ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


വിവാഹം എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. ചുമതലകൾ പങ്ക് വക്കപ്പെടണം, ചർച്ചകൾ, തുറന്ന സമീപനങ്ങൾ ഉണ്ടായിരിക്കണം. വിവാഹം കഴിച്ചിട്ടും സ്വയം ഒറ്റക്ക് ആകാനും ജീവിതത്തിൽ കൂടെ കൂട്ടിയ വ്യക്തിയെ ഒറ്റക്ക് വിടാനുമാണ് ആഗ്രഹമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഭാര്യയെയോ ഭർത്താവിനെയോ കിട്ടാൻ വേണ്ടിയല്ല, ഒരു ജീവിത പങ്കാളിയെ കിട്ടാൻ ആണ് വിവാഹം കഴിക്കേണ്ടത്...

ഒരാൾ വിവാഹം കഴിച്ചത് കൊണ്ട് മാത്രം അയാൾക്ക് ജീവിതപങ്കാളിയെ ലഭിക്കണം എന്നില്ല. നമുക്ക് ചുറ്റും ഒരുപാട് പേർ കല്യാണം കഴിച്ചിട്ടുണ്ട് എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഇതിൽ ജീവിതപങ്കാളിയെ ലഭിച്ചിട്ടുള്ളൂ...


ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി,നമുക്ക് മനസ്സിലാവും എത്ര പേർക്ക് ജീവിത പങ്കാളിയെ ലഭിച്ചിട്ടുണ്ട് എന്ന്. കല്യാണം കഴിച്ചു എന്നത് എന്തോ വലിയ മഹത്തരമായി പറയുന്നവർക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ നിങ്ങൾക്ക് ഒരു 'ജീവിത പങ്കാളിയെ ' ലഭിച്ചു എന്ന്?

കുറച്ചു നാൾ മുൻപ് പ്രിയപ്പെട്ട കലാകാരി മേതിൽ ദേവിക ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി, കൂടെ ആളുകൾ ഉണ്ടെന്നേ ഉള്ളൂ, പലരും ഒറ്റക്ക് തന്നെയാണ് എന്ന്. വിവാഹം കഴിച്ചിട്ടും എല്ലാ കാര്യങ്ങളും ഒറ്റക്ക് തന്നെ ചെയ്യേണ്ടി വരുന്നവർ നിരവധിയാണ്. ഒറ്റക്ക് തന്നെ അടുക്കളയിൽ കഷ്ടപ്പെടുക, ഒറ്റക്ക് തന്നെ യാത്ര പോവുക, പേരിനു മാത്രം ഒരു ഭാര്യ/ഭർത്താവ്. ഓരോരുത്തരും അവരവർക്ക് തോന്നുന്ന വഴിയിൽ. ഇവിടെ പങ്കു വക്കപ്പെടുന്ന ഒന്നും തന്നെയില്ല എന്ന് വ്യക്തമാകും. 


കുട്ടികളുടെ കാര്യം നോക്കാനും അവരെ രാവിലെ എഴുന്നേൽപ്പിച്ചു റെഡി ആക്കി സ്കൂളിൽ വിടാനും വൈകീട്ട് ഹോംവർക്ക് ചെയ്യിക്കാനും എല്ലാം ചെയ്യുന്നത് ഒരാൾ മാത്രം.
എല്ലാ ജോലിയും ഒരാളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. പല പെൺകുട്ടികളും വിവാഹം കഴിക്കാൻ മടിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. ഒരു തരത്തിലും സപ്പോർട്ട് ചെയ്യാൻ തയ്യാറാകാത്ത ഒരു വ്യക്തി എന്തിനാണ് നമ്മുടെ ജീവിതത്തിൽ?

ഉറൂബിന്റെ കഥകൾ വായിച്ചിട്ടില്ലേ ..? പെണ്ണിന്റെ തിളക്കമില്ലാതെ ഈ ഭൂമിയിലുള്ള യാതൊന്നും ഫലപ്രാപ്തിയില്‍ എത്തില്ലെന്ന് വിശ്വസിപ്പിച്ച പെണ്ണുങ്ങളാണ് ഉറൂബിന്റേത് .ബീരാന്റെ സ്നേഹപ്രകടനങ്ങള്‍ അനാസക്തവും പരുഷവുമായാണ് അനുഭവപ്പെടുന്നതെങ്കിലും ഉമ്മാച്ചു ഭാര്യയുടെ കടമകള്‍ മുറ പോലെ നിര്‍വ്വഹിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞു ചെല്ലുമ്പോള്‍ ബീരാന്‍റെ വലിയ വീടിന്‍റെ കയ്യാലയും പടിപ്പുരയും ഒക്കെ അവളെ അമ്പരപ്പിക്കേണ്ടതാണ്. എന്നാല്‍ അങ്ങനെയൊന്നുമുണ്ടായില്ല. ‘അപ്പൊ ഇബ്ടെ ഇങ്ങനാ’ എന്നൊരു നിസ്സംഗത മാത്രം.


അയാളുടെ കൂര്‍ക്കം വലി അസഹ്യമാകുമ്പോള്‍ അവള്‍ പണ്ട് മായന്‍ പാടുന്ന പാട്ടുകള്‍ ഓര്‍ത്ത്‌ തലയിണയില്‍ മുഖം അമര്‍ത്തി കിടന്നു. എങ്കിലും വിവാഹജീവിതം എന്നൊക്കെ പറഞ്ഞാല്‍ ഇത്രയൊക്കെയേയുള്ളൂ എന്നൊരു ബോധത്തിലേക്ക് അവള്‍ വളരെ പെട്ടെന്ന് രക്ഷപ്പെടുന്നുണ്ട്.. ഉമ്മാച്ചു ഭരിച്ചു നടന്നു. ഒന്നിലും വലിയ ആസക്തി പ്രകടിപ്പിച്ചില്ല. ഇതൊന്നുമില്ലെങ്കിലും താന്‍ സംതൃപ്തയാണെന്നൊരു ഭാവം. 

അവളുടെ അടുത്തിരിക്കാനും അവള്‍ ചിരിക്കുന്നതും കൊഞ്ചുന്നതും ഒക്കെ കാണാനും ഉല്ലസിക്കാനും ബീരാന്‍ ആഗ്രഹിച്ചു. പക്ഷെ അവള്‍ വലിയ കാര്യസ്ഥയായി നടന്നു. ഭാര്യയിൽ അത്രക്ക് സാമര്‍ഥ്യമൊന്നും ബീരാന്‍ ആഗ്രഹിച്ചില്ല. പക്ഷെ അവളോട്‌ ഒന്നും പറയാനുള്ള ധൈര്യമയാൾക്കില്ല. അവളൊന്ന് ഉറക്കെ തുമ്മിയാല്‍ അയാള്‍ തെള്ളിപ്പോകും. ‘അനക്ക് എന്നെ പുടിച്ചില്ലേ’ എന്ന ബീരാന്‍റെ ചോദ്യത്തിന് “ഞ്ഞ് അതിപ്ലാ ചോദിക്കണേ” എന്നൊരു നിസ്സാരമായ മറുപടി മാത്രമാണ് അവള്‍ കൊടുക്കുന്നത്. 


തനിക്കു ഭരിക്കാന്‍ ഇത്ര സാമ്രാജ്യവിസ്തൃതിയൊന്നും പോരാ എന്നാണ് ഉമ്മാച്ചുവിലെ ഭാര്യ ഭാവിച്ചത്.വിവാഹം ഒരു സാമ്പത്തിക ഇടപാട് മാത്രമാകുമ്പോള്‍ ഇങ്ങനെയൊക്കെയാകും എന്നാണവളുടെ മട്ട്. ’കായീന്റെ ഊറ്റം കൊണ്ടല്ലേ ഓന്‍ കെട്ടീത്, നടക്കട്ടെ” എന്നൊരു ഭാവം. ഇഷ്ടമില്ലാത്ത കല്യാണം ഉപ്പില്ലാത്ത കറി പോലെയാണെന്നും ഇട്ടു കഴിഞ്ഞാല്‍ ഊരാനാകാത്ത ഇറുകിയ കുപ്പായം പോലെയാണെന്നും ഉമ്മാച്ചു തരം കിട്ടിയപ്പോഴെല്ലാം പ്രകടിപ്പിച്ചു.

അവള്‍ ഭൂതകാലത്തെ അയവിറക്കിക്കൊണ്ട് വർത്തമാനകാലത്തോട് സമരം ചെയ്തു. തന്‍റെ ഉള്ളിലേക്ക് ഒന്നിനെയും ആരെയും കടത്തി വിട്ടില്ല.അവളുടെ ആന്തരിക സ്വത്വത്തിനുള്ളിലേക്ക് ഒരു നോട്ടമോ, ഒരു പുരുഷന്‍റെ സ്പര്‍ശമോ ഒരു മാലാഖയോ പ്രവേശിക്കാൻ ധൈര്യപ്പെട്ടില്ല. സഹജമായ ഒരു ആത്മീയതയുടെ ശക്തിയുണ്ടിവർക്ക്, പതറാതെ നില്‍ക്കുന്ന അവരുടെ ജീവിതാസക്തി വിസ്മയിപ്പിക്കുന്നതാണ്.ജീവിതം ജീവിക്കാനുള്ളത് കൂടിയാണ്, തെറ്റും ശരിയും നിര്‍ണ്ണയിച്ചു നില്‍ക്കലല്ല അതിന്‍റെ ലക്ഷ്യം എന്ന് അവര്‍ തെളിയിക്കുന്നു..


"ഞങ്ങൾ സാധാരണക്കാരാണ്... മകൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്...ജോലിയുമുണ്ട്... സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം... വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞു എന്റെ മോൾക്കൊരു പ്രശ്നം വരരുത്," എന്ന് പറഞ്ഞ എം.ടെക് വരെ പഠിച്ച ഉദ്യോഗസ്ഥയായ പെൺകുട്ടിയുടെ അച്ഛനോട് ജർമ്മനിയിൽ എഞ്ചിനീയർ ആയ പയ്യനും വീട്ടുകാരും പറഞ്ഞത് "പൊന്നും പണവും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത് പെൺകുട്ടിയെയാണ്,"എന്നായിരുന്നു. 

എന്നാൽ അവരുടെ വാക്കുകൾ വിശ്വസിച്ചു മകളുടെ വിവാഹം നടത്തിയ അച്ഛനമ്മമാരേയും, ശുഭപ്രതീക്ഷകളോടെ നല്ലൊരു വിവാഹജീവിതം സ്വപ്നം കണ്ടു വിവാഹജീവിതത്തിലേക്ക് കടന്ന ആ പെൺകുട്ടിയെയും കാത്തിരുന്നത് ഒട്ടും ശുഭമല്ലാത്തൊരു ജീവിതമായിരുന്നു. "സ്ത്രീധനം തീരെ കുറഞ്ഞുപോയി... ഞങ്ങളുടെ മകന് ഇതിലും അധികം സ്ത്രീധനം കിട്ടിയേനെ," എന്നുപറഞ്ഞു പയ്യന്റെ അമ്മയും പെങ്ങളും കൂടി വിവാഹപ്പിറ്റേന്ന് മുതൽ പെൺകുട്ടിയോട് അടുക്കളയിൽ തുടങ്ങിയ കുത്തുവാക്കുകൾ ചെന്നെത്തിയത് വിവാഹം കഴിഞ്ഞതിന്റെ ആറാംനാൾ ഭർത്താവ് എന്ന വ്യക്തി ആ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നിടത്തേക്കാണ്...


"ജീവിതം ഇങ്ങനെയൊക്കെയാണ്... മോള് അഡ്ജസ്റ്റ് ചെയ്യണം" എന്ന് പറയാതെ മാതാപിതാക്കൾ ധൈര്യം കൊടുത്ത് തങ്ങളുടെ മകൾക്കൊപ്പം നിന്നു ആ മാതാപിതാക്കൾ.

വിവാഹം എന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഒന്നുമാവരുത്... ഏതൊരു പുരുഷനും പങ്കാളിയോട് നീതിപുലർത്താൻ സാധിക്കും എന്ന് കരുതുന്നു എങ്കിൽ മാത്രം വിവാഹിതർ ആയാൽ മതി... അതിനി ഏത് ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും... ഒരു നല്ല ജീവിതം സ്വപ്നം കണ്ടുവരുന്ന വ്യക്തിയുടെ സ്വപ്‌നങ്ങൾ ചവിട്ടിയരക്കരുത്...ദുസ്വഭാവവും, ലഹരിക്ക് അടിമയായി ജീവിക്കുന്ന മക്കളുടെ ദുശീലവുമൊക്കെ വിവാഹത്തോടെ ശരിയായിക്കൊള്ളും എന്നുപറഞ്ഞു നാടിനും വീടിനും ഉപദ്രവമായി നടക്കുന്നവരെ പിടിച്ചു കെട്ടിക്കുന്ന മാതാപിതാക്കളോട് ഒന്നു ചോദിച്ചോട്ടെ ... ജന്മം കൊടുത്ത് വളർത്തിവലുതാക്കിയ മാതാപിതാക്കൾക്ക് നന്നാക്കാൻ സാധിക്കാത്ത മക്കളെ പുതിയതായി കയറിവരുന്ന ഒരു വ്യക്തി നന്നാക്കിയെടുക്കണം എന്നൊക്കെ പറയുന്നത് എവിടത്തെ മര്യാദയാണ്?...


ജീവിതം ആകുമ്പോൾ അഡ്ജസ്റ്റുമെന്റുകളൊക്കെ അത്യാവശ്യം തന്നെയാണ്... പക്ഷേ മറ്റൊരു വ്യക്തിയെ നന്നാക്കാനുള്ള പ്രൊജക്റ്റ്‌ അല്ല വിവാഹം....വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഒരു വ്യക്തിക്ക് വേണ്ടത് ഒരു പങ്കാളിയെയാണ്.. അല്ലാതെ തിരുത്തി നന്നാക്കാൻ ഉള്ള സ്വഭാവവൈകല്യമുള്ള ഒരു വ്യക്തിയെ അല്ല... അതുപോലെ ഏത് ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും അവനവന്റെ സ്വപ്‌നങ്ങൾ നേടേണ്ടത് അവനവൻ അധ്വാനിച്ചാണ്... 

അല്ലാതെ മറ്റൊരാളുടെ വിയർപ്പിന്റെ ഫലത്തിൽ സുഖിച്ചു ജീവിക്കാൻ വിവാഹം കഴിക്കരുത്... ഇനി എന്തിന്റെ പേരിലായാലും, പങ്കാളിയെ ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല...ഒത്തുപോകാൻ സാധിക്കുന്നില്ല എങ്കിൽ മാന്യമായി പിരിഞ്ഞുപോകുക...അല്ലാതെ മറ്റൊരു വ്യക്തിയെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ നിങ്ങൾക്കൊക്കെ ആരാണ് അനുവാദം തന്നത്.... 


വിവാഹത്തിന് മുൻപ് നോക്കേണ്ടത് കുലമഹിമയും, ജാതിമത സർട്ടിഫിക്കറ്റുകളും ഒന്നുമല്ല... വ്യക്തികൾ മെന്റലി ഫിറ്റ്‌ ആണെന്നുള്ള സൈക്കാട്രിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ആണ് ആദ്യം തേടേണ്ടത് .... ഞാനിത്ര അർഹിക്കുന്നുണ്ട്, എനിക്കത്രയും പൊന്നും പണവുമൊക്കെ വേണമെന്ന് നിർബന്ധം ഉള്ളവർ വിവാഹത്തിന് മുൻപ് ഇതൊക്കെ തുറന്ന് പറയുക... അതിനോട് യോജിക്കാൻ സാധിക്കുന്നവരെ തേടുക.... 

അല്ലാതെ പറഞ്ഞു ചതിച്ചു വിവാഹം നടത്തിയിട്ട് വിവാഹശേഷം പങ്കാളിയെ തല്ലിയും പീഡിപ്പിച്ചും പിടിച്ചുപറിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്....
വിവാഹം ഒരു കൂട്ടുത്തരവാദിത്തമാണ്. ചുമതലകൾ പങ്ക് വക്കപ്പെടണം, ചർച്ചകൾ, തുറന്ന സമീപനങ്ങൾ ഉണ്ടായിരിക്കണം. വിവാഹം കഴിച്ചിട്ടും സ്വയം ഒറ്റക്ക് ആകാനും ജീവിതത്തിൽ കൂടെ കൂട്ടിയ വ്യക്തിയെ ഒറ്റക്ക് വിടാനുമാണ് ആഗ്രഹമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഭാര്യയെയോ ഭർത്താവിനെയോ കിട്ടാൻ വേണ്ടിയല്ല, ഒരു ജീവിത പങ്കാളിയെ കിട്ടാൻ ആണ് വിവാഹം കഴിക്കേണ്ടത്...















ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ അറിയാം

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ ... 🅰🆁🇮🆅 🅰🆁🇴🅶🅨🅰🅼 എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക. ∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ‌ഒഴിവാക്കാം. ∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്. ∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട. ∙ ആവശ്യമുള്ളപ്പോൾ മറ്റുള്ള‌വരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ ‌കുറയ്ക്കും. ∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു ‌മനസ്സിനോടു പറയാം. മാനസികസമ്മർദം ഉണ്ടോ ? എങ്കിൽ അവോയ്ഡ് ∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ ‌പറയാൻ പഠിക്കുക. ഓള്‍ട്ടർ ∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും. അഡാപ്റ്റ് ∙ മാനസിക സമർദമുണ്ട...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ ഒരു വ്യക്തിക്ക് ഇഷ്ടമില്ലാത്തതോ അയാൾക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തതോ ആയ ഒരാളെ മാനസ്സികമായി അലോരസപ്പെടുത്തുന്ന സാഹചര്യത്തിൽ  മനുഷ്യനിൽ ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു വികാരമാണ് ദേഷ്യം.  പ്രശസ്‌ത അമേരിക്കൻ സാഹിത്യകാരൻ മാർക്ക്‌ ട്വിൻ നിന്റെ വാക്കുകൾ പ്രകാരം ദേഷ്യം എന്നത് ഒരു ആസിഡ് പോലെയാണ്, അത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുപ്പിയേക്കാൾ പകർന്ന് നൽകപ്പെടുന്ന വസ്തുക്കൾക്ക് വേദന ഉളവാക്കുന്നു എന്നത്. നമ്മുടെ വീട്ടിലോ, സുഹൃത്തുക്കൾക്കിടയിലോ, ജോലി സ്ഥലത്തോ എവിടെത്തന്നെ ആയാലും ഒരു പരിധിക്കപ്പുറം ആരും നമ്മോട് ദേഷ്യപ്പെടുന്നത് നമുക്ക് അംഗീകരിക്കാൻ ആവുന്നതല്ല. ഒരു വ്യക്തിയെ ഏറ്റവും നെഗറ്റീവ് ആയി ബാധിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒരു വികാരമാണ് ദേഷ്യം.  പലപ്പോഴും നമ്മുടെ ഉള്ളിലെ ദേഷ്യത്തെത്തന്നെയോ നമ്മുടെ ചുറ്റുമുള്ളവർ ദേഷ്യപ്പെടുമ്പോഴോ നമുക്കതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കുവാൻ കഴിയാറില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ അവരുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം, അവർ ദേഷ്യപ്പെടുന്ന ശൈലി, അതിൻ്റെ കാഠിന്യം ഇവയെല്...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്  പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പഴങ്ങളില്‍ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒന്നാണ് പപ്പായ, ഇത് കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. മൃദുവും മധുരമുള്ളതുമായ ഈ പഴത്തില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളുമുണ്ട്. രാവിലെയാണ് പപ്പായ കഴിക്കാന്‍ പറ്റിയ സമയം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ദിവസവും എഴുന്നേറ്റ് വെറുംവയറ്റില്‍ പപ്പായ കഴിച്ചാല്‍ എണ്ണമറ്റ ഗുണങ്ങള്‍ ലഭിക്കും.  പപ്പായ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ. മലബന്ധം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സുഖമാകുന്നു... ഒഴിഞ്ഞ വയറ്റില്‍ ഒരു കപ്പ് പപ്പായ ജ്യൂസ് കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹന എന്‍സൈമുകളുടെ സാന്നിധ്യം മൂലം മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്താനും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ ആരോഗ്യത്തിന്.....

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...