ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനായി ചില ഭക്ഷണങ്ങൾ നമ്മെ സഹായിക്കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ഡയറ്റെടുക്കുന്നതും ആരോഗ്യം ശ്രദ്ധിക്കുന്നതിന് സമയം കണ്ടെത്തുന്നുമെല്ലാമുണ്ട്.
എന്നാല്‍ ചില അവസരങ്ങളില്‍ ആരോഗ്യത്തിന് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും അതിന് വേണ്ട പോലെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ചര്‍മ്മസംരക്ഷണവും. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ മുഖക്കുരുവും പാടുകളും ഒരു പ്രധാന പാര്‍ട്ട് തന്നെയാണ്.
സൗന്ദര്യത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കുമ്ബോള്‍ മുഖക്കുരുവും പാടുകളും നമുക്കുണ്ടാക്കുന്ന അപകടം എന്നത് നിസ്സാരമല്ല. പലപ്പോഴും ചര്‍മ്മത്തെ മൊത്തത്തില്‍ നശിപ്പിച്ച് നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഇനി ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നതിനും മുഖക്കുരു പോലുള്ള പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതില്‍ എന്തൊക്കെയാണ് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം
ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ആവശ്യത്തിവ് ജലാംശം ഇല്ലാത്ത അവസ്ഥ വളരെയധികം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും നിര്‍ജ്ജലീകരണം പോലുള്ള അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ ശരീരത്തിലെ ടോക്‌സിന്‍ ഇല്ലാതാക്കുന്നത് വഴിയും ചര്‍മ്മം മികച്ചതാവുന്നു. അതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. മുഖക്കുരു പൂര്‍ണമായും ഇല്ലാതാക്കുന്നതിനു് ചുരുങ്ങിയത് ഒരു ദിവസം 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം.
ആന്റിഓക്സിഡന്റുകള്‍
ഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. അത് മുഖക്കുരുവിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. പച്ചക്കറികളും പഴങ്ങളും ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സിട്രസ് പഴങ്ങള്‍, കുരുമുളക്, മത്തങ്ങ, പപ്പായ, പൈനാപ്പിള്‍, ആപ്പിള്‍, സ്‌ട്രോബെറി മുതലായവയും കഴിക്കേണ്ടതാണ്. ഇത് മൊത്തത്തില്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഇത് വളി മുഖക്കുരുവും അതിന്റെ പാടുകളും ഇല്ലാതാവുന്നു.
മത്സ്യവും ഒമേഗ 3 ഫാറ്റി ആസിഡും
മത്സ്യം കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തേയും ചര്‍മ്മത്തേയം ഒരുപോലെ സഹായിക്കുന്നു. കൊഴുപ്പുള്ള മത്സ്യമാണ് കഴിക്കേണ്ടത്, കൂടാതെ ഇതിലുള്ള ഒമേഗ-3 ഫാറ്റി ആസിഡും ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി മത്തി, സാല്‍മണ്‍, അയല, ചിയ വിത്തുകള്‍, വാല്‍നട്ട്, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവ സ്ഥിരമാക്കാം. ഇത നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു.
പ്രോബയോട്ടിക്‌സ് കഴിക്കാം
ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ക്ക് വളരെയധികം മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് എന്തുകൊണ്ടും പ്രോബയോട്ടിക്‌സ്. ഇതിലുള്ള മൈക്രോബയോം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. രോഗപ്രതിരോധ ആരോഗ്യത്തിന് വേണ്ടി നമുക്ക് സ്ഥിരമായി ഇവ കഴിക്കാം. ശരീരത്തിന്റെ രോഗപ്രതിരോധത്തിന് വേണ്ടി ശ്രമിക്കുമ്ബോള്‍ വര്‍ദ്ധിക്കുന്നതിലൂടെ മുഖക്കുരുവിന്റെ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
പാലുല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കുക
പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും അതിന്റെ ഉപയോഗവും കഴിവതും കുറക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും മുഖക്കുരു വര്‍ദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം സഹായിക്കുന്നു. പാലിലെ പ പ്രോട്ടീനും നമ്മുടെ ഹോര്‌മോണിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പാലുല്‍പ്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
അതിന് പകരമായിഓട്സ്, തേങ്ങ, ബദാം പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പലപ്പോഴും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് വഴി പലപ്പോഴും അത് ചര്‍മ്മത്തിനും ആരോഗ്യത്തിനും മോശം ഫലങ്ങള്‍ നല്‍കുന്നു. ഇതിലുള്ള പഞ്ചസാര, അഡിറ്റീവുകള്‍, പൂരിത കൊഴുപ്പുകള്‍ എന്നിവയെല്ലാം ചര്‍മ്മാരോഗ്യം നശിപ്പിക്കുകയും മുഖക്കുരു പോലുള്ളവക്ക് കാരണമാകുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പൂര്‍ണ്ണമായും പ്രോസസ്സ് ചെയ്യാത്ത ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് മുഖക്കുരുവിനേയും മറ്റും അകറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.