ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലല്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്.. 


ഒരു സുഹൃത്ത് പറഞ്ഞ ജീവിത കഥ ഇങ്ങനെ :യുഎഇയിൽ ജീവിക്കുന്ന പലരെയും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ്, നമ്മൾ പാർക്ക് ചെയ്തു പോയവാഹനങ്ങളിലേക്കു തിരികെ എത്തുമ്പോൾ ഏതെങ്കിലുമൊക്കെ മസാജ് സെന്ററുകളുടെ വിസിറ്റിംഗ് കാർഡ് നമ്മുടെ വാഹനങ്ങളിൽ വച്ചിരിക്കുന്നത് കാണുന്നത്; സൈഡ് വിൻഡോ ഗ്ലാസിൽ ഇറക്കി വെച്ചിരിക്കുന്നതാവും പതിവ്, കുറച്ചു നേരം അധികം സമയം പാർക്ക് ചെയ്താൽ കാർഡുകളുടെ എണ്ണം കൂടും. ഈ ഒരു ബുദ്ധിമുട്ടുനേരിടാത്ത വാഹനമോടിക്കുന്നവർ യുഎഇയിൽ കുറവായിരിക്കും.

ചിലയിടങ്ങളിൽ നിലത്തു അത്തമിട്ടപോലെ ഇത്തരം കാർഡുകൾ കിടക്കുന്നതും കണ്ണിൽ പെടാറുണ്ട്. സത്യത്തിൽ ഇത്തരം അംഗീകൃതമല്ലാത്ത മസാജ്പാർലറുകളിൽ മസാജിന് പോയി പണവും, മറ്റു പലതും നഷ്ടപെട്ട ഒത്തിരി കേസുകൾ യുഎയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അധികൃതർ തക്ക നടപടികൾ എടുത്തിട്ടുമുണ്ട്. എങ്കിലും ഈ കാർഡുകൾ ഇന്നുംനിരത്തുകളിലും, 


നിർത്തിയിട്ട വാഹനങ്ങളിലും ആരൊക്കയോ കൊണ്ട് വന്നു ഇട്ടു ജനങ്ങളെ ഇപ്പോഴും ആകർഷിക്കാൻ ശ്രമിക്കാറുണ്ട്, പലരും ആ ആകർഷണത്തിൽ വീണു പോകാറുമുണ്ട്. അത് എന്തെങ്കിലുമാകട്ടെ, ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യത്തിലേക്കു വരാം.

ജീവിതത്തിൽ നമ്മളെ അലോസരപ്പെടുത്തുന്ന, ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളും ഏതെങ്കിലുമൊക്കെ അവസരത്തിൽ നമുക്ക് ഗുണങ്ങൾക്കായി നാമറിയാതെ തന്നെ പരിണമിക്കാറുണ്ട്; ചിലപ്പോൾ നമ്മൾ ശ്രദ്ധിക്കുക പോലുമില്ല അത്തരം കാര്യങ്ങൾ. നെഗറ്റീവ് വൈബ്‌സ് ഉള്ള പലകാര്യങ്ങളും പോസിറ്റീവ് വൈബ്‌സ് ആയി മാറുന്ന അവസ്ഥ. സമൂഹത്തിനു മൊത്തത്തിൽ ദോഷമാകുന്ന ചിലരുടെ പ്രവർത്തികൾ ചിലസന്ദർഭങ്ങളിൽ ചിലർക്ക് പുതുജീവൻ നൽകുന്ന അവസ്ഥകൾ. 


ഒരു ഉദാഹരണത്തിന് സിനിമകളിലെ ഒരു സ്ഥിരം ക്ലിഷേ സീനിലേക്കു നോക്കിയാൽ രാത്രിയിൽ ആത്മഹത്യക്ക് ശ്രമിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്കു കള്ളൻ കക്കാൻ കയറുന്നതും, യുവതിയുടെ ആത്മഹത്യാ ശ്രമം കാണുന്നതും അയാൾ അവളെ രക്ഷിക്കുന്നതുമൊക്കെ നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ട്, സത്യത്തിൽ കള്ളൻ ആ വീട്ടിൽ നിന്നും പണവുംമറ്റു വിലപിടിപ്പുള്ള സാധന സാമഗ്രികളും മോഷ്ടിക്കാൻ കയറിയതാണെങ്കിലും ആ കുടുംബത്തിന് വിലമതിക്കാനാകാത്ത ഒരുജീവൻ തിരിച്ചു കിട്ടുന്നു. അയാളുടെ പ്രവർത്തിയിലൂടെ. ഇവിടെ ഒരു കള്ളന്റെ ഒരു മോഷണശ്രമം പോലും പോസറ്റീവ് ആയി മാറുന്നത് നാം കാണുന്നു. 

ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്; ഈപ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഓരോ പ്രവർത്തിയിലും, ഓരോ അവസ്ഥകളിലും ചില നന്മകളും ചിലതിന്മകളും സംഭവിക്കുന്നു. നന്മയും തിന്മയും ആപേക്ഷികമാണ്, വ്യക്തിപരവുമാണ്. അതുകൊണ്ടു തന്നെവേർതിരിച്ചെടുക്കൽ ശ്രമകരമാണ്...


എന്നിട്ട് അവൻ പറഞ്ഞു.ഇനി എന്റെ ജീവിതത്തിൽ ഗുണകരമായി മാറിയ ഒരു സംഭവം പറയാം. ഒന്ന് രണ്ട് വർഷം മുമ്പ് കൊറോണ കൊടികുത്തി വാഴുന്ന ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരിലും ഒരുപാട്മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, ഒരുപാട് പുതിയ പാഠങ്ങൾ പഠിച്ചിട്ടുണ്ട് നാമോരുത്തരും. അതിപ്പോൾ മാസ്കുകളുടെയും, സാനിറ്റായിസറുകളുടെ നിത്യ ഉപയോഗം മുതൽ ജീവിതചര്യയിൽ ഉള്ള നിരവധി മാറ്റങ്ങൾ, ഓൺലൈൻ പർച്ചയ്‌സുകളും, വർക്ക് ഫ്രം ഹോം രീതികളും എന്തിനേറെ പറയുന്നു മൂക്കിലുടെ ഒരു സ്റ്റിക് കയറ്റിവിട്ടു സ്വാബ് എടുത്തുള്ള പരിശോധന പോലും നമുക്ക് പുതുമയുള്ളത്. 

പലരും ആരോഗ്യകാര്യങ്ങളിൽ പോലും കുറച്ചുകൂടെ ശ്രദ്ധാലുകളായി, ഞാനും കുറച്ചു കൂടിയൊക്കെ ശ്രദ്ധ ചെലുത്താൻ തുടങ്ങി അതിന്റെ ഭാഗമായി ദിവസവും ചുരുങ്ങിയത് ഒരു അഞ്ചു കിലോമീറ്റർ നടക്കാൻ തുടങ്ങി, പൊതുവെ വ്യായാമ കാര്യങ്ങളിൽ മടിയുള്ള ഞാൻ ഫോണും കയ്യിൽ വെക്കാറുണ്ട് നടക്കാൻ പോകുമ്പോൾ.നടത്തത്തിന്റെ കൂടെ ആയിരിക്കും നാട്ടിലേക്കുള്ള ഫോൺ വിളികൾ പലപ്പോഴും. വീട്ടിലേക്കും, നാട്ടിലെ കസിൻസിനെയും, കൂട്ടുകാരെയും ഒക്കെ വിളിച്ചു നടന്നുഞാൻ അഞ്ചു കിലോമീറ്റർ തീർക്കും. 


ഫോൺ വിളിച്ചു നടന്നിട്ടു കാര്യം ഇല്ല എന്ന് ഭാര്യ പറയാറുണ്ടെങ്കിലും, ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലതല്ലേ ആ നടത്തം എന്നുള്ള രീതിയിൽ ഇന്നും തുടരുന്നു. നടത്തം കഴിഞ്ഞു വരുമ്പോൾ ചിലദിവസങ്ങളിൽ പാൽ, പഴം പോലുള്ള നിത്യയോപയോഗ സാധനങ്ങൾ വാങ്ങാറുണ്ട്, ഫോണിൽ ആപ്പിൾ പേ ഉള്ളതുകൊണ്ട് അതുവഴി പേ ചെയ്യും. 

ഒരു ദിവസം മോന് ആറാംമാസത്തിലെ വാക്‌സീൻ എടുത്ത ദിവസം നടക്കാൻ പോയപ്പോൾ പനിക്കുള്ള അഡോൾ സിറപ്പ് കൂടി വാങ്ങാൻ ഭാര്യ പറഞ്ഞപ്പോൾ, എങ്ങാനും ആപ്പിൾ പേ മെഡിക്കൽ ഷോപ്പിൽ വർക്ക് ചെയ്തില്ലെങ്കിലോ എന്ന് കരുതി പേഴ്സിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് ചുമ്മാ ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു ഞാൻ നടക്കാൻ ഇറങ്ങി. ചെറുതായി ചൂട് തുടങ്ങിയ സായാഹ്നത്തിൽ പതിവുപോലെ നാട്ടിലേക്കുള്ള ഫോൺവിളികളുമായി എന്നും നടക്കുന്ന ഒരു സ്കൂൾ കോമ്പൗണ്ടിനു ചുറ്റും സ മട്ടിൽ നടന്നു തീർത്തു. 

സ്ഥിരമായി നടക്കുമ്പോൾ കാണുന്നപല പരിചിത മുഖങ്ങളും കണ്ടു, കൂടാതെ ജോലി കഴിഞ്ഞു വരുന്നവർ, യാത്രക്കായി പോകുന്ന ചിലർ, ഓൺലൈൻ ഡെലിവെറിക്കാർ അങ്ങനെ പലരെയും കാണുന്ന പ്രേദേശത്താണ് എന്റെ നടത്തം.നടത്തമൊക്കെകഴിഞ്ഞു അഡോൾ വാങ്ങാൻ മെഡിക്കൽ ഷോപ്പിനു അടുത്തെത്തിയപ്പോൾ പോക്കറ്റിൽ കയ്യിട്ടു ക്രെഡിറ്റ് കാർഡ്എടുക്കാൻ നോക്കിയപ്പോൾ സംഭവം പോക്കറ്റിൽ ഇല്ല. അഞ്ചു കിലോമീറ്റർ നടന്നു ചെറുതായി വിയർത്ത ഞാൻ നല്ല അസ്സൽ ആയി വിയർക്കാൻ തുടങ്ങി, എവിടെ പോയി എന്ന് ഒരു ഐഡിയയും ഇല്ല; ഇനി വീട്ടിൽ നിന്ന്എടുത്തില്ലേ?? ആകെ കൺഫ്യൂഷൻ, വീട്ടിൽ വിളിച്ചു ഭാര്യയോട് പേഴ്സിലും അവിടെയെല്ലാം നോക്കാൻ പറഞ്ഞു.


ആകെപാടെ ടെൻഷൻ, എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നു, ദൈവത്തെ വിളിച്ചു, ക്രെഡിറ്റ് കാർഡ് ആർക്കെങ്കിലും കിട്ടിയാൽ ഇപ്പോൾ ആണേൽ കൊറോണയുടെ വരവിനു ശേഷം ഏതെങ്കിലും ഷോപ്പിൽ പോയാൽ ഒന്ന് ടാപ്പ് ചെയ്താൽ മതി പർച്ചെയ്‌സ് നടത്താൻ..പാസ്‌വേർഡ് പോലും വേണ്ട; ആകെ ടെൻഷൻ ആയി, നടന്ന ഏരിയ മുഴുവൻ വീണ്ടും പോയി നോക്കാം എന്നുള്ള രീതിയിൽ ഞാൻ തിരിഞ്ഞോടി, അപ്പോൾ ഭാര്യയുടെ കാൾ വന്നു പഴ്സിലും വീട്ടിലും ഒന്നും കാർഡ് ഇല്ല, കാർഡ് എവിടെയോ വീണു പോയിരിക്കുന്നു..!

അതുകൂടി കേട്ടപ്പോൾ സാ മട്ടിൽ എന്നും നടക്കുന്ന ഞാൻ താഴേക്ക് നോക്കി നല്ല സ്പീഡിൽ ഓടാൻ തുടങ്ങി, ബാങ്കിൽ വിളിച്ചു കാർഡ് ക്യാൻസൽ ചെയ്താലോ എന്ന് ഓർത്തു എന്നാലു ഒരു വിശ്വാസം അത് തിരികെകിട്ടുമെന്നു. ടെൻഷൻ അടിച്ചു ഞാൻ ഓടുന്നത് കണ്ടു എന്നും നടക്കുന്ന ഈ പയ്യൻ എന്താ ഓട്ടമൊക്കെ എന്നുള്ളരീതിയിൽ എന്നെ നോക്കുന്ന ഒരു ചേട്ടനെ ഞാൻ കണ്ടു. ചില പാകിസ്താനികളെയും, മറ്റു പലരെയും കണ്ടു ആവഴികളിൽ. വല്ലാത്ത ഒരു അവസ്ഥ, നഷ്ടപ്പെടുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ എന്നു പറയാറില്ലേ..?അതുപോലെ, നന്നായി വിയർക്കുന്നുണ്ട്, ടെൻഷൻ ഉണ്ട്. ഒരു കിലോമീറ്റർ ചുറ്റളവുള്ള ആ സ്കൂൾ കോംപൗണ്ടിനു ചുറ്റും ഞാൻ ഓടി ഒരു മുക്കാൽ ഭാഗം ആയപ്പോൾ കുറച്ചു കാർഡുകൾ കിടക്കുന്നത് ഞാൻ കണ്ടു; അതെ ആദ്യം പറഞ്ഞ മസ്സാജ് സെന്ററുകളുടെ മൂന്നാലു കാർഡുകൾ നിലത്തു കിടക്കുന്നു.അതിനിടയിൽചുവന്ന കളർ ഉള്ള എന്റെ ക്രെഡിറ്റ് കാർഡും..!!!


എന്തോ ഭാഗ്യത്തിന് അതിടയിൽ തന്നെ എന്റെ കാർഡ് വീണു. ഞാൻ വേഗം എടുത്തു, സത്യത്തിൽ അതുവഴി കടന്നു പോയ ഒരാളുടെ കണ്ണിൽ പോലും എന്റെ ക്രെഡിറ്റ് കാർഡ് പെടാതെ ഇരുന്നത് ആ മസാജ് സെന്ററിലെ കാർഡുകൾക്കിടയിൽ കിടന്നതു കൊണ്ടാണ്…! അന്ന് ആദ്യമായി ആ കാർഡുകളോട് എനിക്ക് വല്ലാത്ത മതിപ്പ് തോന്നി...ആ കാർഡുകൾ കാരണം എനിക്ക്എന്റെ ക്രെഡിറ്റ് കാർഡ് സുരക്ഷിതമായി തിരിച്ചു കിട്ടി... എല്ലാവരും ഹാപ്പി.. ടെൻഷൻ അടിച്ച കുറച്ചുനിമിഷങ്ങൾക്ക് വിരാമം. 

പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ, ഒരു പുൽനാമ്പിനു പോലും അതിന്റെ നിയോഗം ഉണ്ട്, അതുകൊണ്ടു ഒന്നിനെയും കുറച്ചു കാണണ്ട. ഒന്നിനെയും പഴിക്കേണ്ട, അതാതു സമയങ്ങളിൽ തന്റേതായകർമങ്ങൾ ഓരോന്നും ചെയ്തു കൊണ്ടിരിക്കും. വളരെ നിസാരമായി ഞാൻ കണ്ട മസ്സാജ് സെന്ററിലെ കാർഡുകൾ പോലും എന്റെ ജീവിതത്തിൽ ഒരു നിമിഷത്തിൽ എനിക്കു ഒരു സഹായമായി വന്നു. ഈ നാളുകളിൽ നമുക്കും ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ അവർ അറിയാതെ തന്നെ തങ്ങാവാം, തണലാവാം. നമ്മുടെ ചുറ്റുമുള്ളവരുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിയിക്കാൻ നമുക്കായാൽ അതിൽ കൂടുതൽ എന്ത് നേടാനാണ് ഈ കുഞ്ഞു ജീവിതത്തിൽ.

`എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്...`


“നിങ്ങൾ വൈകിയിട്ടില്ല.. നിങ്ങൾ ശരിയായ സമയത്താണെത്തിയത് ” ട്രെയിൻ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്ന യാത്രക്കാരനോട് ഗുരു പറഞ്ഞതാണിത്.പിന്നീടാണയാളറിഞ്ഞത് അയാൾ കയറേണ്ടിയിരുന്ന ട്രെയിൻ അപകടത്തിൽ പെട്ടുവെന്ന് . നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലല്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്.


എന്റെ സ്നേഹിതരിൽ ഒരുത്തൻ 22-ാം വയസ്സിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. എന്നാലവന് ജോലി ലഭിക്കാൻ 5 വർഷം കാത്തിരിക്കേണ്ടി വന്നു.മറ്റൊരാൾ 27-ാം വയസ്സിലാണ് ഡിഗ്രി പൂർത്തിയാക്കിയത്. അവന്റെ സ്വപ്നമായ പി എസ് സി ഉദ്യോഗം അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്റെ ചങ്ങാതിമാരിൽ ഒരാൾ 25-ാം വയസ്സിൽ ഒരു കമ്പനിയുടെ ഡയറക്ടറായി, 45-ാം വയസ്സിൽ പാവം അവൻ മരിച്ചു.മറ്റൊരു പരിചയക്കാരൻ 50-ആം വയസ്സിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയുടെ ഡയറക്ടറായി, 90-ആം വയസ്സിലാണദ്ദേഹം മരിച്ചത്. മരിക്കുമ്പോഴും അദ്ദേഹമാ കമ്പനിയുടെ ഡയറക്ടർ ബോർഡിലെ ഉപദേശക സമിതി അംഗമായിരുന്നു.

എന്റെ കൂടെപ്പഠിച്ച പെൺകുട്ടികളിലൊരാൾ 20-ാം വയസ്സിൽ വിവാഹിതയായി. 20 വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടികളുണ്ടായില്ല. മറ്റൊരുത്തി 30-ാം വയസ്സിൽ വിവാഹിതയായി.അവൾക്കിപ്പോൾ മക്കൾ 5. അവളുടെ മൂത്ത മകളുടെ കല്യാണം അടുത്താഴ്ച .ആ കല്യാണത്തിന് എനിക്കും ക്ഷണമുണ്ട്.


നമ്മുടെ “സമയവും” വരും. ദൈവം നമുക്കായി നിശ്ചയിച്ച “സമയത്ത്” നമുക്ക് പ്രവർത്തിക്കാം എന്ന മനസ്സമാധാനത്തോടെ ജീവിക്കുക.. ജീവിതം മുഴുവൻ ആസ്വദിച്ച് ജീവിക്കാം. സമയം പ്രപഞ്ചനാഥന്റെ കൈയിലാണ്.അവൻ ഉദ്ദേശിക്കുന്നത് പോലെ ഉദ്ദേശിക്കുന്നവർക്ക് അത് സുഗമമാക്കുന്നു.. നമ്മുടെ സമയം വരുമ്പോഴെല്ലാം അവൻ ഉദ്ദേശിക്കുന്നത് അവൻ നമുക്ക് നൽകുന്നു.അവന്റെ പക്കലുള്ളതെല്ലാം കൃത്യമായ അളവിലാണ്...കവി പറഞ്ഞതെത്ര സത്യം !!

ജീവിതത്തിലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് തിരക്കുള്ളവരുടെ പരിണതി അത് നഷ്ടപ്പെടുക മാത്രം.

തന്നെ കാണാനെത്തിയ ശിഷ്യനോടു ഗുരു ചോദിച്ചു. നിനക്ക് എന്താണു വേണ്ട‌ത്? മറുപടി: ‘എനിക്ക് ഈശ്വരനെ കണ്ടെത്തണം’. ഗുരു ചോദിച്ചു – നീ ഇവിടേക്കു വന്നപ്പോൾ ചെരിപ്പ് അഴിച്ചുവച്ചത് വാതിൽപടിയുടെ ഇടത്തോ വലത്തോ? അയാൾ പറഞ്ഞു, എനിക്ക് ഓർമയില്ല. ഗുരു പറഞ്ഞു – ‘ആദ്യം സ്വയം ചെയ്യുന്ന കാര്യങ്ങൾ ബോധപൂർവം ചെയ്യാൻ പഠിക്കുക. അതിനുശേഷം ഈശ്വരനെത്തേടി ഇറങ്ങുക’.

യാന്ത്രികമായ യാത്രകൾ ഒരിക്കലും അനുഭവങ്ങൾ സമ്മാനിക്കില്ല. യന്ത്രങ്ങൾക്ക് സ്വന്തമായ ആഗ്രഹങ്ങളോ വഴികളോ ഇല്ല. നിർമിച്ച ആളുടെ നിബന്ധനകൾക്കും നിയോഗങ്ങൾക്കും വേണ്ടിയുള്ള വിട്ടുവീഴ്‌ചയില്ലാത്ത പ്രവർത്തനമാണതിന്. നിയോഗങ്ങൾ ഇല്ലാത്തവർക്കു നിയതമായ വഴികളുണ്ടാകില്ല. സ്വന്തമായ അഭിലാഷങ്ങളോ ആവശ്യങ്ങളോ ഇല്ലാത്തവർക്ക് എന്തു കാര്യമാണ് ആത്മാർഥതയോടെ ചെയ്യാനാവുക.‌


അന്യനുവേണ്ടി ജീവിക്കുന്നതിൽ മാത്രം ആത്മസംതൃപ്‌തി കണ്ടെത്തുന്നവർ അപൂർവമായിരിക്കും. അവരുടെ ജീവിതദൗത്യവും അതായിരിക്കും.അപരസേവ ആത്മസേവ എന്നത് എല്ലാവർക്കും ജീവിതനിയോഗമാകില്ല. അവനവന്റെ അഭിലാഷങ്ങളിലേക്കുള്ള യാത്രയാണ് തനിമയും തന്റേടവും തനിവഴികളും രൂപപ്പെടുത്തുന്നത്.

അവബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നവർക്ക് രണ്ടു ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങളുണ്ട്; എന്തിനുവേണ്ടി ചെയ്യുന്നു, ചെയ്‌തില്ലെങ്കിലെന്ത്? തിരിച്ചറിവോടെ ചെയ്യുന്ന കാര്യങ്ങളുടെ പട്ടിക നോക്കിയാൽ അവനവന്റെ ജീവിതത്തെ അളന്നു തിട്ടപ്പെടുത്താം. കാര്യവും കാരണവുമറിഞ്ഞു ചെയ്യുന്ന കർമങ്ങൾ കാര്യക്ഷമതയുടെ അടയാളങ്ങളാകും. ദിനചര്യകളുടെ പ്രസക്തിപോലും മനസ്സിലാക്കാത്തവർക്ക്p എങ്ങനെയാണു ദിശാബോധവും ലക്ഷ്യപൂർത്തീകരണവും ഉണ്ടാവുക?











ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ ഒരു വ്യക്തിക്ക് ഇഷ്ടമില്ലാത്തതോ അയാൾക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തതോ ആയ ഒരാളെ മാനസ്സികമായി അലോരസപ്പെടുത്തുന്ന സാഹചര്യത്തിൽ  മനുഷ്യനിൽ ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു വികാരമാണ് ദേഷ്യം.  പ്രശസ്‌ത അമേരിക്കൻ സാഹിത്യകാരൻ മാർക്ക്‌ ട്വിൻ നിന്റെ വാക്കുകൾ പ്രകാരം ദേഷ്യം എന്നത് ഒരു ആസിഡ് പോലെയാണ്, അത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുപ്പിയേക്കാൾ പകർന്ന് നൽകപ്പെടുന്ന വസ്തുക്കൾക്ക് വേദന ഉളവാക്കുന്നു എന്നത്. നമ്മുടെ വീട്ടിലോ, സുഹൃത്തുക്കൾക്കിടയിലോ, ജോലി സ്ഥലത്തോ എവിടെത്തന്നെ ആയാലും ഒരു പരിധിക്കപ്പുറം ആരും നമ്മോട് ദേഷ്യപ്പെടുന്നത് നമുക്ക് അംഗീകരിക്കാൻ ആവുന്നതല്ല. ഒരു വ്യക്തിയെ ഏറ്റവും നെഗറ്റീവ് ആയി ബാധിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒരു വികാരമാണ് ദേഷ്യം.  പലപ്പോഴും നമ്മുടെ ഉള്ളിലെ ദേഷ്യത്തെത്തന്നെയോ നമ്മുടെ ചുറ്റുമുള്ളവർ ദേഷ്യപ്പെടുമ്പോഴോ നമുക്കതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കുവാൻ കഴിയാറില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ അവരുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം, അവർ ദേഷ്യപ്പെടുന്ന ശൈലി, അതിൻ്റെ കാഠിന്യം ഇവയെല്...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്  പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പഴങ്ങളില്‍ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒന്നാണ് പപ്പായ, ഇത് കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. മൃദുവും മധുരമുള്ളതുമായ ഈ പഴത്തില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളുമുണ്ട്. രാവിലെയാണ് പപ്പായ കഴിക്കാന്‍ പറ്റിയ സമയം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ദിവസവും എഴുന്നേറ്റ് വെറുംവയറ്റില്‍ പപ്പായ കഴിച്ചാല്‍ എണ്ണമറ്റ ഗുണങ്ങള്‍ ലഭിക്കും.  പപ്പായ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ. മലബന്ധം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സുഖമാകുന്നു... ഒഴിഞ്ഞ വയറ്റില്‍ ഒരു കപ്പ് പപ്പായ ജ്യൂസ് കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹന എന്‍സൈമുകളുടെ സാന്നിധ്യം മൂലം മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്താനും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ ആരോഗ്യത്തിന്.....

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

പേന്‍ പോയ വഴി കാണില്ല, അത്ര ഗുണപ്രദം ഈ ഷാമ്ബൂ: ഒറ്റ ഉപയോഗത്തില്‍ മാറ്റമറിയാം

പേന്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണെങ്കില്‍ പോലും അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ല. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്യാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കിടിലന്‍ ആയുര്‍വ്വേദ ഷാമ്ബൂ ആണ് പേനിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് എപ്രകാരമാണ് എന്നതിനെക്കുറിച്ച്‌ നമുക്ക് നോക്കാം. പേന്‍ നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ ഷാമ്ബൂ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യുന്നതായത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുമില്ല. എങ്ങന ഈ കിടിലന്‍ ഷാമ്ബൂ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഉലുവ, നാരങ്ങനീര് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു ഉലുവയുടെ ഉപയോഗം. ഇത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. ഉലുവയിലുള്ള ആന്റി ഫംഗല്‍ ഗുണങ്ങളാണ് മുടിക്ക് മുതല്‍ക്കൂട്ടാവുന്നത്. പേന്‍ പ്രതിരോധത്തിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ഉല...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...