സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7240 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.എന്നാൽ ഒക്ടോബർ നാലിന് ഇത് 56,960 രൂപയായി ഉയർന്ന് അതുവരെയുള്ള ഏറ്റവും ഉയർന്ന വിലയെന്ന റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഇതിന് ശേഷം സ്വർണവില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്വർണവില കുതിച്ചുയർന്നിരിക്കുന്നത്.
18/10/2024, വെള്ളി, ഇന്നത്തെ വിപണി നിലവാരം
സ്വർണ്ണം :
ഗ്രാം : 7240 രൂപ
പവൻ : 57,920 രൂപ
വെള്ളി :
ഗ്രാം : 103. 02 രൂപ
കിലോ : 1,03,020 രൂപ
എക്സ്ചേഞ്ച് റേറ്റ്...
യു എസ് ഡോളർ. : 84.06
യൂറൊ : 91.16
ബ്രിട്ടീഷ് പൗണ്ട് : 109.79
ഓസ്ട്രേലിയൻ ഡോളർ : 56.41
കനേഡിയൻ ഡോളർ :60.92
സിംഗപ്പൂർ . : 64.03
ബഹറിൻ ദിനാർ : 223.03
മലേഷ്യൻ റിംഗിറ്റ് : 19.53
സൗദി റിയാൽ : 22.41
ഖത്തർ റിയാൽ : 23.09
യു എ ഇ ദിർഹം : 22.89
കുവൈറ്റ് ദിനാർ : 274.20
ഒമാനി റിയാൽ. : 218.36
പെട്രോൾ, ഡീസൽ വിലകൾ...
കോഴിക്കോട് : 106.04 - 95.02
എറണാകുളം : 105.45 - 94.45
തിരുവനന്തപുരം : 107.56 - 96.43
കോട്ടയം : 105.85 - 94.82
മലപ്പുറം : 106.36 - 95.33
തൃശൂർ : 106.35 - 95.29
കണ്ണൂർ : 105.77- 94.78