ഇയര്‍ഫോണിന്റെ അമിതോപയോഗം മൂലം കേള്‍വിക്കുറവ് അടക്കമുള്ള ഗുരുതര പ്രശ്നങ്ങള്‍ ബാധിക്കാം, ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയര്‍ഫോണ്‍ ഉപയോഗിക്കാം എന്നറിയുക
മൊബൈല്‍ഫോണ്‍ പോലെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുവായി മാറിയിരിക്കുകയാണ് ഇന്ന് ഇയർഫോണും. പാട്ടുകേള്‍ക്കുക, സിനിമ കാണുക, ഫോണ്‍ വിളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഔദ്യോഗിക കാര്യങ്ങള്‍ക്കും വരെ നമ്മള്‍ ഇയര്‍ഫോണിനെ ആശ്രയിക്കുന്നു. യാതൊരു തടസ്സങ്ങളും ഇല്ലാതെ മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ചെവിയില്‍ വച്ചിരിക്കാന്‍ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നു. എന്നാല്‍ കേള്‍വിക്കുറവ് അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് ഇയര്‍ഫോണിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാഗം പേരും തിരിച്ചറിയുന്നില്ല.
ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയര്‍ഫോണ്‍ ഉപയോഗിക്കാമെന്ന് മനസിലാക്കുക.
ദിവസവും ഒരുമണിക്കൂറില്‍ കൂടുതല്‍ നേരം ഇയര്‍ഫോണ്‍ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചെവിക്ക് വിശ്രമം നല്‍കി ഇയര്‍ഫോണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
അടുത്തിരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ ഉച്ചത്തില്‍ വെക്കാതിരിക്കുക.വളരെ ശബ്ദം കുറച്ചു മാത്രം പ്രവർത്തിപ്പിക്കുക.85 ഡെസിബലില്‍ കൂടുതല്‍ ശബ്ദത്തില്‍ പാട്ട് കേള്‍ക്കാതിരിക്കുക.
നല്ല ഗുണനിലവാരമില്ലാത്ത ഇയര്‍ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക.
ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നില്‍ക്കുന്ന രീതിയിലുള്ള ഇയര്‍ഫോണുകള്‍ ഒഴിവാക്കുക.
മറ്റൊരാളുടെ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലം നല്ലതല്ല.
ഒരുദിവസം കൂടുതല്‍ സമയം ഇയര്‍ഫോണ്‍ ഉപയോഗിക്കേണ്ടി വന്നാല്‍ അടുത്ത ദിവസങ്ങളില്‍ കഴിവതും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.