പൂച്ചകള്‍ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. അവയുടെ സാന്നിധ്യം നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. പൂച്ചപ്രേമികളായ നിരവധി ആളുകള്‍ നമുക്കിടിയിലുണ്ട്. ഒരു വളര്‍ത്തു മൃഗം എന്നതിലുപരി അവയെ സുഹൃത്തുക്കളായി കാണുന്നവരാണ് ഇക്കൂട്ടരില്‍ അധികവും. പൂച്ചയുമായുള്ള കൂട്ടുകെട്ട് ആളുകളില്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നും ഇവരില്‍ സ്ട്രോക്, ഹൃദ്രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. വിഷാദ രോഗികളില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും വളര്‍ത്തുമൃഗങ്ങളുമായുള്ള സഹവാസം സഹായിക്കും. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ്, ശരീരവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്നതായും കണ്ടെത്തിയതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതൊന്നും പൂച്ചകള്‍ കാരണമാണെന്ന് നേരിട്ട് സ്ഥാപിക്കാന്‍ കഴിയില്ലെങ്കിലും അവയുടെ സാന്നിധ്യം ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളാണിവ. പൂച്ചകളെ വളര്‍ത്തുന്ന 1,800 ഓളം ഉടമകളില്‍ നടത്തിയ ഒരു സര്‍വെയില്‍ പകുതിയിലധികം ആളുകളും പൂച്ചകള്‍ അവരുടെ ഒരു കുടുംബാംഗത്തെ പോലെയാണെന്നാണ് പ്രതികരിച്ചത്. ദുര്‍ബ...