കുടുബത്തോടൊപ്പം യുഎഇയിലേക്ക് പോകാനായി ഇപ്പോൾ കുടുംബ ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാം.
കുടുബത്തോടൊപ്പം യുഎഇയിലേക്ക് പോകാന്‍ ഇപ്പോൾ അവസരം ഒരുക്കിയിരിക്കുകയാണ് യുഎഇ അധികൃതര്‍. വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയവയ്ക്കായി കുടുംബസമേതം എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് കുടുംബ ഗ്രൂപ്പ് വീസ നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. രോഗികളെ അനുഗമിക്കുന്നവരെയും ഈ വീസയില്‍ കൊണ്ടുവരാനാകും. വിശദാംശങ്ങള്‍ പിന്നീടു പ്രഖ്യാപിക്കും.
60, 180 ദിവസ കാലാവധിയുള്ള സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകളാണു ലഭിക്കുക. യുഎഇ താമസ വീസയുള്ളവര്‍ക്ക് മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍ എന്നിവരെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ 90 ദിവസത്തെ വീസയില്‍ കൊണ്ടുവരാമെന്നും വ്യക്തമാക്കി. 750 ദിര്‍ഹമാണ് വീസ ഫീസ്.
ബാങ്ക് ഗാരന്റിയായി നിക്ഷേപിക്കുന്ന 1000 ദിര്‍ഹം വീസയുടമ മടങ്ങിയാല്‍ തിരിച്ചു ലഭിക്കും.
കുറഞ്ഞത് 8000 ദിര്‍ഹമോ അതില്‍ കൂടുതലോ ശമ്പളം ഉള്ളവര്‍ക്കേ വ്യക്തിഗത വീസ എടുക്കാനാകൂ. സ്വന്തം പേരില്‍ കെട്ടിട വാടകക്കരാര്‍ ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഫെബ്രുവരി 1 മുതല്‍ 90 ദിവസ വീസ നിര്‍ത്തലാക്കിയെങ്കിലും കുടുംബാംഗങ്ങള്‍ക്കുള്ളത് തുടരുകയാണെന്ന് അധികൃതര്‍ വിശദീകരിച്ചു.