ഐസ്ക്രീം ഓറിയോ കേക്ക്
ഐസ്‌ക്രീം കേക്കുകൾ ഉണ്ടാക്കാൻ പലരും മടിക്കുന്നു, കാരണം ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു, പക്ഷേ ഇത് ശരിക്കും ലളിതമാണ്!വെറും 3 ചേരുവകൾ കൊണ്ട്, ഏറ്റവും എളുപ്പത്തിൽ, എത്രയും പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു കേക്ക് ആണിത്. ഐസ്ക്രീം ഓറിയോ കേക്ക്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
ഓറിയോ ബിസ്കറ്റ് - 22 എണ്ണം
വാനില ഐസ്ക്രീം ആവശ്യത്തിന്
ബട്ടർ ഉരുക്കിയത് 4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഓറിയോ ബിസ്ക്കറ്റ് ക്രഷ് ചെയ്ത് വെക്കുക. ശേഷം അതിൽ നിന്ന് കുറച്ചെടുത്ത് മാറ്റി നന്നായി പൊടിച്ചുവെക്കുക.
ബാക്കിയുള്ളതിലേക്ക് ഉരുക്കിയ ബട്ടർ ചേർത്ത് ഇളക്കി മാറ്റിവെക്കുക.
കേക്ക് സെറ്റ് ചെയ്യാനായി സ്പ്രിങ്ങ് ടൈപ്പ് കേക്ക് ടിന്നെടുത്ത് അൽപം ബട്ടർ തടവി, ആദ്യത്തെ ലെയറായി ഓറിയോ, ബട്ടർ ചേർത്ത മിശ്രിതം കേക്ക് ടിന്നിലിട്ട് സ്പൂൺ കൊണ്ട് നന്നായി പ്രസ് ചെയത് 15 മിനിറ്റ്
ഫ്രീസറിൽ സെറ്റാവാനായി വെക്കുക.
ശേഷം രണ്ടാമത്തെ ലെയറായി ഐസ്ക്രീം നിരത്തുക, വീണ്ടും ഓറിയോ, ബട്ടർ മിശ്രിതം, വീണ്ടും ഐസ്ക്രീം, ഏറ്റവും മുകളിലായി പൊടിച്ച് വെച്ച ഓറിയോ ബിസ്കറ്റ് നിരത്തി 1 മണിക്കൂർ സെറ്റാവാനായി ഫ്രീസറിൽ വെയ്ക്കുക.
പിന്നീട് കേക്ക് ടിന്നിൽ നിന്ന് പ്ലേറ്റിലോട്ട് മാറ്റി കട്ട് ചെയ്തെടുക്കുക.
കുട്ടികൾക്കും, മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കേക്കാണിത്.