മനുഷ്യ ശരീരത്തില്‍ സൗന്ദര്യം ആരോഗ്യം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യമുള്ള ശരീരഭാഗമാണ് പൊക്കിള്‍. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്ന ഒരു ശരീരഭാഗമാണ് പൊക്കിള്‍. ഇവിടെ എണ്ണ പുരട്ടുന്നതിലൂടെ ചില ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയും.
ആരോഗ്യവും സൗന്ദര്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് കാര്യങ്ങളാണ്. എന്നാല്‍ പലര്‍ക്കും ഇത് രണ്ടും ഒരുമിച്ച് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയില്ലെന്നതാണ് സത്യം
പൊക്കിള്‍ വൃത്തിയാക്കിയില്ലെങ്കില്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. എണ്ണ പുരട്ടുന്നതിലൂടെ ആമാശയത്തേയും ഒപ്പം നാഭി പ്രദേശത്തേയും വൃത്തിയാക്കി സൂക്ഷിക്കും. എണ്ണ പുരട്ടുന്നതിനുള്ള ഏറ്റവും അനിയോജ്യമായ സമയം രാത്രിയാണ്. ശുദ്ധമായ വെളിച്ചെണ്ണയോ വേപ്പെണ്ണയോ ട്രീ ഓയിലോ ലെമണ്‍ ഓയിലോ ആണ് പൊക്കിളില്‍ പുരട്ടേണ്ടത്. പതിവായി എണ്ണ പുരട്ടിയാല്‍ ഒരു മാസം കൊണ്ട് തന്നെ ശരീരം അതിന്റെ വ്യത്യാസങ്ങളും പ്രകടമാക്കും.
ഈ ചികിത്സ രീതി ആരംഭിച്ചതും വികസിച്ചതും നവജാതശിശുവിന് പോഷകാഹാരം, രക്തം, ഓക്‌സിജന്‍ എന്നിവ നല്‍കുന്ന ശരീരത്തിന്റെ ഭാഗമാണ് പൊക്കിള്‍ എന്ന ആശയത്തില്‍ നിന്നാണ്. മനുഷ്യശരീരത്തില്‍ പൊക്കിളിന് തൊട്ടുമുകളില്‍ ഒരു ഗ്രന്ഥി ഉണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. ആ ഗ്രന്ഥിയ്ക്ക് പൊക്കിളിലൂടെ എണ്ണ ആഗിരണം ചെയ്യാന്‍ കഴിയും. അതിനാല്‍, ഈ ചികിത്സാരീതിയിലൂടെ മുഴുവന്‍ ശരീരത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാം.
പൊക്കിളില്‍ എണ്ണ പുരട്ടുന്നതിലൂടെ ചര്‍മ്മത്തിനും മുടിക്കും പല മാറ്റങ്ങളും ഉണ്ടാകും. ആമാശയ സംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. അതോടൊപ്പം തന്നെ ശരീരം ശുദ്ധിയായി ഇരിക്കുകയും ചെയ്യും. എണ്ണ പുരട്ടുന്നതിലൂടെ പ്രധാനമായും നാഭിക്കുള്ളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് മാറികിട്ടും. ശരീരത്തിന് ആകെ ഉന്മേഷവും ലഭിക്കും.
പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും കൊണ്ട് ശരീരത്തില്‍ മുഴുവനായും നല്ല ചില മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പൊക്കിളില്‍ എണ്ണ മസാജ് ചെയ്യുന്നതുക്കൊണ്ട് ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുക മാത്രമല്ല പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മികച്ച ഫലങ്ങള്‍ നല്‍കും.
ഡ്രൈ ഐ സിന്‍ഡ്രോമിന് പരിഹാരം, സന്ധി വേദനയ്ക്ക് ആശ്വാസം, പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുക, ദഹന ശേഷി വര്‍ദ്ധിപ്പിക്കുക, ആര്‍ത്തവ അസ്വസ്ഥതകള്‍ ഇല്ലാതാക്കുക, മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഈ ചികിത്സാരീതിയ്ക്കുള്ളത്. കൂടാതെ ചര്‍മം മൃദുവാക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകള്‍, ചുണ്ട് വിണ്ടുകീറല്‍, വരണ്ട ചര്‍മം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഈ രീതി ഗുണം ചെയ്യും.