കരുതലാണവൾ പ്രിയ സോദരി! തകർന്ന് വീണ വീടിൻ്റെ അവശിഷ്ടങ്ങളിൽ നിന്നും കുഞ്ഞനുജൻ്റെ തലയിൽ മണ്ണു വീഴാതിരിക്കാൻ കുടുങ്ങിപ്പോയ അവൾ ഉറങ്ങാതിരുന്നത് 17 മണിക്കൂർ
ദുരന്തഭൂമിയിൽ നിന്നൊരു കരളലിയിക്കുന്ന ദൃശ്യം...
തുർക്കിയിൽ നിന്നുള്ള ചിത്രം.
രക്ഷാ പ്രവർത്തകർ എത്തുന്ന നീണ്ട 17 മണിക്കൂർ തന്റെ കുഞ്ഞനിയന്റെ ജീവൻ തന്റെ കുഞ്ഞു കൈകൾ കൊണ്ട് സംരക്ഷിച്ചു സിറിയൻ പിഞ്ചു ബാലിക.
കരുതലാണവൾ പ്രിയ സോദരി! തകർന്ന് വീണ വീടിൻ്റെ അവശിഷ്ടങ്ങളിൽ നിന്നും കുഞ്ഞനുജൻ്റെ തലയിൽ മണ്ണു വീഴാതിരിക്കാൻ കുടുങ്ങിപ്പോയ അവൾ ഉറങ്ങാതിരുന്നത് 17 മണിക്കൂർ. അവൾക്ക് പ്രായം ഏഴ് മാത്രം. അവന് മൂന്നും. ഇരുവരെയും ഇപ്പോൾ രക്ഷിച്ചെടുത്തു. ദുരന്തഭൂമിയായ സിറിയയിൽ നിന്നുള്ള ഈ പ്രത്യാശാ ചിത്രം പങ്ക് വച്ചത് ഐക്യരാഷ്ട്രസഭാ പ്രതിനിധി മുഹമ്മദ് സഫ.
അവൾ 17 മണിക്കൂർ തന്റെ സഹോദരന്റെ തല തന്റെ കൈ കൊണ്ട് കോൺക്രീറ്റ് പാളിയിൽ നിന്ന് സംരക്ഷിച്ച് കൊണ്ടിരുന്നു... രക്ഷാപ്രവർത്തകർ അവളുടെ അടുത്തെത്തിയപ്പോൾ അവൾ അവരെ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്...
രണ്ടു പേരും ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു...
അഹങ്കരിച്ചു നടക്കുന്ന നമുക്കൊക്കെ ഇതൊക്കെ ഓർമ്മ പെടുത്തലാണ്.മനുഷ്യന് ഒന്നുമല്ല എന്ന ഓർമ്മ പെടുത്തൽ.
ഇവിടെ ഭാഷയും ശൈലിയും അശക്തമാവുന്നു.
തുർക്കിയും സിറിയയും കണ്ണുനീരിനാൽ നനയുന്നു.
പ്രാർത്ഥിക്കുക..!