ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ? നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത് ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും. ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക...