ഉദ്ദേശ്യവും ലക്ഷ്യവുമില്ലാത്ത ജീവിതം പരിശ്രമവും ധൈര്യവും അപൂർണ്ണമാണ്.. ജീവിത വിജയം നേടുന്നതിന് നമുക്കുള്ളിൽ ലക്ഷ്യബോധം ഉണ്ടാകണം.... ലക്ഷ്യബോധം ഉണ്ടാകാൻ ലക്ഷ്യത്തിന്റെ മൂല്യം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.. ജീവിതത്തിൽ എപ്പോഴും നമുക്ക് നേടിയെടുക്കേണ്ടതിന്റെ വ്യക്തമായ ധാരണ വളർത്തിയെടുക്കണം..
അതോടൊപ്പം ലക്ഷ്യത്തെ കുറിച്ചുള്ള നിരന്തര ബോധവും ഉണ്ടാകണം. എന്നാൽ ലക്ഷ്യം പോലെ തന്നെ മാർഗ്ഗവും ശുദ്ധമായിരുന്നാൽ മാത്രമേ ആത്യന്തികമായി ജീവിത വിജയം കൈവരിക്കാൻ നാം ഓരോർത്തർക്കും സാധിക്കു..
ഏത് വിജയം നേടിയെടുക്കുന്നതിനും കഠിനാധ്വാനം ആവശ്യമാണ്.. ലക്ഷ്യം നേടുന്നത് വരെ പരിശ്രമിക്കണം.. വിജയത്തിലേയ്ക്ക് എത്താൻ സമയം വേണ്ട പോലെ ഉപയോഗിക്കാൻ ശ്രമിക്കണം. കാരണം സമയം ആരെയും കാത്ത് നിൽക്കുന്നില്ല , അതിന് അതിന്റെതായ താളം ഉണ്ട്.
ലക്ഷ്യബോധം ഉള്ളവർ സമയം ഒരിക്കലും നഷ്ടപ്പെടുത്താറില്ല. , സമയബോധം ഉള്ളർക്ക് നഷ്ടബോധവും ഉണ്ടാകില്ല.
ഒരോ ദിവസവും പുതിയൊരു തുടക്കമാണ്. ഇന്നത്തെ ദിവസത്തിൽ നിന്ന് ഒരുപിടി മുന്നിലായിരിക്കണം നാളെയെന്ന് മനസ്സിൽ ഉറപ്പിക്കുകയും, അതിനായി വിജ്ഞാനവും, ധൈര്യവും , വിശ്വാസവും, , പാതിവഴിയിൽ ഉപേക്ഷിക്കാത്ത ചിന്തകളും , നിശ്ചയദാർഡ്യവും ഉണ്ടാകണം..കാരണം അവനവനിൽ തന്നെയുള വിശ്വാസമാണ് വിജയം അത്തരത്തിൽ വിശ്വസിക്കുന്നവർ മാത്രമേ വിജയികളായിത്തീരു..