ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ ഫില്‍റ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം/ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ-ബിരുദമുള്ളവര്‍ ഫെബ്രുവരി 14നു രാവിലെ 11നു നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വിജ്ഞാപനം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

റേഡിയോ ഡയഗ്‌നോസിസ്-3, എമര്‍ജന്‍സി മെഡിസിന്‍ (റേഡിയോ ഡയഗ്‌നോസിസ്)-3 എന്നിങ്ങനെയാണ് ഒഴിവുകള്‍. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പി.ജി, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണു യോഗ്യത. മാസ വേതനം 70,000 രൂപ. ഫെബ്രുവരി 20ന് രാവിലെ 10.30 നാണ് അഭിമുഖം.

വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഉപ്പുതറ സി.എച്ച്.സി.യില്‍ ക്ലീനിങ് സ്റ്റാഫ് ഒഴിവിലേക്കു ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 20നു രാവിലെ 11.30ന് ഉപ്പുതറ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ ഗവ.സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. ഫോണ്‍ 04869 244019.

പമ്പ് ഓപ്പറേറ്റര്‍

എറണാകുളം ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്്. സര്‍ട്ടിഫിക്കറ്റുകള്‍െ സഹിതം ഫെബ്രുവരി 21-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എല്‍.സി, പമ്പിംഗ് ഇന്‍സ്റ്റലേഷനുകളുടെ ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, ജലവിതരണ ലൈനുകള്‍ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും പരിചയം എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.

സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റ് ലക്ചറര്‍

തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യാഗാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ 14നു രാവിലെ 10നു നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 04902346027, ഇ-മെയില്‍: brennencollege@gmail.com.

രാജ്ഭവനില്‍ കെയര്‍ടേക്കര്‍

കേരള രാജ്ഭവനില്‍ നിലവിലുള്ള കെയര്‍ടേക്കര്‍ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയില്‍ നികത്തുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും എസ്.എസ്.എല്‍.സി യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലുള്ള (23,700-52600) ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഉചിതമായ മാര്‍ഗത്തില്‍ ഫെബ്രുവരി 20നകം പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ സമര്‍പ്പിക്കണം.

കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലേക്കു സ്റ്റാഫ് നഴ്‌സ് ടു സിടിവിഎസ് വിത്ത് ഒടി എക്‌സ്പീരിയന്‍സ് അറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്‌സി നഴ്‌സിങ്/ ജിഎന്‍എം, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അംഗീകൃത നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും.

ഉയര്‍ന്ന പ്രായ പരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അയയ്ക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്‌സ് ടു സിടിവിഎസ് ഒടി എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിനു വിധേയമായി അഭിമുഖ പരീക്ഷയ്ക്കു ഹാജരാകണം.

പ്രവാസി ക്ഷേമ ബോര്‍ഡില്‍ ഒഴിവുകൾ

പ്രവാസി ക്ഷേമ ബോര്‍ഡില്‍ അക്കൗണ്ട്‌സ് ഓഫീസര്‍, ഐടി ആന്‍ഡ് സിസ്റ്റം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറിനു വൈകീട്ട് അഞ്ചു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: www.kcmd.in

ഗസ്റ്റ് അധ്യാപക ഒഴിവ്

എറണാകുളം ഗവ ലോ കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമവിഭാഗത്തിലെ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 13-നു രാവിലെ 11-നു വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം.

കാലിക്കറ്റ് സര്‍വകലാശാലാക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി 14-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21-ലേക്ക് മാറ്റി. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

Courtesy: Red Media - 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...