ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



എല്ലാവരെയും എല്ലായ്‌പ്പോഴും സന്തോഷിപ്പിക്കാന്‍ ആവില്ലെന്ന സത്യം അംഗീകരിക്കുകയും അത് രൂഢമൂലമാക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ സ്വതന്ത്രരാവുകയാണ്.


ലോകം നമുക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമ്മുടെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും വിലയിരുത്താന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും പലപ്പോഴും നമ്മുടെ മനസ്സ് ചിന്തിച്ചേക്കാം. എന്നാല്‍ സത്യമിതാണ്, നമ്മള്‍ നമ്മെ തന്നെ വിലയിരുത്തുന്നതില്‍ കൂടുതല്‍ മറ്റൊരാളും വിലയിരുത്തുന്നില്ല. കാരണം, മറ്റുള്ളവര്‍ക്ക് അവരുടെ വേവലാതികള്‍ തന്നെയുണ്ട്. അതുകൊണ്ട് നമ്മള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് വിലയിരുത്താന്‍ അവർക്ക് സമയമില്ല.


ജീവിതത്തിൻ്റെ അവസാന നാളുകളിലെ ത്തിയ നിരവധി ആളുകളെ പരിചരിച്ച ഒരു നഴ്സ് വെളിപ്പെടുത്തിയ സത്യം നമ്മെ ഏറെ ചിന്തിപ്പിക്കും
ഒന്നു സങ്കൽപ്പിച്ചു നോക്കൂ, പതിറ്റാണ്ടുകള്‍ക്ക് ശേഷം നിങ്ങള്‍ മരണക്കിടക്കയിൽ കിടന്ന്, നിങ്ങളുടെ ജീവിതം എങ്ങനെ ജീവിച്ചുവെന്ന് ചിന്തിക്കുകയാണ്. നിങ്ങള്‍ അങ്ങനെ കിടക്കുമ്പോള്‍, നിങ്ങളുടെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും കുറിച്ച് മറ്റുള്ളവര്‍ എന്തു ചിന്തിച്ചിട്ടുണ്ടാകുമെന്നത് ഒരു പ്രശ്‌നമായി നിങ്ങള്‍ കരുതുമോ? 


അല്ലെങ്കില്‍, നിങ്ങള്‍ എന്തെങ്കിലും കാര്യം ചെയ്തതിൻ്റെയോ ചെയ്യാത്തതിൻ്റെയോ കാരണത്താല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ?മറ്റുള്ളവര്‍ എന്തു ചിന്തിക്കും എന്ന ഭയമാണ് ഏറ്റവും വലിയ ഒരു ഭയം.
 ജീവിതത്തിന്റെ അന്ത്യനാളുകളിലുള്ള നിരവധി ആളുകളെ പരിചരിക്കാന്‍ അവസരം ലഭിച്ച നഴ്‌സായ ബ്രോണി വെയര്‍ തന്റെ ഏറെ വിറ്റഴിക്കപ്പെട്ട  പുസ്തകത്തില്‍ പറയുന്നത്, മരിക്കുമ്പോള്‍ പലര്‍ക്കും ഉണ്ടായിരുന്ന പൊതുവായ സങ്കടം, 'മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന വേവലാതിയില്ലാതെ എനിക്ക് എന്റേതായ രീതിയില്‍ ജീവിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍' എന്നാണ്. 


ഒരു ദിവസം നിങ്ങള്‍ മരണപ്പെടും എന്ന സത്യം അവശേഷിക്കുന്നു. എല്ലാവരുടെയും കാര്യം അങ്ങനെ തന്നെ. നമ്മള്‍ ഇത് പലപ്പോഴും മറന്നു പോകുന്നു. എന്നാല്‍ അത് നമ്മള്‍ എന്നും ഓര്‍ത്തിരിക്കേണ്ടതാണ് . ഇപ്പോള്‍ മരണശയ്യയില്‍ കിടക്കുന്നതായി സങ്കല്‍പ്പിക്കുക എന്നതാണ്, നമ്മുടെ പെരുമാറ്റങ്ങളെയും തീരുമാനങ്ങളെയും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കുന്നത് തടയാനുള്ള ഒരു മികച്ച വഴി.


ഈയൊരു തിരിച്ചറിവാണ്, സ്റ്റീവ് ജോബ്‌സിനെ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ തീരുമാനങ്ങളെടുക്കാന്‍ സഹായിച്ചതെന്ന് സ്റ്റാന്‍ഡ്‌ഫോര്‍ഡിലെ പ്രഭാഷണത്തില്‍ അദ്ദേഹം പറയുന്നു. : 'ജീവിതത്തിലെ വലിയ തീരുമാനങ്ങളെടുക്കാന്‍ ഞാന്‍ ഏറ്റവും പ്രധാനമായി ആശ്രയിച്ചിരുന്നത്, ഞാന്‍ മരിച്ചു പോകുമെന്ന സ്വയം ഓര്‍മിപ്പിക്കലിനേയാണ്. കാരണം എല്ലാ ബാഹ്യ പ്രതീക്ഷകളും, എല്ലാ അഭിമാനവും, ചമ്മലോ പരാജയമോ എല്ലാം - മരണത്തിന്റെ മുൻപിൽ ഇല്ലാതാകുന്നു, യഥാർത്ഥത്തിൽ പ്രധാന്യമുള്ളവ മാത്രം അവശേഷിക്കുന്നു. നിങ്ങൾ മരിക്കുമെന്ന് ഓർമിക്കുന്നതാണ് നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നതിന്റെ കെണി ഒഴിവാക്കാൻ എനിക്കറിയാവുന്ന ഏറ്റവും നല്ല മാർഗം."


അഭിപ്രായങ്ങൾ - നമ്മുടെ ലോകം അവ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആളുകള്‍ക്ക് എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ അവരോട് ചോദിച്ചാൽ. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പടെ നിങൾ ഏറെ ഇഷ്ടപ്പെടുന്നവർ (അവരുടെ അഭിപ്രായത്തിനാകും നിങ്ങള്‍ ഏറെ വില കല്‍പ്പിക്കുന്നത്). എന്നിരുന്നാലും അവസാനം നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ ജീവിതം അവര്‍ക്ക് ജീവിക്കാനാവില്ല. നിങ്ങളുടെ ജീവിതം മാറുന്നതിനനുസരിച്ച് അവരെ കുറ്റപ്പെടുത്താനോ ഉത്തരവാദികളാക്കാനോ കഴിയില്ല. നിങ്ങളുടെ തെരഞ്ഞെടുപ്പുകളുടെ ഫലം അനുസരിച്ച് ജീവിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.


മറ്റുള്ളവരെ പ്രീതിപ്പെടുത്താനും തൃപ്തിപ്പെടുത്താനുമുള്ള ശ്രമം ഉപേക്ഷിക്കുക.
മറ്റുള്ളവരുടെ അംഗീകാരം നേടുക, അവരെ സന്തോഷിപ്പിക്കുക, തൃപ്തിപ്പെടുത്തുക എന്നതൊക്കെയാണ് മനുഷ്യരുടെ സഹജവാസന. പക്ഷേ, എല്ലായ്‌പ്പോഴും എല്ലാവരെയും സന്തോഷിപ്പിച്ചു നിര്‍ത്തുക എന്നത് അസാധ്യമാണ്. മാത്രമല്ല, അത് ജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
 

എല്ലാവരെയും എല്ലായ്‌പ്പോഴും സന്തോഷിപ്പിക്കാന്‍ ആവില്ലെന്ന സത്യം അംഗീകരിക്കുകയും അത് രൂഢമൂലമാക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ സ്വതന്ത്രരാവുകയാണ്.


നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്താനാവില്ല. വ്യക്തത ഒറ്റ രാത്രി കൊണ്ട് ഉണ്ടാവുന്നതല്ല. നമ്മള്‍ അത് സജീവമായി അന്വേഷിച്ചു കൊണ്ടിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായത്താല്‍ ചുറ്റപ്പെട്ടിരിക്കുമ്പോള്‍ വ്യക്തതയുണ്ടാവാനുള്ള സാധ്യതയില്ല. നമ്മളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് വ്യക്തതയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. എന്താണ് നമുക്ക് ആവശ്യമുള്ളതെന്ന കാര്യം നമുക്ക് തന്നെ കൂടുതല്‍ വ്യക്തമാകുമ്പോള്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അനുസരിച്ച് നാം ചാഞ്ചാടുകയില്ല.


ലോകം നമുക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമ്മുടെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും വിലയിരുത്താന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും പലപ്പോഴും നമ്മുടെ മനസ്സ് ചിന്തിച്ചേക്കാം. എന്നാല്‍ സത്യമിതാണ്, നമ്മള്‍ നമ്മെ തന്നെ വിലയിരുത്തുന്നതില്‍ കൂടുതല്‍ മറ്റൊരാളും വിലയിരുത്തുന്നില്ല. കാരണം, മറ്റുള്ളവര്‍ക്ക് അവരുടെ വേവലാതികള്‍ തന്നെയുണ്ട്. അതുകൊണ്ട് നമ്മള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് വിലയിരുത്താന്‍ അവർക്ക് സമയമില്ല.



എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ബിഗ് മാജിക് എന്ന പുസ്തകത്തിന്റെ രസകരമായ ഒരു ഭാഗത്ത് ഇത് സംക്ഷിപ്തമായി ചിത്രീകരിക്കുന്നുണ്ട്. ' നമ്മളെ കുറിച്ച് എല്ലാവരും എന്താണ് ചിന്തിക്കുന്നത് എന്ന് വേവലാതിപ്പെട്ട് നമ്മുടെ 20 കളും 30തുകളും നമ്മള്‍ ചെലവിടുന്നു. അങ്ങനെ പിന്നീട് 40 കളിലേക്കും 50 കളിലേക്കും കടക്കുന്നു. മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്നതിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്ന് തീരുമാനിക്കുന്നതോടെ നമ്മള്‍ സ്വതന്ത്രരായി തുടങ്ങുന്നു. എന്നാല്‍ 60 കളും 70 കളും ആകുന്നതു വരെ പൂര്‍ണമായും സ്വതന്ത്ര രാകുന്നില്ല. ഒടുവില്‍ നിങ്ങള്‍ ആ സത്യം മനസ്സിലാക്കുന്നു, ആരും നിങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നില്ല എന്ന്. '


ആളുകള്‍ കൂടുതലും അവരവരെ കുറിച്ചു തന്നെയാണ് ചിന്തിക്കാറ്. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നോ, എത്രമാത്രം മികച്ച രീതിയില്‍ ചെയ്യുന്നുവെന്നോ ചിന്തിക്കാന്‍ ആളുകള്‍ക്ക് സമയമില്ല. കാരണം എല്ലാവരും അവരവരുടേതായ ജീവിത നാടകം കളിച്ചു കൊണ്ടിരിക്കുകയാണ്. ആളുകളുടെ ശ്രദ്ധ ഒരു നിമിഷം നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാം (ഉദാഹരണത്തിന് നിങ്ങള്‍ വലിയ തോതില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍) എന്നാല്‍ ആ ശ്രദ്ധ പെട്ടെന്നു തന്നെ അവരവരിലേക്ക് തന്നെ മടങ്ങി പൂര്‍വസ്ഥിതി പ്രാപിക്കും.
 

ആളുകൾ എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ച് ഒട്ടും ഓർക്കാതിരിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ട് ആയേക്കാം. എന്നാൽ അത് നമ്മുടെ ജീവിതത്തെ പരിമിതപ്പെടുത്താൻ അനുവദിക്കരുത്. ഇത് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അത് നമ്മുടെ സ്വാഭാവിക ചോദനകള്‍ക്ക് എതിരാണ്. പക്ഷേ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാനുള്ള വഴിയാണത്. എന്നിരുന്നാലും നമുക്ക് ആവശ്യമായതെന്ത് എന്നതു സംബന്ധിച്ച് വ്യക്തതയും ശരിയായ കാഴ്ചപ്പാടും ലഭിച്ചു കഴിഞ്ഞാല്‍ നമ്മുടെ സഹജമായ ഈ ശീലത്തെ മറികടക്കാൻ എളുപ്പമാകും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം.രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും, അമിത ഭക്ഷണവുമെല്ലാം ചില കാരണങ്ങൾ ആണ് ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാന്‍ ഇനി പറയുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ ജീവിതക്രമത്തിന്‍റെ ഭാഗമാക്കാം. ബെറിപഴങ്ങള്‍   സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇവ രുചിമുകുളങ്ങളെ മാത്രമല്ല ഹൃദയത്തെയും സന്തോഷിപ്പിക്കും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും. പച്ചയ്ക്കോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ സ്മൂത്തിയായോ ഒക്കെ ബെറി പഴങ്ങള്‍ കഴിക്കാവുന്നതാണ്.    വാള്‍നട്ടുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വാൾനട്ടിലെ ...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

22 വീലുകളുള്ള ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അബായക്കാരി; ദുബായില്‍ തരംഗമായി ഇന്ത്യക്കാരി ഫൗസിയ സഹൂർ

പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾ എത്ര തവണ കാണുകണ്ടു ? ഫൗസിയ സഹൂറിനെ സംബന്ധിച്ചിടത്തോളം ഇത് പതിവാണ് ദുബായ്:പരമ്പരാഗത ഇമാറാത്തി വസ്ത്രമായ അബായ ധരിച്ച വനിതാ ട്രക്ക് ഡ്രൈവര്‍ ഭീമന്‍ ട്രക്കുമായി ദുബായ് റോഡിലൂടെ സഞ്ചരിക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ദുബായിലെ പ്രാദേശിക ദിനപ്പത്രങ്ങള്‍ കൂടി ഇത് വാര്‍ത്തയാക്കിയതോടെ ഒരു താര പരിവേഷം കൈവന്നിരിക്കുകയാണ് യൂട്യൂബ് ചാനലില്‍ ഏറെ ഫോളോവര്‍മാരുള്ള ഫൗസിയക്ക്.ഗള്‍ഫില്‍ അബായ ധരിച്ച്‌ ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാർത്തകളില്‍ നിറയുന്നത്. എന്നാല്‍ പലരും ധരിക്കുന്ന പോലെ പ്രശസ്തിക്കു വേണ്ടിയുള്ള എന്തെങ്കിലും പ്രവര്‍ത്തനമല്ല ഫൗസിയയെ സംബന്ധിച്ചിടത്തോളം ഈ ജോലി. ചെറുപ്പം മുതലേ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഫൗസിയക്ക് തന്റെ വളര്‍ച്ചയുടെ ചവിട്ടുപടിയിലെ മറ്റൊരു നാഴികക്കല്ല് മാത്രമാണിത്. ജനിക്കുന്നതിനു മുമ്പേ വാപ്പ മരിച്ചുപോയ ഫൗസിയ കുടുംബത്തിലെ ഏക സന്താനമായിരുന്നു. എന്നാല്‍ ആ കുറവ് അറിയിക്കാതെ ഉമ്മ അവരെ വളര്‍ത്തി. നല്ല വിദ്യാഭ്യാസം...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...