം ഈശ്വരനെ ആശ്രയിക്കുമ്പോള്‍, പ്രാര്‍ത്ഥന അസംബന്ധത്തിന്റെ തലത്തിലേക്ക് താഴുന്നു. ഈ ഭൂമിയിലെ കൃമി കീടങ്ങള്‍ കൂടി സ്വന്തം നിലയില്‍ ജീവിച്ചു പോരുന്നുണ്ടല്ലോ!


മനസ്സിന്റെയും ശരീരത്തിന്റെയും പിടിയില്‍ നിന്ന് വിട്ടുമാറാനായാല്‍ പിന്നീടൊരിക്കലും ഒരു തരത്തിലുള്ള ഭയാശങ്കകളും നിങ്ങളെ അലോസരപ്പെടുത്തുകയില്ല . എന്തിനോടും വേണ്ടതിലധികം പ്രതികരിക്കുന്ന, തീരെ ഒതുക്കമില്ലാത്ത ഒരു മനസ്സിന്റെ സൃഷ്ടികളാണ് ഭയവും അരക്ഷിതബോധവും


ദുഃഖം മനസ്സിന്റെ ഒരു അവസ്ഥയാണ്. സുഖത്തിന്റെ കാര്യത്തിലെന്ന പോലെ ദുഃഖം കുറയാനും നാം പലതും ത്യജിക്കേണ്ടി വരും. എന്നാല്‍ വേദന എന്നതും ദുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദന എന്നത് ശരീരവുമായി ആണ് കൂടുതല്‍ ബന്ധപ്പെടുന്നത്. എന്നാല്‍ ദുഃഖം എന്ന അര്‍ഥത്തില്‍ പലരും മനസ്സിന്റെ വേദന എന്ന് പറയുന്നുണ്ട്. എങ്ങിനെയാണ് ദുഃഖം ഉണ്ടാകുന്നത്? ശ്രീ ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗത്തില്‍ ദുഖത്തിന്റെ കാരണം മുഴുവന്‍ ആഗ്രഹങ്ങള്‍ ആണെന്നാണ്‌. ആ ആഗ്രഹങ്ങളെ ഇല്ലാതാക്കിയാല്‍ ദുഖത്തില്‍ നിന്നും മോചനം നേടാം എന്ന് പറയുന്നു. ഒന്ന് തീര്‍ച്ച. ഈ ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ നമുക്കെന്നല്ല ഭൂമിയില്‍ ജീവിക്കുന്ന ആര്‍ക്കും സാധിക്കില്ല. അല്ലെങ്കില്‍ അവന്‍ സര്‍വതും പരിത്യജിച്ചു അതായത് സ്വന്തം ശരീരം പോലും ഏതു നിമിഷവും ഉപേക്ഷിക്കാന്‍ തയാറായി, താപസനായി ജീവിക്കേണ്ടി വരും. പിന്നെ ഒന്ന് മാത്രം എല്ലാവർക്കും ചെയ്യാന്‍ സാധിക്കും ആഗ്രഹങ്ങള്‍ കുറക്കുക. നമ്മുടെ കഴിവിനും അറിവിനും സമ്പത്തിനും എല്ലാം യോചിക്കുന്നത് മാത്രം ആഗ്രഹിക്കുക. എങ്കില്‍ ദുഖവും കുറയും. മനസ്സിന് ഇഷ്ടമില്ലാത്തത് സംഭവിച്ചാല്‍ ദുഖമുണ്ടാകുന്നു. മനസ്സില്‍ ആവശ്യമുള്ള ആഗ്രഹം മാത്രമേ വെക്കാവൂ. അപ്പോള്‍ ഇഷ്ടമില്ലാത്തത് സംഭവിക്കുക എന്നതും കുറവായിരിക്കും. നാമെല്ലാം മറ്റുള്ളവര്‍ നമ്മോടു മാന്യമായി പെരുമാറണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നാം ചെയ്യേണ്ടത് നാം ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരോട് നമ്മളും പെരുമാറുക എന്നതാണ്. സുഖം നിസ്വാര്‍ത്ഥതയായും, ദുഃഖം സ്വാര്‍ഥത ആയും ബന്ധപ്പെട്ടിരിക്കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

മോട്ടിവേഷൻ ചിന്തകൾ

തിരിച്ചറിവുകളാണ് യഥാർത്ഥ ശരികൾ. ആ ശരികളാണ് നമ്മളെ തെറ്റുകളിൽ നിന്ന് സംശുദ്ധീകരിക്കുന്നതും നന്മയിലേക്ക് വഴി നടത്തുന്നതും.സ്വയം തിരിച്ചറിവുകളിലൂടെ മാത്രമാണ് തെറ്റുകളിൽ നിന്നുള്ള മോചനം സാധ്യമാവൂ..തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അറിവുള്ളവർ സ്വയം തിരുത്തും .അറിവില്ലാത്തവർ തർക്കിച്ചുകൊണ്ടേയിരിക്കും. മനുഷ്യജീവിതം തന്നെ തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ്. തെറ്റുകൾ സംഭവിച്ചെന്നിരിക്കും. തിരുത്താനും സ്വയം നന്നാകാനുമുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ചിന്തകളും വാക്കും പ്രവൃത്തിയും നന്മകൾ നിറഞ്ഞതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതാണ് ആത്യന്തികമായി വിജയത്തിലേക്കുള്ള വഴി. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുകയും അത് അംഗീകരിക്കുകയുമാണ് . ഏറ്റവും എളുപ്പമുള്ള സംഗതി മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി പ്രചരിപ്പിക്കലാണ്. ചെയ്യരുതാത്തത് ചെയ്യുന്നത് മാത്രമല്ല ചെയ്യേണ്ട സമയത്ത്ചെയ്യാതിരിക്കുന്നതും തെറ്റ് തന്നെയാണ് . മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്. അവർക്ക് മറ്റുള്ളവർ തെറ്റായ വഴിയിലൂടെയാണെന്നത് വളരെ എളുപ്പത്തിൽ മനസ്സിലാവും.എന്നാൽ താനും...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

പൈല്‍സിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം; ചില മാര്‍ഗ്ഗങ്ങള്‍ ഇതാ, വീട്ടില്‍ തന്നെ ചെയ്യാം

നമ്മുടെ മലദ്വാരത്തിലെ സിരകളിലുണ്ടാകുന്ന വീക്കവും വികാസവും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈല്‍സ്, അഥവാ മൂലക്കുരു. മലബന്ധപ്രശ്നം ഉള്ളവരില്‍, അല്ലെങ്കില്‍ ദീർഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നവരില്‍, അതുപോലെ, ഗർഭിണികളില്‍, ഭലദ്വാരത്തിലെ അണുബാധ, ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രായം കൂടുന്നത് എന്നിവയെല്ലാം പൈല്‍സ് വരുന്നതിന് കാരണങ്ങളാണ്. ലക്ഷണങ്ങള്‍? മലവിസർജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച്‌ വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസർജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്. വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തല്ലാം  പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം. ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്...

സണ്‍ഷേഡ് തകര്‍ന്ന് വീണ്നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

സണ്‍ഷേഡ് തകര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം കുറുമാത്തൂര്‍ :സണ്‍ഷേഡ് തകര്‍ന്ന് വീണ് ആസാം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. റാക്കി ബുള്‍ ഇസ്ലാം (31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ആണ് അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിന് ഇടയിലാണ് തകർന്ന് വീണത്. സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയാണ് സ്ലാബ് നീക്കി റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല...