കഫക്കെട്ട് മാറാൻ ഫലപ്രദമായ 9 പ്രകൃതിദത്ത ഒറ്റമൂലികൾ...
1 കുരുമുളക്, തുളസിയില, തുമ്പയില, വെറ്റില എന്നിവ കഷായം വെച്ച്തേനും ചേർത്ത് കഴിക്കുന്നത്കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
2 ചുക്ക് വറുത്ത് എള്ളും ശർക്കരയും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് മാറാൻ നല്ലൊരു മരുന്നാണ്
3 വയറിളക്കിയശേഷം വള്ളിപ്പാലയില രണ്ടെണ്ണം ദിവസവും രാവിലെ വെറും വയറ്റിൽ ചവച്ചിറക്കുക 21 ദിവസം ഇങ്ങനെ തുടർച്ചയായി കഴിച്ചാൽ എത്ര പഴകിയ കഫക്കെട്ടും മാറാൻ നല്ല മരുന്നാണ്
4 ഇഞ്ചി നീര്, ഉള്ളി നീര്, തുളസിനീര് തേൻ എന്നിവ സംയോജിപ്പിച്ച് കഴിക്കുന്നതും കഫക്കെട്ട് മാറാൻ നല്ല മരുന്നാണ്
5 ചൂടുവെള്ളത്തിൽ ഉലുവ അരച്ചു കലക്കി കുടിക്കുന്നതും കഫക്കെട്ട് ഇല്ലാതാക്കാൻ നല്ല മരുന്നാണ്
6 5 ഗ്രാം ജീരകവും 5 ഗ്രാം കുരുമുളകും ഇവ രണ്ടും നന്നായി രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ കഫശല്യം പൂർണമായും മാറും
7 തേൻ ഇഞ്ചിനീര് കുരുമുളക്പൊടി സമം ചേർത്ത് കഴിക്കുക
8 കരിംഞ്ജീരകവും ചെറുനാരങ്ങനീരും തേനും സമം ചേർത്ത് മൂന്ന് നേരം കഴിക്കുക
9 തിപ്പല്ലി പൊടിച്ച് 5 ഗ്രാം വീതം രാവിലെയും വൈകിട്ടും പതിവായി കുറച്ചുദിവസം കഴിക്കുന്നത് കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.