മൃഗങ്ങളെ വളർത്തുമ്ബോള്‍ അവരെ നന്നായി പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. വീട്ടില്‍ നായയെ വളർത്തുന്നതിന് ചില നിയമങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
1. വീട്ടില്‍ നായയെ വളർത്തുമ്ബോള്‍ എല്ലാ വർഷവും പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമ്ബോള്‍ അത് നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലൈസൻസ് എടുക്കേണ്ടതുണ്ട്. ഓരോ വർഷവും ലൈസൻസ് പുതുക്കാനും മറക്കരുത്.
2. നായയെ വീട്ടില്‍ വളർത്തുമ്ബോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ വളർത്തുന്നത് കുറ്റകരമാണ്. ഇത് 2024 ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 291 പ്രകാരം 6 മാസം തടവും 5000 രൂപ പിഴയും ലഭിക്കാൻ കാരണമാകുന്നു. ഫ്ലാറ്റില്‍ വളർത്തുമ്ബോഴും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന വിധത്തില്‍ വളർത്താൻ പാടുള്ളതല്ല.
3. നായ്ക്കളില്‍ സൗന്ദര്യവർധക ശസ്ത്രക്രിയകള്‍ ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. കേന്ദ്രനിയമമായ 2017ലെ ഡോഗ് ബ്രീഡിങ് റൂള്‍ പ്രകാരം കോസ്‌മെറ്റിക് സർജറികള്‍ നിയമവിരുദ്ധമാണ്.
4. പേവിഷബാധയുണ്ടെന്ന് സംശയമുള്ള നായ്ക്കളെ ഉടനെ കൊല്ലാൻ പാടില്ല. അതിനെ 10 ദിവസം നിരീക്ഷിച്ചതിന് ശേഷം പേവിഷബാധയുണ്ടെന്ന് വ്യക്തമായാല്‍ സ്വാഭാവിക മരണത്തിനല്ലാതെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല
5. നായ്ക്കളെ ദയാവധം ചെയ്യാൻ പാടില്ല. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാത്ത വിധത്തില്‍ ഗുരുതരമായ രോഗം അല്ലെങ്കില്‍ ശരീരത്തിലുണ്ടായ ഗുരുതര മുറിവുകള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ നായ്ക്കളെ ദയാവധം ചെയ്യാൻ നിയമമുണ്ട്.
6. നായ്ക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതിരിക്കുകയോ, ദേഹോപദ്രവം ചെയ്യുകയോ ചെയ്താല്‍ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 345 പ്രകാരം 6 മാസം തടവും 5000 രൂപ പിഴയും ലഭിച്ചേക്കാം.
7. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാന മൃഗക്ഷേമ ബോർഡിന് പരാതി നല്‍കാം. അല്ലെങ്കില്‍ കണ്‍വീനർ, സംസ്ഥാന മൃഗക്ഷേമ ബോർഡ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്റ്ററേറ്റ്, വികാസ്ഭവൻ പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ കത്തയക്കാം.